പതിവില്‍നിന്ന് വ്യത്യസ്തമായി
കഴിഞ്ഞ മൂന്ന്-നാല് വര്‍ഷങ്ങളായി
ഇപ്പോള്‍ ഡിസംബര്‍ ആറാം തീയതിയിലേക്ക്
മാത്രമായി
ചുരുങ്ങിയിരിക്കുന്നു അവളുമായുള്ള ഫോണ്‍ സംഭാഷണം.
മറ്റേ 'ബാബറിമസ്ജിദ്' തകര്‍ത്ത കാര്യങ്ങളുടെ
ചര്‍ച്ചകള്‍ക്കായിട്ട്
ഒന്നുമല്ല, കേട്ടോ...
ആ ദിവസമാണ് അവളുടെ പിറന്നാള്‍
ഈയിടെയായി വര്‍ഷത്തില്‍
ആ ഒരു ദിവസത്തില്‍ മാത്രമാണ്
ഞങ്ങളുടെ പ്രണയത്തിന്‍റെ സ്മാരക ശിലകളില്‍,
വിരഹത്തിന്‍റെ വാക്കുകള്‍
നെടുവീര്‍പ്പുകളും,നിശ്വാസങ്ങളുമൊക്കേയായി,
മരുഭൂമിയിയിലെ
വല്ലപ്പോഴും പെയ്യുന്ന മഴക്കീറുകള്‍ പോലെ പെയ്ത്
എനിക്ക് ഈ ശൈത്യകാലത്തും മനസ്സിന്‍റെ
ഉഷ്ണത്തില്‍ നിന്നും ആശ്വാസം തരുന്നത്.
ഇരുപത്തിരണ്ടു് വര്‍ഷങ്ങള്‍ക്കു മുന്‍പ് അവസാന പരീക്ഷയും കഴിഞ്ഞ് കലാലയത്തിന്‍റെ ഇടനാഴികളില്‍ വെച്ച് പിരിയുമ്പോള്‍ എന്‍റെ നോട്ട്ബുക്ക്
വാങ്ങി കണ്ണീരില്‍ചാലിച്ച മഷികളാല്‍ അവള്‍ എഴുതിയിട്ട ഏതാനും വരികള്‍
മരണംവരെയും മറക്കാന്‍ കഴിയില്ല എന്ന് തോന്നുന്നു.
"നിന്‍ചുണ്ടില്‍ വിരിയുന്ന നിന്നിഷ്ടഗാനമാകാന്‍
കാത്തിരിക്കട്ടെ ഞാന്‍ അടുത്ത ജന്മത്തിലെങ്കിലും"
എന്നുതുടങ്ങുന്ന ആ വരികള്‍ ഇന്റര്‍നെറ്റും,മൊബൈല്‍ഫോണും ഒന്നുമില്ലാത്ത ആ നാളുകളില്‍ ഇടയ്ക്കിടെ എടുത്തു വായിച്ചിരുന്നത്
ഹൃദയം തകരുന്ന ഒരുതരം നൊമ്പരത്തോടുകൂടിയായിരുന്നു.
വര്‍ഷങ്ങള്‍ ഒരുപാട്പിന്നിട്ടു.
ഇന്നിപ്പോള്‍ ഞങ്ങളുടെ മക്കള്‍ക്ക് അന്നത്തെ ഞങ്ങളുടെ പ്രായം.
എന്‍റെ മക്കളെ പോറ്റാന്‍ ഞാനും,
അവളുടെ മക്കളെ പോറ്റാന്‍ അവളുടെ ഭര്‍ത്താവും
ഇതേ മരുഭൂമിയുടെ രണ്ടറ്റങ്ങളിലായിക്കിടന്ന്
പെടാപ്പാട് പെടുന്നു.
ഇനി ഞങ്ങളുടെ മക്കളും
ഏതെങ്കിലും കോളേജിന്‍റെ ക്യാമ്പസ്സില്‍ വെച്ച്
ഇത് പോലെ പരസ്പരം മനസ്സ് മുറിവേല്‍പ്പിച്ചു പിരിയുമോ.. ആവോ ?...
മറ്റൊരു ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം,
ഇതുപോലൊരു ദിനത്തില്‍,
അവരുടെ നിശ്വാസങ്ങളും, ഗദ്ഗദങ്ങളും
ഇതുപോലൊരു സ്മാരകശിലകള്‍ക്കു മുകളില്‍
കൊടുങ്കാറ്റും, പേമാരിയുമായി പെയ്തിറങ്ങുമോ.... ആവോ..?...
ഒരു പക്ഷേ പെയ്യുമായിരിയ്ക്കാം......
സുനാമിയൊന്നും വന്ന് ഈ ബ്രഹ്മാണഡവും
പ്രവാസവും ഒക്കെ
നശിച്ചുപോയിട്ടില്ലായെങ്കില്‍... ...,...... അല്ലേ..
----------------------------------------------------------------------
ഒരു സ്വകാര്യം കൂടി.....
* കമല്‍ സംവിധാനം ചെയ്ത "മേഘമല്‍ഹാര്‍""' എന്ന സിനിമ
ചാനലില്‍ വരുമ്പോഴും വല്ലപ്പോഴുമൊക്കെ ഈ സ്മാരകശിലകളില്‍ മഴത്തുള്ളികള്‍ വീഴാറുണ്ട്..,... കേട്ടോ.....
:) നന്നായി അന്ന് പിരിഞ്ഞത് .അല്ലേല്‍ സ്മാരക ശിലയില്‍ വീഴ്ത്താന്‍ ഒന്നും ബാക്കി ഉണ്ടയേനില്ല .
മറുപടിഇല്ലാതാക്കൂഹൊ വല്ലാത്ത ചിതയാണല്ലൊ
മറുപടിഇല്ലാതാക്കൂനിരാശകാമുകന് എന്ന പേരില്‍ ഇപ്പോഴും അഭിമാനിക്കുണ്ടല്ലേ
മറുപടിഇല്ലാതാക്കൂനല്ലത് തന്നെ.. അഭിനന്ദനങ്ങള്‍.
മറുപടിഇല്ലാതാക്കൂപ്രണയം മരിക്കുനത് തന്നെയാ നല്ലത്...
"അനിയത്തിപ്രാവ്" ആണ് എന്നെ 18-20 സംവൽസരങ്ങൾക്കപ്പറത്തേക്ക് കൈപിടിച്ചാനയിക്കാറുള്ളത്... എന്റെ ജിവിതവുമായി അടുത്തു നിൽക്കുന്ന ഒന്നാണത്, അതിലെ ക്ലൈമാക്സ് ഒഴികെ...! പക്ഷേ, അതിന്നെനിക്കും എന്റെ പ്രിയതമക്കും ഇടക്കൊക്കെ "തല്ലു"കൂടാനുതകുന്ന ഒരു മധുരാനുഭവമാണെന്നു മാത്രം...
മറുപടിഇല്ലാതാക്കൂപ്രണയം യതാർതമായിരുന്നു എങ്കിൽ ഒരു കൊച്ചു നൊമ്പരമായി എന്നും നമ്മുടെ കൂട്ടിനു ഉണ്ടാകും.
മറുപടിഇല്ലാതാക്കൂമരിക്കാത്ത പ്രണയം .
മറുപടിഇല്ലാതാക്കൂമധുര നൊമ്പര കാറ്റ്
മറുപടിഇല്ലാതാക്കൂപക്ഷേ മേഘമൽഹാർ ആവർത്തിക്കണ്ട... (അങ്ങനെ ഓരോന്നോരോന്നായി പോരട്ടെ...)
മറുപടിഇല്ലാതാക്കൂആകാലത്തെ പ്രണയം സത്യമുള്ളതായിരുന്നു ,അതാണ് ഇപ്പോളും മനസ്സില് നിന്നും വിട്ടുപോകാത്തത് എന്നു കരുതാം
മറുപടിഇല്ലാതാക്കൂആ ജന്മ ദിനത്തിന്റെ ഓര്മ്മക്കായി അന്നേ ദിവസം കറുത്ത കോടി കെട്ടാഞ്ഞത് ഫാഗ്യം
പ്രണയത്തിനു അവസാനമില്ല അത് കടലിൽ തിരകൾ ഉള്ളടിത്തോളം കാലം നിലനില്ക്കും
വര്‍ഷങ്ങള്‍ ഒരുപാട്പിന്നിട്ടു. ഇന്നിപ്പോള്‍ ഞങ്ങളുടെ മക്കള്‍ക്ക് അന്നത്തെ ഞങ്ങളുടെ പ്രായം.
മറുപടിഇല്ലാതാക്കൂഓര്മ്മകള്ക്ക് എന്ത് സുഗന്ധം!
(Take a deep breath)
ഇനിയും നീ വരട്ടെ അടുത്ത ജെന്മത്തിലും
മറുപടിഇല്ലാതാക്കൂഎന്റെ ഹൃദയത്തിന്റെ വാതില്‍ തേടി
വീണ്ടും നമുക്ക് സ്വപ്നം പങ്കിടാം
അന്നും പിരിയില്ല എന്ന് നിശ്ചയം ഇല്ലെങ്കിലും
നീ തന്നെ മതി അന്നും
നീ തന്നെ മതി അന്നും ....
ഈ ചാനല്കാര്‍ക്ക് മേഘമല്‍ഹാര്‍ അല്ലാതെ വേറൊരു സിനിമയും കിട്ടിയില്ലേ ഇടാന്‍.. ഹും... ഇനി മുതല്‍ ആ സിനിമയെങ്ങാനും ടി. വി യില്‍ വന്നാല്‍.. ടി. വി. ഓഫ് ചെയ്തിട്ട് കിടന്നുറങ്ങിയാല്‍ മതിട്ടോ അക്കാക്കൂ..
മറുപടിഇല്ലാതാക്കൂനൊമ്പരമുണർത്തുന്ന പ്രണയം അക്കകുക്ക ഭായി .
മറുപടിഇല്ലാതാക്കൂമനോഹര ചിന്തകള്‍ പലപ്പോഴും ഇതുപോലെ
മറുപടിഇല്ലാതാക്കൂഎനിക്കും ഉണ്ടാവാറുണ്ട് ... :)
വേദനിക്കുന്ന മനസ്സുകള്‍ക്കായ്
ഒരു നല്ല അസ്രൂസാശംസകള്‍
മനസ്സിൽ ഒരിത്തിരി നനവ്..ഇത്തിരി വരികളിൽ ഒരു പൂക്കാലത്തിന്റെ ഓർമ്മകൾ മുഴുവൻ വരച്ചു..
മറുപടിഇല്ലാതാക്കൂനഷ്ടമായെങ്കിലും ഓർക്കാൻ സുഖമുള്ള നൊമ്പരം
മറുപടിഇല്ലാതാക്കൂ