2013, മാർച്ച് 19, ചൊവ്വാഴ്ച

നെല്ലിക്ക - ഒരു പഠനം







നെല്ലിക്ക ഔഷധഗുണമുള്ള ഒരു തിന്നാന്‍ പറ്റുന്ന സാധനമാണ്.
നെല്ലിക്ക സാധാരണയായി കാണപ്പെടുന്നത് 'നെല്ലി' എന്ന ഒരു-
-മരത്തിലാണ്. അതുകൊണ്ട് ഈ മരത്തിനെ ആളുകള്‍ 'നെല്ലിമരം'
എന്ന് വിളിക്കുന്നു.

നെല്ലിമരത്തിന്‍റെ തൈകള്‍ വിലകൊടുത്ത് വാങ്ങിക്കാം.
വെറുതേ കിട്ടണം എന്നുള്ളവര്‍ക്ക് കൃഷിഭവനുമായി ബന്ധപ്പെട്ടാല്‍
ചിലപ്പോള്‍ കിട്ടിയേക്കും.

എങ്ങിനെ കിട്ടിയാലും നെല്ലിമരത്തിന്‍റെ തൈകള്‍ മണ്ണിലാണ് കുഴിച്ചിടേണ്ടത്.
രാവിലെയും, വൈകീട്ടും വെള്ളമൊഴിക്കാന്‍ മറക്കരുത്.
വളമായി ചാണകവും, വേപ്പിന്‍പിണ്ണാക്കും ഉപയോഗിക്കാം.

മൂന്നോ, നാലോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ തൈകള്‍ വളര്‍ന്ന് നമ്മള്‍
നേരത്തേ പറഞ്ഞ നെല്ലിമരമായി രൂപാന്തരം പ്രാപിക്കും.
അപ്പോള്‍ ഈ മരത്തില്‍ നെല്ലിക്കയും ഉണ്ടായിത്തുടങ്ങും.

നെല്ലിക്ക പൊട്ടിച്ചു തിന്നാന്‍ തുടങ്ങുമ്പോള്‍ ആദ്യം നമ്മുക്ക് ഒരു വല്ലായ്മ
തോന്നും. കാരണം അതിന്‍റെ കയ്പ്പുരസം തന്നെ!!!..

എന്നാല്‍ വിഷമിക്കേണ്ട, തുപ്പിക്കളയുകയും ചെയ്യേണ്ട.
അല്‍പനേരം കഴിയുമ്പോള്‍ മധുരം തോന്നിത്തുടങ്ങും.

ഒരു പഴംചൊല്ല് കേട്ടിട്ടില്ലേ?.....

'മൂത്തവര്‍ തന്‍ വാക്കും മുതുനെല്ലിക്കയും'
 ആദ്യം കയ്ക്കും, പിന്നെ മധുരിയ്ക്കും'

ഈ പഴംചൊല്ല് ഉണ്ടാവാന്‍ കാരണം നെല്ലിക്കയുടെ ഈ പ്രത്യേകതയാണ്.

നെല്ലിക്കയില്‍ ഒരുപാട് ഔഷധഗുണങ്ങള്‍ ഉള്ളതായി ശാസ്ത്രീയമായി
തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇരുമ്പിന്‍റെ അംശം കൂടുതല്‍ ഉണ്ട്.
അതിനാല്‍,
നെല്ലിക്ക ധാരാളമായി കഴിച്ചാല്‍ നമ്മുടെ മനസ്സ് തുരുമ്പ് പിടിക്കാനുള്ള
സാധ്യത വളരെ കൂടുതല്‍ ആണ്.
മനസ്സ് തുരുമ്പ് പിടിച്ചാല്‍ പ്പിന്നെ നമ്മള്‍ ജീവിതത്തില്‍ രക്ഷപ്പെടാന്‍
വളരേ പ്രയാസപ്പെടും.  ഒരു നല്ല കാര്യങ്ങളും പ്രോത്സാഹിപ്പിക്കാനോ,
അംഗീകരിക്കാനോ തുരുമ്പിച്ച മനസ്സുള്ളവര്‍ക്ക് കഴിയില്ല.

കാണുന്നതും കേള്‍ക്കുന്നതും എല്ലാം ഇവര്‍ക്ക് കുറ്റങ്ങളും, കുറവുകളും
ആയി മാത്രമേ തോന്നൂ.....
അങ്ങിനെയുള്ള അനേകം ആളുകള്‍ നമ്മുടെയൊക്കെയിടയില്‍ നമ്മള്‍ക്കു
തന്നെ കാണാന്‍ കഴിയും.
നെല്ലിക്ക ധാരാളമായി കഴിച്ചാല്‍  അതുമൂലം ഇരുമ്പിന്‍റെ അംശം  ധാരാളമായി
ഉള്ളില്‍ ചെന്ന്, മനസ്സ് മാരകമായി തുരുമ്പ് പിടിച്ചു ഒരു തരം
ഉന്മാദാവസ്ഥയില്‍ വരെ ആളുകള്‍ എത്തിച്ചേരും.

'ഉന്മാദം' എന്ന് പറഞ്ഞാല്‍ ഭ്രാന്ത് എന്ന അവസ്ഥ.
തനിക്ക് ഭ്രാന്ത് ആണെന്ന് ഈ അവസ്ഥയിലുള്ളവര്‍ക്ക് തിരിച്ചറിവും
ഉണ്ടാകും.
ഞാന്‍ ഭ്രാന്തനാണ്, എനിക്ക് ഭ്രാന്ത് ആണ് എന്ന് വരെ  ഇക്കൂട്ടര്‍
ജനമധ്യത്തില്‍ കൊട്ടിഘോഷിച്ചു നടക്കും.

അപ്പോഴും പരിഹാരം നെല്ലിക്ക തന്നെ!!!!,    അല്ല ,തെറ്റി....
പരിഹാരം നെല്ലിമരം തന്നെ.....!!!
എങ്ങിനെയെന്നല്ലേ?... ചോദിയ്ക്കാന്‍ തുടങ്ങുന്നത്......
പറയാം , ധൃതി കൂട്ടല്ലേ........

ഉന്മാദാവസ്ഥയില്‍ എത്തിയ ഇത്തരക്കാര്‍ പടര്‍ന്നു പന്തലിച്ച ഒരു നെല്ലിമര-
-ചുവട്ടില്‍ കുത്തിയിരുന്ന്,കൂട്ടിരിപ്പുകാരനായ ഒരു സഹായിയുടെ
സഹായത്താല്‍ തലയില്‍ 'തളം' വെയ്പ്പിയ്ക്കണം.
അതും നെല്ലിക്ക ആയുര്‍വേദവിധിപ്രകാരം വാറ്റിയെടുത്ത 'നെല്ലിക്കാതളം'.

ദിവസേന മൂന്ന് പ്രാവശ്യം,ഇരുപത്തൊന്ന് ദിവസം ഇങ്ങിനെ
തളംവെയ്പ്പ് തുടര്‍ന്നാല്‍ ഇക്കൂട്ടരുടെ ശരീരത്തിലെ ഇരുമ്പിന്‍റെ അംശം കുറഞ്ഞ് കുറഞ്ഞ് ഇവര്‍ക്ക് ഉന്മാദാവസ്ഥയില്‍ നിന്നും ക്രമേണ
മുക്തി ലഭിക്കും.

അങ്ങിനെ നെല്ലിക്കയും, നെല്ലിമരവും ഒരേസമയം
'ഗുണ-ദോഷ-ഗുണപ്രദായനി' യായി നമ്മുക്ക് ഉപകാരപ്രദമാവുന്നു.

ഒരുകാര്യം പറയാന്‍ വിട്ടുപോയി.
നെല്ലിക്ക ഉപ്പിലിട്ടും, അച്ചാര്‍ ഉണ്ടാക്കിയും ഭക്ഷിക്കാവുന്നതാണ്.

ഇനിയും, നെല്ലിക്കയെക്കുറിച്ചോ, നെല്ലിമരത്തെക്കുറിച്ചോ വായനക്കാര്‍ക്ക്
എന്തെങ്കിലും സംശയങ്ങളോ, അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ മടിച്ചുനില്‍ക്കാതെ  കമന്റ്സ് ആയോ, പുലഭ്യമായോ എന്നെ അറിയിക്കാം.
_________________________________________________________________________________
*
കടപ്പാട്- [ഒരു ഗഞ്ചാവ് ബീഡിയോട് മാത്രം]






23 അഭിപ്രായങ്ങൾ:

  1. കുറെ പേര്‍ക്ക് ഫേസ് ബുക്കില്‍ ഈ നെല്ലിക്ക തലം ആവശ്യം വരും.. നന്നായിടുണ്ട്..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുധേട്ടന്‍ ശെരിയ്ക്കും അതു കണ്ടു പിടിച്ചു....!!!

      അല്ലേ?.....

      എന്‍റെ പ്രയത്നത്തിന് ഫലമുണ്ടായല്ലോ...

      നന്ദി... സുധേട്ടാ.... നന്ദി...

      ഇല്ലാതാക്കൂ
  2. ഇനി ഒരു നെല്ലിക്കമരം നട്ടു പിടിപ്പിച്ചിട്ടു തന്നെ കാര്യം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഏയ്..!!!

      അക്ബര്‍ ഇക്കാ....
      ഇങ്ങക്ക് ഐന്‍റെ ആവ്‌ശ്യോന്നും വരൂലാ... ട്ടാ....!!!

      ഇല്ലാതാക്കൂ
  3. നെല്ലി ചെടി ഒരെണ്ണം ഞാനും നടാൻ പോവുന്നു . നല്ല പോസ്റ്റിനു അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കാശ് കൊടുത്തു വാങ്ങുന്നതിനു മുന്‍പ്
      കൃഷിഭവനില്‍ ഒന്നന്വേഷിച്ചേയ്ക്കൂ..
      അമ്പിളീ..... :p

      ഇല്ലാതാക്കൂ
  4. നെല്ലിക്ക അച്ചാര്‍ ആണ് കൂടുതല്‍ എനിക്കിഷ്ടം ..അംല ലേഹ്യവും ആവാം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അച്ചാറായും, ലേഹ്യമായും കഴിയ്ക്കുമ്പോള്‍
      ഇരുമ്പിന്‍റെ അംശം കാര്യമായി ഉള്ളില്‍ ചെല്ലില്ല.
      പച്ചയ്ക്ക് കഴിയ്ക്കുമ്പോഴാ ഇസ്മായില്‍ ബായീ...
      കൂടുതല്‍ കൊഴപ്പം... :)

      ഇല്ലാതാക്കൂ
  5. തേന്‍ നെല്ലിക്കയെക്കുറിച്ച് ഒരക്ഷരം മിണ്ടാത്തത്തില്‍ പ്രതിഷേധം :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രധിഷേധിച്ചോ...!!!. ആര് പറഞ്ഞു,
      വേണ്ടാന്ന്..

      പ്രധിഷേധിച്ച് പ്രധിഷേധിച്ച്താമസം നെല്ലിച്ചോട്ടിലേയ്ക്ക്

      മാറ്റാതിരുന്നാല്‍ മതീ..ട്ടോ... ആമ്യേ.. :p

      ഇല്ലാതാക്കൂ
  6. ഹഹ പോയി പോയി ഇനി എന്ടോ സള്‍ഫാന്‍ ഒരു ഉത്തമ ശരീര പുഷ്ടി ആകുമോ ആവോ ... എന്തായാലും നെല്ലിക്കയില്‍ നിന്നും ഇരുമ്പു വഴി നെല്ലിക്കാ തളത്തിലേക്കുള്ള ഈ പരിണാമം കൊള്ളാം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹ ഹാ...!!!
      ഇനി എന്‍ഡോസള്‍ഫാനെ ഹോര്‍ലിക്സ്‌ പരുവത്തിലാക്കി
      കുറെ സാഹിത്യകാരന്മാര്‍മാര്‍ക്ക് കുടിയ്ക്കാനായി,
      വിളമ്പാനുള്ള ആഗ്രഹവും ഇല്ലാതില്ല., ഫൈസല്‍ബായ്.... :)

      ഇല്ലാതാക്കൂ
  7. "കോന്തലക്കൽ നീ എനിക്കായി കെട്ടിയ നെല്ലിക്ക
    കണ്ടു ചൂരല വീശിയില്ലേ നമ്മുടെ മൊല്ലാക്ക ......... "
    അങ്ങിനെ ഒരു റോൾ കൂടെ നെല്ലിക്കക്ക് ഇല്ലേ ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പിന്നേ... പിന്നേ.... ഉണ്ടോന്നാ....

      ഓത്തുപള്ളീലന്നു നമ്മള്‍.....,.....

      സന്തോഷം..... അഷ്‌റഫ്‌ബായ്...

      വന്നല്ലോ.. കണ്ടല്ലോ... മറക്കില്ലൊരിക്കലും!!!

      ഇല്ലാതാക്കൂ
  8. ഈ നെല്ലിക്കയുടെ രഹസ്യം എനിയ്ക്കറിയാം
    അതുകൊണ്ട് ബുദ്ധിപരമായ മൌനം പാലിക്കുന്നു ഞാന്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. "മൗനം വിദ്വാന് ഭൂഷണം"

      എന്നല്ലേ?...

      അജിത്‌ ചേട്ടാ...!!!

      (അറിഞ്ഞത് പുറത്ത് പറയണ്ടാ..ട്ടോ... (ചിരി)

      ഇല്ലാതാക്കൂ
  9. നെല്ലിക്കേ പുല്ലിക്കേ
    മന്ദത്തൊരു കല്ലുണ്ടോ.........

    അയ്യോ വേണ്ട, എന്റെ തലയിൽത്തന്നെ നെല്ലിക്കാതളം വേണം എന്ന് ആരെങ്കിലും പറഞ്ഞാൽ? പുലിവാല്.
    അക്കുക്കാക്ക, ഉഗ്രൻ, ഉഗ്രസ്യ, ഉഗ്രസ്യ :)

    മറുപടിഇല്ലാതാക്കൂ
  10. നെല്ലിക്കതലം എന്നുപറഞ്ഞാല്‍ എന്താ ചേട്ടാ

    മറുപടിഇല്ലാതാക്കൂ
  11. അതെ ഈ നെല്ലിക്കാ തളം എങ്ങനാ ഉണ്ടാക്കുന്നതെന്ന് കൂടി പറഞ്ഞു തന്നാൽ വളരെ ഉപകാരം ....

    മറുപടിഇല്ലാതാക്കൂ
  12. ഇതാണല്ലെ ഈ കയ്പും മധുരവും എന്നു പരയുന്നത്‌

    മറുപടിഇല്ലാതാക്കൂ

എന്റെ ബ്ലോഗ് പട്ടിക