2014, ജനുവരി 7, ചൊവ്വാഴ്ച

കുഞ്ഞിക്കയും,കുറേ സദാചാരകുതുകികളും..




മലയാള സാഹിത്യ ലോകത്തെ എഴുത്തുകാരില്‍ ഒരു പ്രഥമസ്ഥാനം
അലങ്കരിക്കുന്ന വ്യക്തിയാണ് Dr: ശ്രീ- പുനത്തില്‍ കുഞ്ഞബ്ദുള്ള.

എല്ലാ എഴുത്തുകാരില്‍നിന്നും സമൂഹത്തിന് നല്ല സന്ദേശങ്ങള്‍
മാത്രം ഉണ്ടാവണമെന്ന് എന്തിനാണ് ഈ വാശി പിടിക്കുന്നത്‌?.. 

ഒട്ടുമിക്ക എഴുത്തുകാരും അവരവരുടെ ആത്മസംതൃപ്തിക്കു
വേണ്ടിത്തന്നെയാണ് എഴുതുതുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

നല്ല രചനകളും , സന്ദേശങ്ങളും എഴുതിപ്പൊലിപ്പിച്ച് സ്വകാര്യ ജീവിതത്തില്‍ ഏറെ കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്നവരും
ഇവിടെ ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്.

വിവാഹജീവിതം പോലും ഒരു സ്വൈരവിഹാരത്തിന് തടസ്സമാകുന്നു
എന്ന് അറിയാവുന്നതിനാല്‍ അതുപോലും ഇക്കൂട്ടര്‍ മാറ്റിവെക്കുന്നു.
കാരണം, വഴിവിട്ട ജീവിതം ഒരു ദാമ്പത്യപരാജയം ആണെന്ന്
ആരെക്കാളുമധികം ഇക്കൂട്ടര്‍ക്ക് അറിയാം.

പക്ഷേ ഒരു പൊതുവേദിയില്‍ ഇക്കാര്യങ്ങള്‍ തുറന്നുപറയാന്‍
തയ്യാറാവാത്തതിനാല്‍ സമൂഹം അവര്‍ക്ക് മാന്യത വാരിക്കോരി
ക്കൊടുക്കുന്നു.

ഇക്കാര്യത്തില്‍ നിന്നും ഏറെ വിഭിന്നനാണ് ശ്രീ- പുനത്തില്‍.

തന്‍റെ കുത്തഴിഞ്ഞ ജീവിതത്തെക്കുറിച്ചു പൊതുവേദിയില്‍
വിളിച്ചുപറയാന്‍ തന്റേടം കാണിക്കുന്ന ഒരു നട്ടെല്ലുള്ള
എഴുത്തുകാരനാണ്‌ അദ്ദേഹം.

എഴുപത്താറാം വയസ്സിലും പതിനേഴ്‌കാരിയായ ഒരു സ്ത്രീയില്‍
തനിക്കൊരു കുഞ്ഞുപിറക്കണമെന്ന ആഗ്രഹവുമായി ജീവിക്കുന്ന
ശ്രീ- പുനത്തിലിന് എന്‍റെ അഭിവാദ്യങ്ങള്‍.

സദാചാരപ്രസംഗികളായ കപടസാഹിത്യകാരന്‍മാര്‍ ഹൂറിമാരുമൊത്തു
സ്വര്‍ഗത്തില്‍ രതിയുടെ ഹിമശിലകള്‍ പണിയുമ്പോള്‍, നരകത്തില്‍
എനിക്കൊപ്പം ഞാനങ്ങേക്ക് പണിയും, തീക്കനല്‍ കൊണ്ടൊരു സ്മാരകശില ..!!




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

എന്റെ ബ്ലോഗ് പട്ടിക