2014, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

പ്രാണി ഒരു നിസ്സാരജീവിയല്ല..!



ഒരിക്കല് ഒരു മഴക്കാലത്ത് രാത്രിയില് ഞാനും
ഭാര്യയും,മോനും,മോളും നല്ല ഒറക്കായിരുന്നു.

ഒരു പ്രാണി ഭാര്യയുടെ ചെവിക്കുള്ളിലേയ്ക്ക്
കൂളായി കയറിപ്പോയി,
അലമുറകേട്ട് ഞെട്ടിയെഴുന്നേറ്റു നോക്ക്യേപ്പോ
ഭാര്യ നിലവിളിച്ചു പിടയുന്നു,
എന്താ ചെയ്യേണ്ടേന്ന് ഒരു പിടിയുമില്ല.
മക്കളും കൂടെ കരയാന്‍ തുടങ്ങി.
എനിക്കും കരച്ചില് വന്നു.
ഞാനും കരഞ്ഞു..

കൊറേ കഴിഞ്ഞപ്പോ പ്രാണിക്ക് ചെവീലിരുന്ന്‍
മടുത്തപ്പോ അതെറങ്ങി അയ്‌ന്‍റെ പാട്ടിന്പോയി.

അങ്ങനെ രംഗം ശാന്തായിപിന്നെ ഒറങ്ങാനുള്ള
തയ്യാറെടുപ്പിനിടെ ഭാര്യ ചെവിയിലൊരു ചോദ്യാണ്..
'അപ്പോ എന്നോട് സ്നേഹണ്ട്..ല്ലേ?..
ന്‍റെ ചെവീല് പ്രാണിപോയപ്പോ എന്തായിരുന്ന്‍
കരച്ചില്?.."

എനിക്കവളോടുള്ള സ്നേഹം മനസ്സിലാക്കികൊടുക്കാന്‍
ഒരു 'പ്രാണി' വേണ്ടിവന്നു.
----------------------------------------------------------------------------
#ഗുണപാഠം;-
പുഴു,പ്രാണി,പാറ്റ,എട്ടുകാലി
നിസ്സാരജീവികളല്ല.
 — feeling memories.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

എന്റെ ബ്ലോഗ് പട്ടിക