2014, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

കൊച്ചുറോസാ ടീച്ചര്‍



പാലക്കാടന്‍ മട്ടയരികൊണ്ട് വേവിച്ച പഴകിയ
കഞ്ഞിവെള്ളത്തിന്‍റെ ചൂരായിയിരുന്നു,

കൊച്ചുറോസാ ടീച്ചറ് അരികത്ത് വരുമ്പോ...

മുന്‍ബഞ്ചിലെ സീറ്റിലായത്കൊണ്ട് ക്ലാസ് എടുക്കുന്നതിനിടെ,
ലാത്തി ലാത്തി മധ്യവയസ്കയും,തടിച്ചിയും,സുന്ദരിയുമായ
ടീച്ചറ് മൂക്കിന്‍റെ മുന്‍പില്‍ തന്നെയുണ്ടാകും.

ആസ്മയുടെ അസ്കിതയുള്ള ടീച്ചറിന് പദ്യം ചൊല്ലി
പഠിപ്പിക്കുമ്പോള്‍ ഇടയ്ക്കിടെ ശ്രുതിപോകുമായിരുന്നു.

ചുറ്റിയിരിക്കുന്ന സാരിയില് പിഴിഞ്ഞുണക്കിയ
ഈ കഞ്ഞിവെള്ളത്തിന്‍റെ മനംമടുപ്പിക്കുന്ന ഗന്ധത്തിന്
തെല്ലൊരാശ്വാസം ലഭിക്കുന്നത് ബെല്ലടിക്കുമ്പോഴാണ്.

ഒരിക്കല് താഴെവീണ ചോക്ക് കുനിഞ്ഞെടുക്കുമ്പോള്‍
ടീച്ചറുടെ സാരികീറുന്ന ശബ്ദം കേട്ടു.
കൂര്‍ക്കഉപ്പേരീം,കാച്ചിയമോരും വാട്ടിയ വാഴയിലയില്‍
പൊതിഞ്ഞുകെട്ടിക്കൊണ്ടുവന്ന് ഉച്ചയാവുമ്പോ തൊറക്കുമ്പോ
ഒരു 'വെണ്‍കുണ്ണി'ക്കുന്ന മണം വരൂലേ?...
ആ മണം ക്ലാസ്റൂമില്‍ പരന്നപ്പോഴാണ് സംഗതി
ടീച്ചറുടെ സാരികീറിയതല്ല എന്നെനിക്ക് ബോധ്യമായത്.

കാര്യങ്ങള് ഇങ്ങനെയൊക്കെയാണേലും ടീച്ചറ്
പാവായിരുന്നു. കൈയക്ഷരം മനോഹരമായിരുന്നത്കൊണ്ട്
എന്നെ വല്ല്യ ഇഷ്ടോമായിരുന്നു.

മലയാളത്തില് കൂടുതല് മാര്‍ക്ക് വാങ്ങിച്ചപ്പോ ഒരിക്കല്
ടീച്ചേഴ്സ്റൂമിലേക്ക്‌ വിളിച്ചുവരുത്തി ഒരു 'ഹീറോപെന്നും'
എനിക്ക് സമ്മാനിച്ചിട്ടുണ്ട്.
___________________________________________________________
#കൊച്ചുറോസടീച്ചര്‍ ഇന്ന് എവിടെയാണാവോ?..
എവിടെയായിരുന്നാലും ക്ഷേമമായിരിയ്ക്കട്ടെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

എന്റെ ബ്ലോഗ് പട്ടിക