2014, സെപ്റ്റംബർ 11, വ്യാഴാഴ്‌ച

പ്രണയോംകിസിന്ദഗി കഭി ഭി ഖതം നഹി ഹോതാഹേയ്,,!




സായാഹ്നങ്ങളില്‍ ഞാനിവിടെ തനിച്ചാണ്,
വീടിന്പുറത്തെ പുല്‍ത്തകിടിയില്‍ ഒരുകപ്പ് ചായയും,
അരികിലൊരു ലാപ്‌ടോപ്പുമായി കുറേനേരമിങ്ങിനെയിരിക്കും.

സന്ധ്യമയങ്ങുമ്പോള്‍ ആരാധനാലയങ്ങളില്‍ നിന്നും
പ്രാര്‍ത്ഥന ഓര്‍മ്മിപ്പിക്കുന്ന അശരീരികള്‍ കേട്ടുതുടങ്ങും.

ദൈവവുമായുള്ള സമ്പര്‍ക്കത്തിന് ശേഷം, ഇളംകാറ്റിന്‍റെ
തഴുകലേറ്റ്‌ പുല്‍നാമ്പുകളോട് കിന്നാരംപറഞ്ഞ് 

അരണ്ടവെളിച്ചത്തില്‍ മലര്‍ന്ന്കിടക്കുമ്പോള്‍
ചിലസമയങ്ങളില്‍ ആകാശത്ത് നക്ഷത്രങ്ങളുണ്ടായിരിക്കും.

അടുത്തടുത്തായി പിണങ്ങിനില്‍ക്കുന്ന രണ്ട്നക്ഷത്രങ്ങള്‍
പോകെപ്പോകെ ഈര്‍ഷ്യവെടിഞ്ഞു ഇണചേരുന്നത്
മനസ്സില്‍ സങ്കല്‍പ്പിക്കും.

പിന്നീട് കണ്ണുകള്‍ പതിയെ അടച്ചുപിടിക്കും.
നക്ഷത്രങ്ങളുടെ കിന്നാരം പറച്ചിലും,ശൃംഗാരസ്വരങ്ങളും
അപ്പോഴെനിക്ക്‌ വ്യക്തമായി കേള്‍ക്കാം.

ഓരോ ദിവസവും ചന്ദ്രന്‍ പ്രകാശിക്കുന്നത് രൂപഭേദങ്ങളുടെ
വേഷപ്പകര്‍ച്ചയോടെയാണ്. അപ്പോഴെല്ലാം എനിക്കെന്‍റെ
പ്രണയിനിയെ ഓര്‍മ്മവരും ,
അവളും അങ്ങിനെത്തന്നെയല്ലേ?..

ഗോകര്‍ണ്ണത്തില്‍ എന്‍റെ പ്രിയതമയിപ്പോള്‍ ഗാഡമായ
നിദ്രയില്‍ കിനാവുകളുടെ ലഹരിയില്‍ ഒരു മഴക്കവിത
മൂളുന്നുണ്ടാവും.
_________________________________________________________
#പ്രണയോംകിസിന്ദഗി കഭി ഭി ഖതം നഹി ഹോതാഹേയ്,,!

-അക്കാകുക്ക-
 — feeling loved.






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

എന്റെ ബ്ലോഗ് പട്ടിക