2013, ഏപ്രിൽ 22, തിങ്കളാഴ്‌ച

ശ്രീ - അബ്ബാസ് കാഞ്ഞിരപ്പുഴ എന്‍റെ ഫേസ്ബുക്ക്‌ ഫ്രണ്ട് ലിസ്റ്റിന്‍റെ ഐശ്വര്യം :-

ശ്രീ - അബ്ബാസ് കാഞ്ഞിരപ്പുഴ എന്‍റെ ഫേസ്ബുക്ക്‌ ഫ്രണ്ട് ലിസ്റ്റിന്‍റെ ഐശ്വര്യം :-

വെറും ഒരു റിയാലിന് കിട്ടുന്ന കുബ്ബൂസ് ബിരിയാണിയേക്കാളും
മഹത്തരമാക്കിയവന്‍ അബ്ബാസ്....

കുബ്ബൂസ് കണ്ണിനുനേരെ കാണുന്നതുപോലും അരിശമായിരുന്ന എന്നെക്കൊണ്ട്
ഇപ്പോള്‍ ഇടയ്ക്കെങ്കിലും അത് കഴിക്കാന്‍
പ്രചോദനമായവന്‍ അബ്ബാസ്......

പ്രവാസി-മല്ലു-ബാച്ചി യുടെ ഫ്രിഡ്ജിനുള്ളിലെ ആഡംബരങ്ങളെക്കുറിച്ച്
വര്‍ണ്ണിച്ചവന്‍ അബ്ബാസ്....

മൂട്ട കടിയുടെ മാഹാല്‍മ്യങ്ങളെക്കുറിച്ചെഴുതി എന്നെ കുടുകൂടെ ചിരിപ്പിച്ച്
എന്‍റെ  രക്ത-സമ്മര്‍ദം കുറച്ചവന്‍ അബ്ബാസ്.....

കൂര്‍ക്കംവലിയുടെ വൃത്ത-താളനിബദ്ധമായ മാസ്മരികലോകത്തിലേയ്ക്ക്
എന്നെ കൂട്ടിക്കൊണ്ടുപോയവന്‍ അബ്ബാസ്....

ഒരിയ്ക്കലും നേരില്‍കാണാത്ത 'കുട്ടിക്കാ' ടെ നവരസങ്ങള്‍
കാണിച്ചുതന്നവന്‍ അബ്ബാസ്....

മൊബൈല്‍ഫോണിലെ എഫ്-ബി-വാളിലെ കട്ടകള്‍ കണ്ട് 'ഇതാണോ നിങ്ങളുടെ
ഭാഷ എന്ന് ചോദിച്ച് അന്തംവിട്ടുനിന്ന ഫിലിപ്പൈനിയെ
പരിചയപ്പെടുത്തിയവന്‍ അബ്ബാസ്......

കിച്ചണില്‍ പാചകം ചെയ്യുമ്പോള്‍ പ്രയോഗിയ്ക്കേണ്ട പൊടിക്കൈകള്‍ക്ക്
(ഉള്ളി-അരിയുന്നതിനുള്‍പ്പടെ)
നിര്‍ദ്ദേശങ്ങള്‍ തന്നവന്‍ അബ്ബാസ്.....

കാഞ്ഞിരപ്പുഴയും, തടാകത്തിലെ മത്സ്യകന്യകയും എന്‍റെ സ്വപ്നത്തില്‍
പ്രത്യക്ഷപ്പെടാന്‍ കാരണമായവന്‍ അബ്ബാസ്....

പാല്‍ചായ പോലൊരു പെണ്‍കുട്ടിയെ എനിയ്ക്ക് മനസ്സിലിട്ട് താലോലിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചവന്‍ അബ്ബാസ്.....

കല്യാണത്തിന് ബിരിയാണി ഉണ്ടാക്കാന്‍വേണ്ടി അറുത്തിട്ട എരുമയുടെ
അകിടില്‍ നിന്നും പാല്‍ കറന്നെടുത്തു, ആ പാല്‍ കൊണ്ട് ദേഹണ്ണക്കാരന്
ചായയുണ്ടാക്കികൊടുത്തു കുടിപ്പിച്ച്, എന്നെ ക്കൊണ്ട് 'മഹാപാപീ'
എന്ന് സ്വയം വിളിപ്പിച്ചവന്‍ അബ്ബാസ്.....

അമേരിക്കാക്കാരന്‍റെ ഹെലികോപ്റ്ററിന്‍റെ എഞ്ചിനില്‍ നിന്നും അഴിച്ചെടുത്ത
ഒരു കുഴലുകൊണ്ട് വീട്ടിലെ അടുക്കളയില്‍ തീയൂതിപ്പെരുപ്പിച്ചുവെന്ന്
പുളുവടിച്ച് എന്നെ വിസ്മയിപ്പിച്ചവന്‍ അബ്ബാസ്...

കമന്റുകള്‍ക്ക് ലൈക്ക് അടിക്കുമ്പോള്‍ ഫോണില്‍ വിളിയ്ക്കുന്ന ഭാര്യക്ക്
നുണകളുടെ കൂമ്പാരം വാരിവിതറി സമാധാനിപ്പിച്ച് വായനക്കാരുടെ
പക്ഷം ചേരുന്ന കുസൃതിക്കാരന്‍ അബ്ബാസ്....

കഴിഞ്ഞദിവസത്തെ മലയാള പത്രത്തില്‍ വിഷുക്കഥയിലൂടെ ഫേസ്‌ബുക്കിന്
പുറത്തേക്കിറങ്ങി വായനക്കാരെ വിസ്മയിപ്പിച്ച
എന്‍റെ പ്രിയ സ്നേഹിതന്‍ അബ്ബാസ്......

കുബ്ബൂസിനെ പ്രണയിക്കുന്ന എന്‍റെ പ്രിയ സ്നേഹിതാ......
അബ്ബാസേ...  ഈ അക്കാകുക്കാടെ.. എല്ലാ ആശംസകളും,
ആശീര്‍വാദങ്ങളും....!!!!5 അഭിപ്രായങ്ങൾ:

എന്റെ ബ്ലോഗ് പട്ടിക