2014, ജനുവരി 3, വെള്ളിയാഴ്‌ച

ശുഷ്കാന്തിവൈദ്യന്‍..
കോളേജില്‍ പഠിക്കുന്ന കാലത്ത് എന്‍റെ പുസ്തകവായനാശീലം
അതിന്‍റെ പാരമ്യതയില്‍ എത്തിയിരുന്നു.
എന്‍റെ ഇഷ്ടഎഴുത്തുകാരെക്കുറിച്ച് മുന്‍പൊരിക്കല്‍ ഞാന്‍
സൂചിപ്പിച്ചിരുന്നുവല്ലോ..

പമ്മന്‍, അയ്യനേത്ത്,വല്ലച്ചിറമാധവന്‍...
പിന്നെ, പുനത്തില്‍, മാധവിക്കുട്ടി etc....അങ്ങിനെ പോകുന്നു.. ലിസ്റ്റ്.

കൂടുതലും പുസ്തകങ്ങള്‍ കോളേജ് ലൈബ്രറിയില്‍ നിന്നും
തെരഞ്ഞുപിടിച്ച് വായിച്ചിരുന്നത് ആദ്യം പറഞ്ഞ മൂന്ന് പേരുടെയായിരുന്നു.

എന്‍റെ പുസ്തകങ്ങളുടെ 'ചോയ്സ് റിക്വസ്റ്റ്' വായിച്ചു നോക്കി
ലൈബ്രെറിയന്‍ ആയിരുന്ന തടിച്ചു കൊഴുത്ത നെയ്ക്കിളവി
സൌദാമിനിച്ചേച്ചി എന്നെ അവരുടെ കണ്ണടകള്‍ ക്കിടയിലൂടെ
വല്ലാത്ത ഒരു ചുളിഞ്ഞ നോട്ടം നോക്കിയിരുന്നത് ഇപ്പോഴും
ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു.

ഈ പറഞ്ഞ സാഹിത്യകാരന്മാരുടെ പുസ്തകങ്ങളൊക്കെ വായിച്ച്
കൊടുമ്പിരിക്കൊണ്ട ഞാന്‍ അന്ന് വിവാഹിതനല്ലാത്തതിനാലും,
സ്വന്തമായി 'ഫാ'ര്യയില്ലാതെ പോയതിനാലും 'സ്വയംഭോഗ'ത്തില്‍ക്കൂടി
എന്‍റെ എന്‍റെ കാമതൃഷ്ണകള്‍ ശമിപ്പിച്ചുകൊണ്ടിരുന്നു.

അമിതമായ സ്വയംഭോഗം രക്തക്കുറവിന് ഹേതുവാകുമെന്ന്
ഒരു ലേഖനത്തിലൂടെ മനസിലാക്കിയ ഞാന്‍ എന്‍റെ ഉറ്റസുഹൃത്തായ
കിരണ്‍ (ഡോക്ടറുടെ മകനാണ്) മുഖേന രക്തം ഉണ്ടാകാനുള്ള ഗുളികയുടെ
പേരും കൈക്കലാക്കി.

'becadexamin' എന്നായിരുന്നു ആ ഗുളികയുടെ പേര്.
അങ്ങിനെ പുസ്തകവായനയും,സ്വയംഭോഗവും,ഗുളികകഴിക്കലും, അല്‍പ്പസ്വല്‍പ്പം പ്രേമവുമോക്കെയായി കലാലയജീവതം തിമാര്‍ത്താഘോഷിക്കുന്നതിനിടയിലാണ് എന്‍റെ മനസ്സിലേയ്ക്ക്
പുതിയ ഒരു ചിന്ത കടന്നുവരുന്നത്.

എന്തുകൊണ്ട് നൂറുകണക്കിന് വരുന്ന എന്നെപ്പോലെയുള്ള എന്‍റെ സുഹൃത്തുക്കള്‍ക്ക് ഈ ഗുളിക 'പ്രിസ്ക്രൈബ്' ചെയ്തുകൂടാ...

എന്‍റെ മനസ്സില്‍ ഇറങ്ങിക്കിടന്നിരുന്ന ഡോക്ടര്‍ സടകുടഞ്ഞെഴുന്നേറ്റു,
കോളേജ് ജംഗ്ഷനില്‍ മെഡിക്കല്‍ഷോപ്പ് നടത്തിയിരുന്ന
രാമേട്ടനുമായി ഒരു എഗ്രിമെന്റ് ഉണ്ടാക്കി.
പത്ത് പേര്‍ പത്ത് ഗുളിക വെച്ച് വാങ്ങിയാല്‍ പത്ത് ഗുളിക
എനിയ്ക്ക് ഫ്രീയായി തരാമെന്ന് പുള്ളി.

പിന്നെ രാമേട്ടന്‍റെ മെഡിക്കല്‍ഷോപ്പില്‍ bicadexamin ഗുളികയുടെ
ഒരു ഏകാദശിത്തിരക്കായിരുന്നു.

എന്‍റെ പുസ്തകവായനയും,ആരോഗ്യവും നാള്‍ക്കുനാള്‍
പുഷ്ട്ടിപ്പെട്ടുകൊണ്ടേയിരുന്നു.

#

ഇന്ന് ഞാന്‍ പഠിച്ച് ഒരു ഡോക്ടര്‍ ആവാത്തതില്‍ എനിക്ക്
വളരെയധികം സന്തോഷം നല്‍കുന്നു,
എത്രയോ പാവംപിടിച്ച രോഗികള്‍ ഞാന്‍ മൂലം
കുത്തുപാളയെടുത്തേനെ...!!

എത്രയോ മെഡിക്കല്‍ഷോപ്പ് മുതലാളിമാര്‍ ഞാന്‍ മൂലം
അഭിവൃദ്ധിപ്പെട്ടേനേ..!!

പാപത്തിന്‍റെ ശമ്പളം ഞാനും എന്‍റെ മക്കളും കഴിക്കേണ്ടി വന്നേനേ..!!

-അക്കാകുക്ക-
 — feeling nostalgic.


3 അഭിപ്രായങ്ങൾ:

 1. ആഹ്ഹ്ഹ്..
  തുറന്നെഴുത്തിനു അഭിവാദ്യങ്ങള്‍...!!

  മറുപടിഇല്ലാതാക്കൂ
 2. സ്വയംഭോഗം ആരോഗ്യത്തിന് ഹാനികരമല്ലേന്ന് എനിക്കു അന്നേ അറിയാമായിരുന്നു

  മറുപടിഇല്ലാതാക്കൂ
 3. രാമേട്ടന്‍ പുഷ്ട്ടിപ്പെടാന്‍ ഒരു കാരണമായതില്‍ അഭിമാനിക്കാം

  മറുപടിഇല്ലാതാക്കൂ

എന്റെ ബ്ലോഗ് പട്ടിക