2013, ഏപ്രിൽ 29, തിങ്കളാഴ്‌ച

എന്‍റെ പ്രണയിനിക്ക്...!!!




ഓരോ ദിവസവും ഉണര്‍ന്നെഴുന്നേല്‍ക്കുന്നത്,
നിന്‍റെ വലിയൊരു ചിത്രവും കണ്ടുകൊണ്ടല്ലേ..!!!
കാലം കരിങ്കല്ലില്‍ കൊത്തി, എന്‍റെ മനസ്സില്‍
നിന്നെ ഞാന്‍ പ്രതിഷ്ഠിച്ചതല്ലേ?.... സഖീ...
       
                    എത്ര മൂടിവെച്ചാലും കാറ്റില്‍ പരിമണം തൂവുന്ന
                    ഒരു ചെമ്പകപ്പൂവായിരുന്നില്ലേ....!!!  സഖീ .. നീ....
                    എന്‍റെ പകലന്തികള്‍ക്കെന്നുമൊരു,
                    ചന്ദനച്ചാര്‍ത്തായിരുന്നില്ലേ....!!! പ്രിയേ... നീ...

ഇപ്പോഴും എന്‍റെ പകലുറക്കങ്ങളില്‍ നിന്‍റെ,
പാദസരക്കിലുക്കങ്ങള്‍ ഞാനറിയുന്നുണ്ട്.
നിന്നെയൊരുപാട് സ്നേഹിച്ചതല്ലേ... ഞാന്‍
നീയനിക്കെല്ലാമായിരുന്നില്ലേ....!!! സഖീ...

                         നിന്‍റെയരികിലേയ്ക്കിനിയെനിക്കുള്ള നാഴിക
                         അതിവിദുരമല്ല, എന്‍റെ പ്രാണപ്രേയസീ....
                         ഒരുപാട് കൊതിക്കുന്നെന്‍ പ്രിയേ....
                         ഞാനാ ധന്യനിമിഷത്തിന്‍ നിര്‍വൃതിയ്ക്കായ്...!!!

ചെമ്പകപ്പൂ സുഗന്ധം വീശിയിരുന്ന നിന്‍റെ ചുരുള്‍-
മുടികള്‍ക്കിന്ന് മൈലാഞ്ചിയിലകളുടെ ഗന്ധമായി...!!!
മഖ്ബറയിലെയാ കാഴ്ച കാണാനിനിയെനിക്കെന്‍
ഖല്‍ബില്‍ കരുത്ത് ചോര്‍ന്നുപൊകുന്നൂ...!!! പ്രിയേ...

                             ഹൃദയം പറിയുന്ന വേദനയിലല്ലേ നമ്മള്‍
                              ഇന്നലെ യാത്രപറഞ്ഞു പിരിഞ്ഞത്....!!!
                              വരാം...!! ഞാന്‍ വൈകാതെ നിന്നരികിലേയ്ക്ക്
                              നിനക്കിഷ്ടമുള്ള തൂവെള്ള വസ്ത്രവും ധരിച്ച്

വൈകാതെ ഞാനെത്തും എന്‍റെ പ്രാണ പ്രേയസീ...
നിനക്കിഷ്ടമുള്ള ഒരുപിടി  ചെമ്പകപ്പൂക്കളുമായ്
നമ്മുടെ പ്രേമത്തിന്നോര്‍മ്മകള്‍ താലോലിച്ചതുവരേയ്ക്കും
സ്വസ്ഥമായി ഉറങ്ങിക്കൊള്‍കെന്‍ പ്രാണ പ്രിയേ....!!!!
                                                         
                                                                           -അക്കാകുക്ക-










2013, ഏപ്രിൽ 27, ശനിയാഴ്‌ച

ചില തിരിച്ചറിവുകള്‍..




വെള്ളിയാഴ്ച പള്ളീല്‍പ്പോകാന്‍ തുടങ്ങിയതുകൊണ്ട്
ചില തിരിച്ചരിയലുകള്‍ ഉണ്ടാവാന്‍ സാധിച്ചു.
ഇന്നലെ പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോ കണ്ടു പരിചയമുള്ള 
ഒരു ബംഗാളി [കല്‍ക്കത്ത] വന്നു ലോഹ്യം പറഞ്ഞു.
{ഹിന്ദിയില്‍]]}

'ബായീ..!! ഞാന്‍ അടുത്ത ദിവസം വിസ്സ ക്യാന്‍സല്‍ ചെയ്തു നാട്ടീപ്പോവ്വ്വാ..
കേരളത്തീന്ന് ഒരു സ്നേഹിതന്‍ എപ്പോഴും ഫോണില്‍ വിളിച്ച്
അങ്ങോട്ട്‌ ചെല്ലാന്‍ പറയുന്നു. ഞാന്‍ ഇവിടെ
പണിഎടുക്കുന്നതില്‍ക്കൂടുതല്‍ കാശ് അവിടെ കിട്ടുമെന്നും പറഞ്ഞ്'

'ബായിടെ വീട് എവിടാ..!!?..
ഞാന്‍ പോയാല്‍ അടുത്ത ദിവസം തന്നെ കേരളത്തിലോട്ടു പോകും.
ബായി എന്തേലും വീട്ടിലേയ്ക്ക് തന്നുവിടുന്നുണ്ടെങ്കില്‍

ഞാന്‍ കൊണ്ടുപോയി കൊടുത്തോളാം.
പിന്നെ എനിയ്ക്കൊരു കണക്ഷനും ആയല്ലോ...!!'

ഞാന്‍ അന്തംവിട്ടു നില്‍ക്കുന്നതിനിടെ വീണ്ടും ബംഗാളി,

'ഇവടെ മടുത്തു ബായീ...!! 

അറബീടെ ഗിറ്ഗിറും, പുത്യേ നിയമങ്ങളും...
നിങ്ങടെ കേരളത്തിലാവുമ്പോ എപ്പോള്‍ വേണമെങ്കിലും നാട്ടീപ്പോയി വരാം.,

ഇവടെത്തേലും കൂടുതല്‍ കാശും കിട്ടും.
പിന്നെന്ത് ഒലെക്കേടെ മൂടാ?...'

ഞാന്‍ വീണ്ടും അന്തംവിട്ടു നില്‍ക്കുന്നതിനിടെ

ആ കണ്ടുപരിചയമുള്ള ബംഗാളി സലാം പറഞ്ഞു നടന്നു.

ഒരപേക്ഷ : -
ബംഗാളി 'ഒലക്കേടെ മൂട്' എന്ന് ഹിന്ദിയില്‍ എങ്ങിനെയാ പറഞ്ഞത്
എന്നുമാത്രം അക്കാകുക്കാനോട് ചോദിച്ചേക്കല്ലേ..!!





2013, ഏപ്രിൽ 22, തിങ്കളാഴ്‌ച

ഒരു നായകടിയുടെ സത്യാന്വേഷണം :-




കൂട്ടുകാരേ....

മഗരിബ്-ബാങ്ക് കേള്‍ക്കുമ്പോള്‍ അക്കാകുക്ക,
അക്കാകുക്കാടെ വില്ലയില്‍ ഇരുന്ന്
ഫേസ്ബുക്കില്‍ ഒരു പെണ്‍കുട്ടിയുമായി ചാറ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഒരു പുതിയ ജീവിതം തുടങ്ങിയ
അക്കാകുക്ക, മനസ്സില്ലാമനസ്സോടെ,ആ പാവം പെണ്‍കുട്ടിയുടെ 'പോകല്ലേ'...!!!'
എന്നുള്ള അഭ്യര്‍ത്ഥന വക വെയ്ക്കാതെ,അവളോട്‌ സോറി പറഞ്ഞ്
പള്ളിയിലേയ്ക്ക് വെച്ചുപിടിച്ചു.

വില്ലയില്‍ നിന്നും നോക്കിയാല്‍ കാണുന്ന ദൂരമേയുള്ളൂ...പള്ളിയിലേയ്ക്ക്,
എങ്കിലും ആള്‍ സഞ്ചാരം കുറഞ്ഞ ഒരു വഴിയാണ്താനും.
തക്കം പാര്‍ത്തിരുന്നപോലെ ഒരു കുരുത്തംകെട്ട നായ എന്നെ
ഈ വഴിയില്‍ ഓടിച്ചിട്ടു കടിച്ചു.

വലതുകാല്‍ മുട്ടിനു താഴെ ഒരു സൂപ്പര്‍ കടി.
പിന്നെ, നായ കടിച്ചാല്‍ എന്തൊക്കെ ഫോര്‍മാലിറ്റീസ്-
ഉണ്ടോ... ,അതൊക്കെ ചെയ്തു. സംഗതി... ശുഭം

ആ പാവം പെണ്‍കുട്ടിയുമായി ഇവിടെയിരുന്നു ചുമ്മാ ചാറ്റിക്കൊണ്ടിരുന്ന
ഈ അക്കാകുക്ക ഈശ്വരാരാധന നടത്താന്‍ ആ സമയത്ത്
ഇറങ്ങിപ്പുറപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ ഈ നായകടി ഏല്‍ക്കില്ലായിരുന്നു.



'ഈശ്വരന്‍.........,........???????????, ദൈവം......????????????

എന്നാലും കൂട്ടുകാരെ....!!! ഒന്നു മനസ്സിരുത്തി ചിന്തിച്ചു നോക്കിയാല്‍
നിങ്ങള്‍ക്ക് ഇതില്‍നിന്നും എന്തെങ്കിലും മനസ്സിലാവുന്നുണ്ടോ?....

ഉണ്ടാവും..! അല്ലേ?.. എനിക്കറിയാം...

പക്ഷേ.... സുഹൃത്തുക്കളേ... നിങ്ങള്‍ക്ക് മനസ്സിലായതല്ല...കേട്ടോ...
അക്കാകുക്കാക്ക് മനസ്സിലായത്.

 *വെളിപാട്:-

"ഇതൊറപ്പാ...!!  എടയ്ക്ക് വെച്ചു ചാറ്റ് നിര്‍ത്തിപ്പോവുമ്പോ,

'"പോവല്ലേ'..അക്കാകുക്കാ.."

എന്ന ആ പാവത്തിന്‍റെ വാക്ക് കേട്ടിരുന്നുവെങ്കില്‍... ..,....!!!

പാവം.... അവളുടെ 'പ്രാക്ക്' തന്നെ ഈ ദുരന്തം... ഹും...!!!

ശ്രീ - അബ്ബാസ് കാഞ്ഞിരപ്പുഴ എന്‍റെ ഫേസ്ബുക്ക്‌ ഫ്രണ്ട് ലിസ്റ്റിന്‍റെ ഐശ്വര്യം :-





ശ്രീ - അബ്ബാസ് കാഞ്ഞിരപ്പുഴ എന്‍റെ ഫേസ്ബുക്ക്‌ ഫ്രണ്ട് ലിസ്റ്റിന്‍റെ ഐശ്വര്യം :-

വെറും ഒരു റിയാലിന് കിട്ടുന്ന കുബ്ബൂസ് ബിരിയാണിയേക്കാളും
മഹത്തരമാക്കിയവന്‍ അബ്ബാസ്....

കുബ്ബൂസ് കണ്ണിനുനേരെ കാണുന്നതുപോലും അരിശമായിരുന്ന എന്നെക്കൊണ്ട്
ഇപ്പോള്‍ ഇടയ്ക്കെങ്കിലും അത് കഴിക്കാന്‍
പ്രചോദനമായവന്‍ അബ്ബാസ്......

പ്രവാസി-മല്ലു-ബാച്ചി യുടെ ഫ്രിഡ്ജിനുള്ളിലെ ആഡംബരങ്ങളെക്കുറിച്ച്
വര്‍ണ്ണിച്ചവന്‍ അബ്ബാസ്....

മൂട്ട കടിയുടെ മാഹാല്‍മ്യങ്ങളെക്കുറിച്ചെഴുതി എന്നെ കുടുകൂടെ ചിരിപ്പിച്ച്
എന്‍റെ  രക്ത-സമ്മര്‍ദം കുറച്ചവന്‍ അബ്ബാസ്.....

കൂര്‍ക്കംവലിയുടെ വൃത്ത-താളനിബദ്ധമായ മാസ്മരികലോകത്തിലേയ്ക്ക്
എന്നെ കൂട്ടിക്കൊണ്ടുപോയവന്‍ അബ്ബാസ്....

ഒരിയ്ക്കലും നേരില്‍കാണാത്ത 'കുട്ടിക്കാ' ടെ നവരസങ്ങള്‍
കാണിച്ചുതന്നവന്‍ അബ്ബാസ്....

മൊബൈല്‍ഫോണിലെ എഫ്-ബി-വാളിലെ കട്ടകള്‍ കണ്ട് 'ഇതാണോ നിങ്ങളുടെ
ഭാഷ എന്ന് ചോദിച്ച് അന്തംവിട്ടുനിന്ന ഫിലിപ്പൈനിയെ
പരിചയപ്പെടുത്തിയവന്‍ അബ്ബാസ്......

കിച്ചണില്‍ പാചകം ചെയ്യുമ്പോള്‍ പ്രയോഗിയ്ക്കേണ്ട പൊടിക്കൈകള്‍ക്ക്
(ഉള്ളി-അരിയുന്നതിനുള്‍പ്പടെ)
നിര്‍ദ്ദേശങ്ങള്‍ തന്നവന്‍ അബ്ബാസ്.....

കാഞ്ഞിരപ്പുഴയും, തടാകത്തിലെ മത്സ്യകന്യകയും എന്‍റെ സ്വപ്നത്തില്‍
പ്രത്യക്ഷപ്പെടാന്‍ കാരണമായവന്‍ അബ്ബാസ്....

പാല്‍ചായ പോലൊരു പെണ്‍കുട്ടിയെ എനിയ്ക്ക് മനസ്സിലിട്ട് താലോലിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചവന്‍ അബ്ബാസ്.....

കല്യാണത്തിന് ബിരിയാണി ഉണ്ടാക്കാന്‍വേണ്ടി അറുത്തിട്ട എരുമയുടെ
അകിടില്‍ നിന്നും പാല്‍ കറന്നെടുത്തു, ആ പാല്‍ കൊണ്ട് ദേഹണ്ണക്കാരന്
ചായയുണ്ടാക്കികൊടുത്തു കുടിപ്പിച്ച്, എന്നെ ക്കൊണ്ട് 'മഹാപാപീ'
എന്ന് സ്വയം വിളിപ്പിച്ചവന്‍ അബ്ബാസ്.....

അമേരിക്കാക്കാരന്‍റെ ഹെലികോപ്റ്ററിന്‍റെ എഞ്ചിനില്‍ നിന്നും അഴിച്ചെടുത്ത
ഒരു കുഴലുകൊണ്ട് വീട്ടിലെ അടുക്കളയില്‍ തീയൂതിപ്പെരുപ്പിച്ചുവെന്ന്
പുളുവടിച്ച് എന്നെ വിസ്മയിപ്പിച്ചവന്‍ അബ്ബാസ്...

കമന്റുകള്‍ക്ക് ലൈക്ക് അടിക്കുമ്പോള്‍ ഫോണില്‍ വിളിയ്ക്കുന്ന ഭാര്യക്ക്
നുണകളുടെ കൂമ്പാരം വാരിവിതറി സമാധാനിപ്പിച്ച് വായനക്കാരുടെ
പക്ഷം ചേരുന്ന കുസൃതിക്കാരന്‍ അബ്ബാസ്....

കഴിഞ്ഞദിവസത്തെ മലയാള പത്രത്തില്‍ വിഷുക്കഥയിലൂടെ ഫേസ്‌ബുക്കിന്
പുറത്തേക്കിറങ്ങി വായനക്കാരെ വിസ്മയിപ്പിച്ച
എന്‍റെ പ്രിയ സ്നേഹിതന്‍ അബ്ബാസ്......

കുബ്ബൂസിനെ പ്രണയിക്കുന്ന എന്‍റെ പ്രിയ സ്നേഹിതാ......
അബ്ബാസേ...  ഈ അക്കാകുക്കാടെ.. എല്ലാ ആശംസകളും,
ആശീര്‍വാദങ്ങളും....!!!!



2013, ഏപ്രിൽ 3, ബുധനാഴ്‌ച

വിടില്ല, ഞാന്‍ മലയാളത്തെ വികൃതമാക്കുന്ന ഒരു ഭ്രാന്തന്‍മാരെയും...!!!


സ്കൂള്‍ വിദ്യാഭ്യാസകാലത്തെ ചില ഓര്‍മ്മകളിലേയ്ക്ക്:-


പണ്ട്, ഒരു ദിവസം ആറാംക്ലാസ്സില്‍ സെലീനടീച്ചറുടെ 'ജ്യോഗ്രഫി' ക്ലാസ് തിമര്‍ത്തു കൊണ്ടിരിക്കുന്നു.

<<ടീച്ചര്‍-::)>>

"കേരളത്തില്‍ ചില സ്ഥലങ്ങളില്‍ മഴ കൂടിയും, ചില സ്ഥലങ്ങളില്‍
മഴ കുറഞ്ഞും ഇരിക്കുന്നു. കാരണമെന്ത്?...."

എന്നോടാണ് ചോദ്യം.

സ്വതവേ പലതിലും കുസൃതിയും, വൈരുദ്ധ്യാത്മകചിന്തകളും അന്നേ
എന്‍റെ കൂടപ്പിറപ്പായിരുന്നു.

ഉത്തരം പറയാന്‍ ആലോചിക്കുന്നതിനു മുന്‍പ് ടീച്ചര്‍ ചോദിച്ച ചോദ്യത്തിലെ
പന്തികേടാണ് ഞാന്‍ ആലോചിച്ചത്.

പിന്നെ ശങ്കിച്ചില്ല, എഴുന്നേറ്റുനിന്ന് ടീച്ചറോട് ഒരു മറുചോദ്യമാണ്.

"മഴ എങ്ങിനെയാ ടീച്ചറേ.... 'ഇരിക്കുക'?..."

ക്ലാസ്സില്‍ കൂട്ടച്ചിരി മുഴങ്ങി.

സെലീനടീച്ചര്‍ ഇളിഞ്ഞ് ഒരു പരുവമാവുന്നു.,
ക്രോധം മുഖത്ത് ഉറഞ്ഞുകൂടുന്നു.

'ങാ...!!! അത്രയ്ക്കായോ... നീ... എങ്കില്‍ നീ തന്നെ പറയ്, 'ഇരിക്കുന്നു' എന്നതിന് സമാനമായ മറ്റൊരു വാക്ക്.

ടീച്ചര്‍ക്കറിയോ.... ഞാനാരാ... മോനെന്ന്.......!!

ഒരല്‍പ്പമൊന്നു ചിന്തിച്ചിട്ട് വെച്ചൊരു കാച്ചാണ്.....

"കേരളത്തില്‍ ചില സ്ഥലങ്ങളില്‍ മഴ കൂടിയും ചില സ്ഥലങ്ങളില്‍ മഴ കുറഞ്ഞും 'കാണപ്പെടുന്നു'. എന്നായാലോ... ടീച്ചറേ..."

പിന്നെ, ടീച്ചറെ 'ആസാ'ക്കിയിട്ട് ഒരു ചിരിയും.

വീണ്ടും ക്ലാസില്‍ ചിരി പടര്‍ന്നു.

സെലീനടീച്ചര്‍ വീണ്ടും ഇളിഞ്ഞു ഇപ്പോള്‍ കൂഴച്ചക്ക പരുവം.!!!

അന്നു മുതല്‍  ആ സ്കൂളിലെ എന്‍റെ ആജന്മശത്രുവായ ടീച്ചര്‍  വേറെആരായിരുന്നു
എന്ന് ഇനി പേരെടുത്തു പറയേണ്ടതില്ലല്ലോ...

പറഞ്ഞുവരുന്നത്, ഈ ശീലം എനിക്കിപ്പോഴും ഉണ്ട്.

മലയാളവും, ചില പൊട്ടസാഹിത്യങ്ങളും എനിക്ക് ബോധിച്ചില്ലെങ്കില്‍ തുറന്നടിച്ച് പ്രതികരിച്ചുകളയും.
അതു കൊണ്ടുതന്നെ പലരുടെയും അപ്രീതിക്കും,
വിദ്വേഷത്തിനും സ്വാഭാവികമായി ഇരയാവേണ്ടി വരുന്നു.

'അപ്രിയ സത്യങ്ങള്‍ എന്നും എല്ലാവര്‍ക്കും അസഹ്യമാണല്ലോ'?....

എങ്കിലും,
വടക്കന്‍വീരഗാഥയിലെ ചന്തുവിനെപ്പോലെ  ഇക്കാര്യത്തില്‍
എന്‍റെ ശത്രുക്കളോട് തര്‍ക്കിച്ച്‌ പരാജയങ്ങള്‍ ഏറ്റുവാങ്ങി
 ഈ ജന്മം ബാക്കിയാക്കാനൊന്നും ഈ അക്കാകുക്ക തയ്യാറല്ല.

എഴുത്തും, വായനയും ആസ്വദിക്കാന്‍ കഴിയുന്ന ആ ദിവസം വരെയും
എന്‍റെ ഈ വിരോധങ്ങള്‍ ഞാന്‍ തുടര്‍ന്നുകൊണ്ടെയിരിക്കും.





എന്റെ ബ്ലോഗ് പട്ടിക