മറവിയാണ് അനുഗ്രഹം...!!
ഓര്‍മ്മകള്‍ അനാവശ്യമായ ചില
ഉത്തരവാദിത്തങ്ങള്‍ ഉണ്ടാക്കും..
അതിഭയങ്കരമായ ഇച്ഛാശക്തി ഉണ്ടെങ്കിലേ
ജീവിതം ശുഭാപര്യാവസായിയായിത്തീരൂ..!!
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ ഏകാന്ത പ്രവാസ-
ജീവിതം എന്നെ ഉന്മത്തനാക്കിയിരിക്കുന്നു.!
പക്ഷേ ഒരു തിരിച്ചുപോക്ക് ഇപ്പോള്‍ അനിവാര്യമായിരിക്കുന്നു.
BUT, ALAS...!! എനിക്കനുവദിച്ച നാഴികകള്‍ക്കും,
വിനാഴികകള്‍ക്കും ഏതോ ഒരു അദൃശ്യശക്തി
പരിമിതികള്‍ നിശ്ചയിച്ചിരിക്കുന്നതായി ഭിഷഗ്വരന്‍മാര്‍
എന്നോട് പറയാതെ പറയുന്നു.!!
ഈ ആശുപത്രികിടക്കയില്‍ ഞാന്‍ മലര്‍ന്നു കിടന്ന്
മുകളിലേക്ക് നോക്കുമ്പോള്‍ തിരിയുന്ന 'പങ്ക'കള്‍ കാണുന്നില്ല.!
എങ്കിലും, നല്ല തണുപ്പ് തോന്നുന്നു...!!
A/C യുടെ സമ്മര്‍ദമാവാം..
എന്‍റെ പ്രിയകവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ വരികള്‍ക്ക്
ചെറിയ തിരുത്ത് നല്‍കി ഇങ്ങിനെ പാരായണിച്ചാലോ?...
"ഓര്‍ക്കാപ്പുറത്ത് വൈദ്യുതി നിലയ്ക്കുമ്പോള്‍
ഒട്ടേറെ A/C കളും, അതിലേറെ ഹൃദയങ്ങളും നിലയ്ക്കുന്നു."
-അക്കാകുക്ക-
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ