2013, മേയ് 27, തിങ്കളാഴ്‌ച

അക്കാകുക്കാടെ സ്വപ്നങ്ങള്‍..



നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഒരു നെല്‍പ്പാടത്തിനരികെ
ഒരേക്കര്‍ വരുന്ന ഒരു തെങ്ങിന്‍തോപ്പ്.
ഈ തെങ്ങിന്‍ തോപ്പിനുള്ളില്‍ ഇടവിളയായി ഇടതൂര്‍ന്ന് വളരുന്ന
മരച്ചീനി, പാവയ്ക്ക, വെണ്ടയ്ക്ക, തക്കാളി, ചേമ്പ് etc...

ഒരു മൂലയില്‍ വൈദ്യുതിയൊന്നുമില്ലാത്ത ഓല മേഞ്ഞ ഒരു കുടില്‍.
കുക്കിംഗ് ഗ്യാസും ഇല്ല. വിറക് വച്ചു കത്തിക്കുന്ന ഒരു അടുപ്പ്.

ഈ കുടിലില്‍ ഞാനും എന്‍റെ ഭാര്യയും മാത്രം...!!

ഇനി വിശേഷങ്ങളിലേക്ക് വരാം.

രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ , പഞ്ചസാര വേണ്ടാ... ശര്‍ക്കരയിട്ട്
തിളപ്പിച്ച ഒരു ഗ്ലാസ് കാപ്പിയുമായി കുളിച്ചു , കുട്ടിക്കൂറ പൌഡര്‍ ഇട്ട്,
കണ്ണെഴുതി എന്നെ നോക്കി സുസ്മേരവദയായി നില്‍ക്കുന്ന ഭാര്യ..

പ്രഭാത കര്‍മ്മങ്ങള്‍ക്ക് ശേഷം (പല്ല്തേപ്പ് ഉമിക്കരിയിട്ട്., ക്ലോസ്-അപ്പ്‌ വേണ്ട)
ഒരു വാഴയിലയില്‍ , മുളംകുറ്റിയില്‍ വിറക് വച്ചു കത്തിച്ചു ഉണ്ടാക്കിയെടുത്ത
പുട്ടും , കടലയും വിളമ്പി തന്ന് പരസ്പരം ഒപ്പം ഇരുന്നു കഴിക്കുന്ന ഭാര്യ.

അവളുടെ കണ്ണില്‍ സന്തോഷത്തിന്‍റെ, സംതൃപ്തിയുടെ വേലിയേറ്റങ്ങള്‍..,..!!

തോട്ടത്തിലെ ജോലിക്കായി ഞാന്‍ ഇറങ്ങുന്നതിനു മുന്‍പ് അവളെ
ചേര്‍ത്തു പിടിച്ച് തമ്പിച്ചേട്ടന്‍ പറഞ്ഞപോലെ പിന്‍കഴുത്തില്‍ ഒരു ഗാഡചുംബനം...!!

തോട്ടത്തിലെ ജോലിക്കിടയില്‍ ഉച്ചയാകുമ്പോള്‍ ചോറ്റു പാത്രത്തില്‍ ഭക്ഷണവുമായി മന്ദം മന്ദം നടന്നു വരുന്ന ഭാര്യ..  (സ്പീഡ് വേണ്ടാ)

ചോറ്റുപാത്രത്തിന്‍റെ അടുക്കുകള്‍ തുറക്കുമ്പോള്‍ ഉണക്കച്ചെമ്മീന്‍ ചമ്മന്തിയുടെ സുഗന്ധം തെങ്ങിന്‍ തോപ്പില്‍ പരക്കണം. പിന്നെ കുടമ്പുളിയിട്ട
സ്രാവ് കറിയും , പാവയ്ക്കാതോരനും,ഏതാനും കൊണ്ടാട്ടമുളകും
ഉണ്ടായിക്കോട്ടെ..! :p

അവിടെയുള്ള ഒരു തണല്‍മരച്ചുവട്ടില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനിടയില്‍
പരസ്പരം ചോറുരുളകള്‍ കൈമാറുന്നു.

ഹോ..!! ദൈവമേ..! ഇതെഴുതുമ്പോള്‍ തന്നെ എനിക്ക് കോരിത്തരിക്കുന്നു.
അപ്പോ പ്പിന്നെ വായിക്കുന്ന നിങ്ങടെ കാര്യോ?..

(ഒരപേക്ഷ..!! കമന്റില്‍ തെറി വിളിക്കരുത്..!!)

ങാ..!!  സംഭവം തീര്‍ന്നിട്ടില്ലാ...!

ലഞ്ച് കഴിഞ്ഞ് ആ മരത്തിന്‍റെ ചുവട്ടില്‍ ചെറിയ കുശലം പറച്ചിലും,
ഒരു ഉച്ചമയക്കവും. പരിസരത്ത് ആള്‍പ്പെരുമാറ്റം ഒന്നുമില്ലെങ്കില്‍ തമ്പിച്ചേട്ടന്‍
പറഞ്ഞ ലാ.. പണി once more.. !  അല്ലേല്‍ വേണ്ടാ..
വെറുതേ നാട്ടുകാരേക്കൊണ്ട് പറയിപ്പിക്കണോ?.. wait..!!

ഇപ്പൊ ചുമ്മാ കണ്ണില്‍ കണ്ണില്‍ നോക്കി കിടന്നാല്‍ മാത്രം മതി..!  :p

വെയിലിന്‍റെ കാഠിന്യം കുറയുമ്പോള്‍ വീണ്ടും തൂമ്പയുമായി തോട്ടത്തിലേയ്ക്ക്.
എന്നെയും നോക്കി മനസ്സില്ലാമനസ്സോടെ കുടിലിലേയ്ക്ക്‌ നടക്കുന്ന ഭാര്യ.

(ഭാര്യക്ക് ഫേസ്ബുക്ക്‌ അക്കൗണ്ട്‌ ഇല്ലാ..!! ഇനി ഉണ്ടെങ്കില്‍ തന്നെ അത്
de-activate ചെയ്തതാണ്.) ഞാനും അങ്ങനെത്തന്നെ -സിന്ദാബാദ്..)

അങ്ങിനെ ജോലി തീര്‍ന്നു വീട്ടിലെത്തിയ എന്നെ അവള്‍ കാണുന്ന രംഗം.

ബാറ്ററിയിട്ട് പ്രവത്തിക്കുന്ന റേഡിയോയില്‍ നിന്ന് ദാസേട്ടന്‍ പാടിയ
'പൂമുഖ വാതില്‍ക്കല്‍ സ്നേഹംതുളുമ്പുന്ന പൂന്തിങ്കളാകുന്നു ഭാര്യ' എന്ന
ഗാനത്തിന്‍റെ അകമ്പടിയും ഉണ്ടായിക്കോട്ടെ..!!

മടിയിലിരുത്തി തലയില്‍ എണ്ണയൊക്കെ തേച്ചുപിടിപ്പിച്ചു മസാജ് ചെയ്തു
തരുന്ന പൂന്തിങ്കളായ ഭാര്യ..!!

പിന്നെ കുളിപ്പിച്ചു തന്നു ,തലതോര്‍ത്തിത്തരുന്ന 'എണ്ണ വറ്റാത്തൊരു ചിത്ര വിളക്കായ 'ഭാര്യ..!! ..  (പ്രാഞ്ചിയേട്ടാ..!! ഹും.. എന്താ..ല്ലേ?.. :p )

പിന്നെ ഡിന്നര്‍..,..!!
അതിന് പാറു സൂസന്‍ മാത്യുസിന്‍റെ സ്റ്റാറ്റസില്‍ എപ്പഴും കാണാറുള്ള കപ്പ പുഴുങ്ങിയതും, ചമ്മന്തിയും ആയിക്കോട്ടെ...!!

അങ്ങനെ അതൊക്കെ കഴിച്ചു കൈയൊക്കെ കഴുകി ( ചമ്മന്തി അസ്ഥാനത്തായാല്‍ ..!! ഹോ.. ആലോചിക്കാന്‍ പറ്റില്ല..  ന്‍റെ..ദേവ്യേ..!! )

വീണ്ടും പൂനിലാവൊഴുകിവരുന്ന മുറ്റത്തോട്ടു ഒരു പായ വിരിച്ചു ഇരുന്ന്
അല്‍പ്പനേരം അവളുടെ മടിയില്‍ തല വെച്ചു കുശലവര്‍ത്തമാനം.

അപ്പഴും റേഡിയോയില്‍ നിന്ന് ദാസേട്ടന്‍റെയും ജാനകിയമ്മയുടെയും
"എന്‍റെ ജന്മം  നീയെടുത്തു... നിന്‍റെ ജന്മം ഞാനെടുത്തൂ...
നമ്മില്‍ മോഹം പൂവണിഞ്ഞു..തമ്മില്‍..തമ്മില്‍ തേന്‍ ചൊരിഞ്ഞൂ..."
എന്ന ഗാനം  കേള്‍ക്കാം..!!

ഇനിയുള്ള ഭാഗങ്ങള്‍ സെന്‍സര്‍ ചെയ്യുന്നതായി അറിയിക്കുന്നു..!!
ഇത് വായിച്ചോര്‍ക്കൊക്കെ നന്ദി.
എനിക്കും നല്ല ഉറക്കം വരുന്നു.. !!


.

എല്ലാവര്‍ക്കും ശുഭരാത്രി..!!

*
വാല്‍ക്കഷ്ണം:-


അക്കാകുക്കാടെ മനസ്സിലെ സ്വപ്നങ്ങള്‍..,...!!  :p







1 അഭിപ്രായം:

  1. ഇപ്പോഴാണ് ഇത് ശരിയായത്.
    സ്വപ്‌നങ്ങള്‍ ചിലപ്പോള്‍ ഫലിചെയ്ക്കാം. നന്നായിട്ടുണ്ട്. ഞങ്ങള്‍ക്കും ഇങ്ങനെയൊരു പ്ലാന്‍ ഇല്ലാതില്ല.
    കമന്റു വിശദമായി പിന്നെ.

    മറുപടിഇല്ലാതാക്കൂ

എന്റെ ബ്ലോഗ് പട്ടിക