ഓത്തുപള്ളിയില്‍ പണ്ട് മുസ്ലിയാര് പറയ്വാ...
"ഹമുക്കേ,... നീ അധികം വിളച്ചിലോന്നും എടുക്കേണ്ട..!!
കുര്ത്തക്കേട് ബല്ലാണ്ട് കാട്ട്യാ.. നിന്നെ പടച്ചോന്‍, മരിച്ചു കഴിയുമ്പോ
എടുത്ത് നരകത്തിലിടും"
പിന്നൊരു പേട്യാ...!!.. ഒക്കത്തിനും,
എന്നാലും കൊറേ സംശയങ്ങള്‍ ബാക്ക്യായിരുന്നു...
'"കള്ള സുബറെ, മരിച്ചു നിന്നെ ഖബറില്‍ വെച്ചാല്‍ അവടന്ന് അപ്പത്തന്നെ
എടുത്തു നരകത്തീകൊണ്ടിട്വല്ല .. ചെയ്യ്വാ.. ! പഹയാ..'"
"പിന്നെങ്ങ്നാ ?.. മുസ്ലിയാരെ..!"
"അത് ലോകാവസാനം ആവുമ്പോ.. ഈ ലോകത്തുള്ളോരൊക്കെ
മയ്യത്താവൂല്ലേ..! അവരെ എല്ലാവരേം കൂടെ ഈ 'മഹ്ശറ' ന്ന് പറയുന്ന
ഒരു ബല്ല്യ മൈതാനം ... ണ്ട്..!!
അബടെ നമ്മടെ ഇസ്കോളിലെ അസംബ്ലിയ്ക്ക് കൊണ്ട്വന്നു നിര്‍ത്തുന്ന
പോലെ അങ്ങനെ നിര്‍ത്തും.
എന്നിട്ട് പടച്ചോന്‍ ഓരോരുത്തരോടു ശെയ്ത തെറ്റിന്റെയും ,
ശരിയുടേയും കണക്കുകള്‍ ശോദിയ്ക്കാന്‍ തൊടങ്ങും..!
ആ നേരത്ത് ദാ.. ആ കാണുന്ന സൂര്യന്‍ ഒണ്ടല്ലാ..!! ആ സൂര്യന്‍
നമ്മടെ തലേന്‍റെ ഒരു ചാണ്‍ മുകളിലായിരിയ്ക്കും.!! "
ഹും..!! ,പിന്നേം സംശയം...!!
"അപ്പോ മുസ്ലിയാരെ നമ്മക്ക് ഷര്‍ട്ടും മുണ്ടും ഒക്കെ വേണ്ടേ?..
അല്ലാതെ ഇത്രേം ആള്‍ക്കാരെ എടയ്ക്ക് ?..."
"എടാ ഇബിലീസേ ഷര്‍ട്ടും മുണ്ടും ഒന്നും മാണ്ട..!!
അതൊന്നും അബടെ ഉണ്ടാവൂല്ലാ...!!"
"അല്ലാ.. മുസ്ലിയാരെ അപ്പോ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ കാണൂല്ലേ?..
ഈ പെണ്ണുങ്ങളും..! ഹൊയ്.. !
(എന്നാലും ഓര്‍ത്തപ്പോ ഉള്ളില് ഒരു കുളിര്)
മുസ്ലിയാര് ആരാ മോന്‍..,..!!
"ഇജ്ജു ഇപ്പൊ അങ്ങനെ ബെള്ളം ഏറക്കണ്ട..ട്ടാ...!!
അന്ന് ,ആ ദിബസത്തില്‍ എല്ലാരേം കണ്ണ് തലേന്‍റെ മോളില് ആയിരിക്കും.
അപ്പോപ്പിന്നെ ഈ തുണീം,കോണാനും ഇല്ലാണ്ട് നില്‍ക്കുന്ന പെണ്ണിനെ
അനക്ക് നോക്കാന്‍ പറ്റ്വോ പഹയാ..!! ? "
അപ്പോഴും അക്കാകുക്കാടെ സംശയം ബാക്കി..!!
ഇപ്പഴും മാറാത്ത സംശയം..!!
* കണ്ണ് തലയുടെ മുകളില്‍ ആണെങ്കില്‍ ആ തല ഒന്നു താഴോട്ടു കുനിച്ച്
പിടിച്ചു നേരെ നോക്ക്യാ..പ്പോരേ..!! ഹും,..പിന്നില്ല്യാ...!!
ഇസ്ലാം എന്നാല്‍ ഓത്തുപള്ളിയും,മുസ്ലിയാരും അല്ല അത്രന്നെ :)
മറുപടിഇല്ലാതാക്കൂ