2013, ജൂൺ 6, വ്യാഴാഴ്‌ച

മല്ലിക




മല്ലിക എന്‍റെനാട്ടിലെ ഒരു ലൈംഗിക തൊഴിലാളിയാണ്.

നാട്ടിന്‍പുറത്തുള്ളവര്‍, അവള്‍ കേള്‍ക്കാതെ
അവളെ 'വേശ്യ' എന്ന് വിളിക്കുന്നു.
മിക്കവാറും രാത്രികളില്‍ ഏതെങ്കിലുമൊക്കെ പൌരപ്രമാണികളുടെ
വിയര്‍ത്തുനാറിയ ശരീരത്തിനടിയില്‍,
അവരുടെ കുതിപ്പുകള്‍ക്ക് താഴെ
കിടന്ന് ശ്വാസംമുട്ടുന്ന സ്ത്രീജന്മം..!

പുഴുങ്ങിയെടുത്ത 'കക്കയിറച്ചി'യുടെ മണമായിരുന്നു, അവള്‍ക്ക്.
വെറ്റില മുറുക്കി ചുവപ്പിച്ച അവളുടെ ചുണ്ടുകള്‍
വായ്പ്പുണ്ണ്‍ പിടിച്ച കാക്കയുടെ കൊക്കുകളെ ഓര്‍മ്മിപ്പിച്ചിരുന്നു.

കഴിഞ്ഞ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ ,
കക്കയിറച്ചിയുമായി എന്നെ കാണാന്‍ വന്ന മല്ലികയുടെ കൈയില്‍
വിയര്‍പ്പ്പറ്റിയ ഒരു പാസ്പോര്‍ട്ട് കോപ്പിയും,കുറച്ച് ഫോട്ടോയും
ഉണ്ടായിരുന്നു.

ഒരുപാട് നാളുകള്‍ കൊണ്ടുള്ള  മല്ലികയുടെ  ഗള്‍ഫ്സ്വപ്നം
പൂവണിയാന്‍ പോകുന്നു.

മല്ലികക്ക് ഗദ്ദാമവിസ്സ അനുവദിച്ച സൗദിപൌരന് മബ്രൂക്
പറഞ്ഞുകൊണ്ട് ചില ഭൂതകാലത്തിലോട്ടു പോകാം.

ഓര്‍മ്മകള്‍ക്ക് സുഗന്ധം മാത്രമല്ല..!
അല്‍പ്പം ദുര്‍ഗന്ധവും കൂടിയുണ്ട്...

വീഡിയോകേസറ്റ്ലൈബ്രറിയില്‍ എന്തോ അത്യാവശ്യകാര്യത്തിന്
പണം തികയാതെ വന്നപ്പോള്‍ , മല്ലിക അവളുടെ ബ്ലൗസില്‍ തിരുകി
വെച്ചിരുന്ന മുഷിഞ്ഞ നോട്ടുകള്‍ വല്ലാത്ത ഒരാവേശത്തോടെ
എന്‍റെ കൈവെള്ളയിലേക്ക്എടുത്ത് തിരുകി തന്നത്
ഇന്നലെ കഴിഞ്ഞപോലെ ഓര്‍ക്കുന്നു.

'ഇത്രേം ഉഗ്രന്‍ വെലകൂടിയ വിസ്കി അകാകുക്കാടെ കൈയോണ്ടാ
കിട്ടുന്നേ' എന്ന് പറയുമ്പോ അവളുടെ കണ്ണില്‍ ലഹരിയുടെ പൂത്തിരി
കത്തിയിരുന്നു.


ആ മുഷിഞ്ഞ നോട്ടുകളുടെ അത്ര വിലയൊന്നും ഇന്ന് അക്കാകുക്ക
മല്ലികക്ക് വേണ്ടി ചിലവാക്കുന്ന റിയാലുകള്‍ക്ക് ഇല്ല..!!

ഇനിയുള്ള നാളുകള്‍ മല്ലിക സുബ്ഹി ബാങ്കിന്‍റെ വിളി കേട്ടുണരട്ടെ..!
പര്‍ദ്ദയിട്ട് അറബിയുടെ മക്കളെയും താലോലിച്ച് G M C യില്‍ സൗദിയില്‍
പാറി നടക്കട്ടെ..!

*
അത്യാവശ്യം അറബിവാക്കുകള്‍ പഠിക്കാന്‍  'നാടോടിക്കാറ്റ്'
സിനിമ ഒന്നുകൂടി കാണാന്‍, ഫോണില്‍ക്കൂടി പറയണം, മല്ലികയോട്..!








5 അഭിപ്രായങ്ങൾ:

  1. സാഹചര്യമാവാം അങ്ങിനെയൊരു ഭൂതകാലം അവര്‍ക്ക് സമ്മാനിച്ചത്, ഇനിയുള്ള കാലമെങ്കിലും അതില്‍ നിന്നും അവര്‍ക്ക് ഒരു മോചനം കിട്ടട്ടെ എന്നാശംസിക്കാം,

    മറുപടിഇല്ലാതാക്കൂ
  2. വേണ്ടാ വേണ്ടാ ( തിലകൻ സ്റ്റൈൽ )
    അക്കാകുക്കാ
    ചില തമാശകൾ ബന്ധിക്കുന്നത് ജീവിതങ്ങളെ തന്നെയാണ്

    മറുപടിഇല്ലാതാക്കൂ
  3. വേണ്ടാ വേണ്ടാ ( തിലകൻ സ്റ്റൈൽ )
    അക്കാകുക്കാ
    ചില തമാശകൾ ബന്ധിക്കുന്നത് ജീവിതങ്ങളെ തന്നെയാണ്

    മറുപടിഇല്ലാതാക്കൂ
  4. പക്ഷെ സൌദിഅറേബ്യയിലെ ഗദ്ദാമകള്‍ക്ക് ജി എം സിയില്‍ പാറി പറന്നു നടക്കുവാന്‍ ആവില്ലാട്ടോ ...മല്ലികക്ക് ഉടനെ തന്നെ തോന്നും നാട്ടിന്‍ പുറത്തെ വേശ്യാവൃത്തി ഇതിനെക്കാളും എത്രയോ ഭേതമെന്ന്

    മറുപടിഇല്ലാതാക്കൂ
  5. മല്ലിക സൌരഭ്യവും സുഗന്ധവും ഉള്ള പുഷ്പമായി മാറട്ടെ അല്ലെ
    ഗതികേട് കൊണ്ട് ശരീരം വില്ക്കുന്നവരെ വേശ്യ എന്ന് എന്ന് വിളിക്കുന്നതിൽ എനിക്ക് യാതൊരു യോജിപ്പും ഇല്ലാട്ടോ

    മറുപടിഇല്ലാതാക്കൂ

എന്റെ ബ്ലോഗ് പട്ടിക