എനിക്കിഷ്ടം നിന്‍റെ കൈയിലെ കരിവളകളാണ്,
കണ്മഷിയുടെ ഉന്മത്ത ഗന്ധമാണ്,
വിയര്‍പ്പിന്‍റെ ഉപ്പുരസമാണ്.
എനിക്കിഷ്ടം നിന്‍റെമിഴിയിലെ അനുരാഗമാണ്,
നേര്‍ത്ത വിരല്‍ത്തുമ്പുകളാണ്,
പിന്‍കഴുത്തിലെ മറുകാണ്.
ഓരോ കുതിപ്പുകള്‍ക്കിടയിലും,താളനിബദ്ധമായ
പരിരംഭണങ്ങള്‍ക്കിടയിലും പുലഭ്യം
പറയുന്ന നീ എനിക്കൊരാശ്ചര്യമാണ്.
ശ്രേഷ്ഠഭാഷ അലങ്കാരമായി പേറുന്ന നിന്‍റെ
വായ്ത്താരകളില്‍ പുലയാട്ടിനുള്ള പ്രേരണ
എന്നെ ഓരോ കുലുക്കങ്ങളിലും അമ്പരപ്പിക്കുന്നു..!!
ഭോഗത്തിന്‍റെ പരിസമാപ്തിക്ക് വിരാമമിട്ടാല്‍
നീ പിന്നെയും ഒരു വിശുദ്ധവായ്ത്താരി,
ശകാരവാക്കുകളില്‍പോലും ദൈവികവചനങ്ങള്‍..!!
നമ്മുടെ സ്വകാര്യമായ ഇഴുകിച്ചേരലുകള്‍ക്കൊടുവില്‍
ഒരു കുമ്പസാരക്കൂട് അത്യന്താപേക്ഷികമായിരിക്കുന്നു.
നിന്‍റെ പുലയാട്ടുജല്പനങ്ങളും, മ്ലേച്ഛഭാഷണങ്ങളും
ഏറ്റുപറയാനൊരു ശ്രേഷ്ഠഭാഷയുടെ വിശുദ്ധകുമ്പസാരക്കൂട്..!!
-അക്കാകുക്ക- — feeling blessed.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ