ലൌകികവ്യാകരണങ്ങളില്‍ പിഴച്ചുപോയവള്‍,
വിഭൂതികളുടെ മേച്ചില്‍പ്പുറങ്ങളിലാകൃഷ്ടയായൊരു
സന്യാസിനിപ്പട്ടം ശിരസ്സാവഹിച്ചു..!!
കാടിളക്കിവന്നോരു ജനനേന്ദ്രിയവികാരം
സാമ്പ്രാണിപ്പുകയില്‍ കരിച്ചുകളഞ്ഞു...
അമ്മിഞ്ഞയില്‍നിന്നൂറുന്ന വെണ്‍ കണികകള്‍
കുഞ്ഞിളംമോണകള്‍ക്കായ് തുലാഭാരം നേര്‍ന്നു.
അണ്ഡങ്ങളെല്ലാം മൃതിയോടടുക്കുമ്പോള്‍, ഭക്തര്‍ക്കവള്‍
പുണ്യപുത്രകാമേഷ്ടിയാഗത്തിന് ചാര്‍ത്തെഴുതി
ഫലപ്രാപ്തി കാണാത്തൊരു ഭക്തനൊരുനാള്‍
അവളുടെ സാമ്പ്രാണികുണ്ഡലത്തില്‍ തീര്‍ത്ഥം തളിച്ചു.
യാഗശാലയിലെ നെയ് വിളക്കില്‍നിന്നും പുകയുയര്‍ന്നു.
വിഭൂതികളില്‍ വീണ്ടും വ്യാകരണങ്ങള്‍ കെട്ടുപിണഞ്ഞു,
സൃഷ്ടിയുടെ ഉന്മാദവേളയിലവള്‍ അലറിവിളിച്ചു,
നഷ്ടവസന്തങ്ങളെ ഉറക്കെപ്പഴിച്ചവള്‍ മുക്രയിട്ടു.
ഋതുഭേദങ്ങളുടെ നാലാം ഖണ്ഡത്തിലവളുടെ അമ്മിഞ്ഞ
യുടെ തുലാഭാരത്തിനു ഫലപ്രാപ്തി കൈവന്നു.
സന്യാസിനിയിപ്പോളോരമ്മയാണ്, ഭക്തരുടെയല്ല,
അവളുടെ അരുമയായ സ്വന്തം കുഞ്ഞിന്‍റെ മാത്രം അമ്മ.
--------------------------------------------------------------------------------
#മാതൃത്വം മഹനീയമാണ്.. ഒരു സന്യാസത്തിനും
അംഗീകരിക്കാന്‍ കഴിയാത്ത പ്രപഞ്ചസത്യം..!!
-അക്കാകുക്ക- —

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ