അവ്യക്തമായി ഇപ്പോഴും ഓര്‍മ്മയിലുണ്ട്,
അക്കാകുക്കാടെ ബാല്യകാലം
തൃശ്ശൂരിലെ ഞാന്‍ ജനിച്ചു വളര്‍ന്ന എന്‍റെ ഗ്രാമം,
എന്‍റെ വീട്.
ഉപ്പ,ഉമ്മ,രണ്ട് അനുജന്മാര്‍..,
എനിയ്ക്ക് നാല് വയസ്സ് ആയപ്പോഴേയ്ക്കും ഉപ്പ പ്രവാസജീവിതം തിരഞ്ഞെടുത്ത് ബഹറിനിലെയ്ക്ക് കപ്പല്‍ കയറിയിരുന്നു.
പതിമൂന്നു വര്‍ഷം മഹത്തായ ഇന്ത്യന്‍മിലിട്ടറിയില്‍ സേവനമനുഷ്ടിച്ചശേഷം,
മനസ്സില്ലാമനസ്സോടെയാണെങ്കിലും
കുടുംബത്തിന്‍റെ സാമ്പത്തികഭദ്രത കുറേകൂടി ഊട്ടിയുറപ്പിയ്ക്കുന്നതിനു വേണ്ടി പ്രവാസജീവിതം തിരഞ്ഞെടുത്ത എന്‍റെ ഉപ്പ തന്നെയാണ് ദൈവം കഴിഞ്ഞാല്‍ ഇന്നും എന്‍റെആരാധ്യപാത്രം.
അതുകൊണ്ട് തന്നെ ഈ സമയം വരെ തരക്കേടില്ലാത്ത അവസ്ഥയില്‍തന്നെ അക്കകുക്കാടെ കുടുംബം ജീവിയ്ക്കുന്നു,ദൈവത്തിനു സ്തുതി.
അങ്ങിനെ ഞാനും ഉമ്മയും രണ്ട് അനുജന്മാരും വീട്ടില്‍..,
ഈ കാലഘട്ടത്തിലെ ചില ഓര്‍മ്മകളിലേയ്ക്കാണ് അക്കാകുക്ക പോകുന്നത്.
ഉമ്മ എന്നെ കുളിപ്പിയ്ക്കാനായി തൊട്ടടുത്തുള്ള വീട്ടിലേയ്ക്ക് കൊണ്ട്
പോകുമായിരുന്നു.,,വല്ലപ്പോഴും.
അവിടെ ഒരു കുളമുണ്ട്.എന്‍റെ ഉപ്പാടെ അമ്മാവന്‍റെ
വീടാണ് ഇത്.എനിയ്ക്ക് ഒരു അഞ്ച് വയസ്സ് പ്രായം വരും എന്നാണ് എന്‍റെ
ഓര്‍മ്മ.ഏതാണ്ട് എന്‍റെ പ്രായത്തില്‍ തന്നെയുള്ള ഒരു പെണ്‍കുട്ടി ആവീട്ടിലും
ഉണ്ടായിരുന്നു.
ഉപ്പാടെ അമ്മാവന്‍റെ മകള്‍,
പേര് റജുല.
വെള്ളാരംകണ്ണുകളും,ചുരുണ്ടമുടികളുംഒക്കെയുള്ള വെളുത്തുതുടുത്ത ഒരു കുസൃതിക്കുട്ടി.
വളരെ അവ്യക്തമായി ഈ റജുല
യുമായി വീടിന്നുപരിസരത്തും,പറമ്പിലുമൊക്കെ കളിയ്ക്കാറുള്ളതുമൊക്കെ
പിന്നീട് പലപ്പോഴും ഓര്‍മ്മയില്‍ വരാറുണ്ട്.
പിന്നീട്,എന്നുപറയുവാന്‍ കാരണമുണ്ട്.ഏതാണ്ട് ഒരു വര്‍ഷക്കാലമേ
എനിയ്ക്ക് റജുലയുമായി ചങ്ങാത്തം ഉണ്ടായിരുന്നുവുള്ളൂ.....
എന്‍റെ ഓര്‍മ്മയുള്ള സമയത്ത്.
വീടിനടുത്തുള്ള സ്കൂളിലേയ്ക്കും ഞങ്ങള്‍ ഒരുമിച്ചായിരുന്നു യാത്ര.
ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ വ്യക്തത വളരെ കുറവാണ് ഈ രംഗങ്ങള്‍ എല്ലാം.
.
രണ്ടാം ക്ലാസില്‍ പഠിക്കുവാന്‍ തുടങ്ങുന്നതിനു മുന്‍പായി
എന്തെല്ലാമോ കാരണങ്ങള്‍ കൊണ്ട്ഏറെ ദൂരെയുള്ള ഉപ്പാടെ തറവാട്ടിലേയ്ക്ക് ഞങ്ങള്‍ക്ക് താമസം മാറേണ്ടി വന്നു.
അങ്ങിനെ റജൂലയുമായുള്ള സ്കൂളില്‍പ്പോക്കും,ചങ്ങാത്തവും എല്ലാം
അവസാനിപ്പിക്കേണ്ടിവന്നു.
പിന്നീട് ആ വീട് ആര്‍ക്കോ വിറ്റു.
നീണ്ട പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഈ കാലയളവിനുള്ളില്‍ ഒരിയ്ക്കല്‍പോലും
റജുലയെ കാണാന്‍ സാധിച്ചിട്ടില്ല.കാരണം,ഉപ്പയും,ഉപ്പാന്‍റെ സഹോദരീ
സഹോദരന്മാരും,ഉപ്പാന്‍റെ അമ്മാവന്‍റെ വീടുമായി കടുത്ത ശത്രുതയിലായി.
അതുകൊണ്ട്തന്നെ ഞങ്ങളുടെ തറവാട്ടിലെ ഒരു ചടങ്ങുകളിലും
അവരെ പങ്കെടുപ്പിച്ചില്ല.തിരിച്ച് ഇങ്ങോട്ടും റജൂലയുടെ വീട്ടുകാരും
അങ്ങിനെ തന്നെ,
. ഈ ബദ്ധശത്രുക്കള്‍ എന്നോക്കെ പ്പറയില്ലേ?...
ഏതാണ്ട് അതുപോലൊരു അങ്കം!...
വര്‍ഷങ്ങള്‍ അങ്ങിനെ കടന്നുപോയി.സാഹിത്യകാരന്മാര്‍ പറയുന്ന പോലെയാണെങ്കില്‍ ഋതുഭേദങ്ങള്‍ മാറി മറിഞ്ഞു.ശിശിരവും,വസന്തവും,വേനലും,വര്‍ഷവും അതിന്‍റെതായ സമയാസമയങ്ങളില്‍ വന്നുപൊയ്ക്കൊണ്ടിരുന്നു.
ഇടയ്ക്കിടെ റജുലയെക്കുറിച്ച് ഓര്‍മ്മവരാറുണ്ടായിരുന്നു.
മിക്കവാറും,
അവളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരു "മറുക്" മനസ്സില്‍ തെളിയും.
മറുക് അങ്ങിനെ കാണാന്‍കൊള്ളാവുന്ന സ്ഥലത്തൊന്നും അല്ല കേട്ടോ.
സ്വകാര്യമായി പറയാം.
അതു റജൂലയുടെ ചന്തിയില്‍ ആയിരുന്നു.
മറുക് എന്ന്പറഞ്ഞാല്‍ കൈപ്പത്തി വലിപ്പത്തില്‍ ഉള്ള മറുക്.
അതുകൊണ്ടായിരിയ്ക്കാം,
ഒരു പക്ഷെ ഈ മറുക് മനസ്സില്‍ വളരെ വര്‍ഷങ്ങള്‍ക്കു ശേഷവും
മായാതെ കിടന്നത്.
ഇത് അക്കാകുക്കാക്ക്
എങ്ങിനെയാ അറിയുകയെന്നു നിങ്ങള്‍ സംശയിച്ചേക്കും.
അതല്ലേ..രസം തുടക്കത്തില്‍ ഒരു കുളത്തില്‍ അക്കാകുക്കാനെ ഉമ്മ കുളിപ്പിയ്ക്കാന്‍ കൊണ്ടുപോയിരുന്ന കാര്യം പറഞ്ഞില്ലേ?....
റജുലയെയും ചിലപ്പോഴൊക്കെ അക്കാകുക്കാടെ ഉമ്മ തന്നെയായിരുന്നു
ഈ കുളത്തില്‍ അക്കാകുക്കാടെയൊപ്പം കുളിപ്പിച്ചിരുന്നത്.
ആദ്യമൊക്കെ ഈ മറുക് "കരി"യാണന്നാണ് ഞാന്‍ ധരിച്ചിരുന്നത്.
അഞ്ച് വയസ്സിന്‍റെ വിവേകമല്ലേയുള്ളൂ....
ഈ നാല്‍പ്പത്തിരണ്ടാം വയസ്സിലും അതിനു ഒട്ടേറെ വ്യത്യാസങ്ങളോന്നും
സംഭവിച്ചിട്ടില്ല,
എന്നുള്ള പരമാര്‍ത്ഥവും പോകെപോകെ നിങ്ങള്‍ക്ക്
മനസ്സിലായിക്കൊള്ളും....
റജുലയുടെ ഈ ചന്തിയിലെ മറുക് 'കരി'യാണെന്നു തെറ്റിദ്ധരിച്ച് അക്കാകുക്കായും
കുറെ സോപ്പ് തേച്ചു വൃത്തിയാക്കാന്‍ നോക്കിയതുമെല്ലാം......
അവ്യക്തമായി ഓര്‍മ്മയില്‍ ഉണ്ട്,ഇപ്പോഴും.....
അങ്ങിനെ റജുല മനസ്സില്‍, ഇടയ്ക്കിടെ ഒരു വിങ്ങലായും,
ഓര്‍മ്മയായും, നൊമ്പരമായുമൊക്കെ എത്തിനോക്കി പ്പോയിരുന്നു.
അങ്ങിനെ മഹത്തായ പത്തുവര്‍ഷത്തെ സ്കൂള്‍ജീവിതം
അക്കാകുക്ക വിജയശ്രീലാളിതനായി പൂര്‍ത്തിയാക്കി.
പിന്നെ കോളേജ് ജീവിതത്തിലേയ്ക്ക്.......
അവിടെ നിന്നാണ് ഈ ബാല്യകാലത്തിലെ മറുകിന്‍റെ നൊമ്പരങ്ങള്‍ക്കു
പരിസമാപ്തിയുണ്ടാവുന്നത്.
.
പതിനോന്നു വര്‍ഷങ്ങള്‍ക്കു ശേഷം അക്കാകുക്ക കോളേജില്‍ വെച്ച്
വളരെ യാദൃശ്ചികമായി ഒരു പെണ്‍കുട്ടിയെ കാണുന്നു.
എവിടെയോ കണ്ടു മറന്ന വെള്ളാരം കണ്ണുള്ള
ഒരു പെണ്‍കുട്ടി,
എവിടെയോ കണ്ടു മറന്ന ചുരുണ്ട തലമുടിയുള്ള
ഒരു പെണ്‍കുട്ടി
മെലിഞ്ഞു കൊലുന്നനെയുള്ള
ഒരു പെണ്‍കുട്ടി........
ഒന്നാം വര്‍ഷ പ്രീഡിഗ്രിയ്ക്ക് പ്രവേശനഇന്റര്‍വ്യു വിനായി ഉമ്മയുമൊരുമിച്ച് കൊടുങ്ങല്ലൂര്‍ അസ്മാബി കോളേജില്‍ എത്തിയ അന്നായിരുന്നു ഈ കണ്ടുമുട്ടല്‍.
എന്‍റെ അയല്‍വീട്ടിലെ രവിമേനോന്‍റെ മകള്‍, ഒരു ബിന്ദു-കെ-മേനോന്‍
ഈ കോളേജില്‍ ബി-എസ്-സി യ്ക്ക് പഠിയ്ക്കുന്നുണ്ടായിരുന്നു.
അങ്ങിനെയാണ് തൊട്ടടുത്ത് ഒരു കോളേജ് ഉണ്ടായിരുന്നിട്ടുകൂടി എനിയ്ക്ക്
ഈ കോളേജിലേയ്ക്ക് തന്നെ ഒരു ലിങ്ക് വന്നുപെട്ടത്!!!.
ഈ അസ്മാബി കോളേജിന്, മറ്റുള്ള കോളേജുകളെ അപേക്ഷിച്ച് ഒരു പ്രത്യേകതയുണ്ട്. അതായത് ഇവിടെ ഒരു സ്കൂള്‍ അന്തരീക്ഷമാണ്.
ഷിഫ്റ്റ് സമ്പ്രദായം ഇല്ല., പോസ്റ്റ് ഗ്രാജുവേഷന്‍ കോഴ്സുകള്‍ ഇല്ല.,
എല്ലാ ബാച്ചുകളും ഓരോന്നേയുള്ളൂ., രാവിലെ പത്തുമണി മുതല്‍
വൈകീട്ട് നാലുമണി വരെയാണ് പഠനസമയം.
ചുരുക്കിപ്പറഞ്ഞാല്‍ ടോട്ടല്‍സ്ട്രങ്ങ്ത് ഒരു ആയിരത്തി-അഞ്ഞൂറിന് താഴേയേ വരൂ.... ഇതിനാല്‍ എല്ലാവര്‍ക്കും പരസ്പരം അടുത്തറിയാനും,സൗഹ്യദങ്ങള്‍ പങ്കുവെയ്ക്കാനും ഒരുപാട് സമയവും,
സൗകര്യവുമെല്ലാം ഉണ്ടായിരുന്നു.
{ഇപ്പോഴത്തെ സ്ഥിതി ഇങ്ങിനെയൊന്നുമാവില്ല- കേട്ടോ....
ഇതൊരു ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് നടന്ന കഥ - അല്ല - സംഭവമല്ലേ,!!! }
അങ്ങിനെ ഈ ബിന്ദു-കെ-മേനോന്‍ ആണ് , നമ്മള്‍ മുന്‍പ് പറഞ്ഞുനിര്‍ത്തിയില്ലേ?.... ചുരുണ്ട മുടിയും വെള്ളാരംകണ്ണുകളുമൊക്കെയുള്ള ഒരു പെണ്‍കുട്ടി, അവളെ എനിയ്ക്കു
പരിചയപ്പെടുത്തിതരുന്നത്.
പേര് പറഞ്ഞപ്പോള്‍ത്തന്നെ മനസ്സില്‍ ഒരു വെള്ളിടി വെട്ടി.
'റജുല'
ആ മുഖത്തേയ്ക്കു സൂക്ഷിച്ചുനോക്കിയപ്പോള്‍ എവിടെയോ കണ്ടുമറന്നപോലത്തെ ഒരു തോന്നല്‍..,
പിന്നീട് വിശദമായി അടുത്തറിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി ,
ഇവള്‍ തന്നെയാണ്എന്നേക്കാള്‍ ഒരുവയസ്സ്മാത്രം പ്രായക്കൂടുതല്‍ ഉള്ള ബാല്യത്തിലെ എന്‍റെ കളിക്കൂട്ടുകാരി- എന്‍റെ ഉപ്പാന്‍റെ അമ്മാവന്‍റെ മകള്‍---- -
റജുല തന്നെയെന്ന്.
ഒരുപാട് ഓര്‍മ്മകള്‍ എന്‍റെ മനസ്സിലൂടെ മിന്നിമറിഞ്ഞു. എന്തെല്ലാം വികാര- വിചാരങ്ങളാണ് എന്ന് ഇപ്പോള്‍ ഓര്‍ത്തെടുക്കാന്‍ കഴുയുന്നില്ല. പക്ഷേ...
ഒന്നെനിയ്ക്കറിയാം. എന്‍റെ നഷ്ടപ്പെട്ട ബാല്യം അന്നുമുതല്‍ എനിക്കു തിരിച്ചു കിട്ടുകയായിരുന്നു .
ഒരു നിധി കിട്ടിയ സന്തോഷത്തോടെ റജുല എന്‍റെ ഇരുകൈകളും കൂട്ടിപ്പിടിച്ചു
നിന്ന് വിതുമ്പിയത് എനിയ്ക്ക് ഇന്നലെക്കഴിഞ്ഞപോലെ തോന്നുന്നു.
നഷ്ടപ്പെട്ട ഞങ്ങളുടെ ബാല്യം ഞങ്ങള്‍ അവിടന്നങ്ങോട്ട് തിരിച്ചുപിടിക്കുകയായിരുന്നു.
അവളുടെ വെള്ളാരംകണ്ണുകളുടെ തിളക്കം, പത്തുവര്‍ഷങ്ങളുടെ ശക്തിയോടെ
ഞാനെന്‍റെ മനസ്സിലേയ്ക്ക് ആവാഹിക്കുകയായിരുന്നു.
അതൊരു പ്രണയമായിരുന്നില്ല......
ഒരു പിടിച്ചടക്കലായിരുന്നു.....
പരസ്പരം.... ഞങ്ങള്‍ക്ക്.
അങ്ങിനെ കോളേജ്പ്രവേശം കഴിഞ്ഞു.
ക്ലാസ് തുടങ്ങി....
പുതിയലോകം.... പുതിയ കൂട്ടുകാര്‍.. ....,....
ശരിയ്ക്കും മനസ്സില്‍ ആഹ്ലാദങ്ങളുടെ വേലിയേറ്റത്തിന്‍റെ നാളുകള്‍.
തൃപ്രയാറില്‍ നിന്നും രാവിലെ ഒന്‍പതു മണിക്ക് പുറപ്പെട്ട് പത്ത്മണിക്ക്
കോളേജിന്‍റെ മുന്‍പിലെത്തുന്ന 'മണികണ്0ന്‍' എന്ന ബസ്സ് നോക്കി എന്നേയും
ബിന്ദു-കെ-മേനോനേയും പ്രതീക്ഷിച്ച് ക്യാമ്പസ്സിന്‍റെ മുന്‍പില്‍ ഉണ്ടാവുന്ന
റജുല എന്‍റെ സ്ഥിരം വിഷുകണിയായി മാറുകയായിരുന്നു.
ക്ലാസ്സില്ലാത്ത സമയം മിക്കവാറും ഞങ്ങള്‍ ഒരുമിച്ചുള്ള കറക്കമായിരിയ്ക്കും
ക്യാമ്പസ്സില്‍., കക്ഷിക്ക് വേറെ രണ്ട് തോഴിമാരുമുണ്ട്.
ഒരു സ്വപ്ന, പിന്നെ ഒരു രേഖ ,....
പോകേ പോകേ ഞങ്ങള്‍ നാല്പേരും ഒരു ഗാംഗ് ആയി തീര്‍ന്നു.
കുറ്റം പറയരുതല്ലോ....!!! എന്‍റെ ഒടുക്കത്തെ ഗ്ലാമര്‍ ആണോ എന്നറിയില്ല.
ഈ മൂന്ന്പേര്‍ക്കും എന്നേയുംകൂട്ടി ക്യാമ്പസ്സില്‍ ചുറ്റിയടിയ്ക്കാന്‍ ഒരു വല്ലാത്ത ഉത്സാഹമായിരുന്നുവെന്ന് വേണം കരുതാന്‍..,
എന്തായാലും ഞാനും ഇതെല്ലാം ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു.
ഓരോ ഹവര്‍ കഴിയുമ്പോഴും ക്ലാസ് വരാന്തയില്‍ എന്നെ കാത്തുനില്‍ക്കുന്ന
റജുലയോ ഗാംങ്ങോ ഉണ്ടാവും. സീനിയേഴ്സ് അല്ലേ?... എനിയ്ക്കും ഒരു
സുരക്ഷിതത്വം ഫീല്‍ ചെയ്യുന്നുണ്ടായിരുന്നു..
{ഞാന്‍ പറഞ്ഞല്ലോ.. എന്നേക്കാള്‍ ഒരു വര്‍ഷം പ്രായക്കൂടുതല്‍ ഉള്ള റജുല
സ്വാഭാവികമായും രണ്ടാംവര്‍ഷപ്രീഡിഗ്രി വിദ്യാര്‍ഥിനി}
ഒരു തരം അടങ്ങാത്ത ഇഷ്ടമോ, വാത്സല്യമോ ആയിരുന്നു ....
അവള്‍ക്കെന്നോട്......
കോളേജിലെ എന്‍റെ ഗാര്‍ഡിയനായി റജുല സ്വയം അവരോധിക്കുകയായിരുന്നു.
ഒന്നാംക്ലാസ്സില്‍ നമ്മുടെ അനിയനേയോ, അനിയത്തിയെയോ പുതുതായി ചേര്‍ത്താല്‍ നമ്മള്‍ ഇടയ്ക്കിടെ അവരുടെ ക്ലാസ്സിലും, പരിസത്തും ഒക്കെ
പ്പോയി അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ഒക്കെ നോക്കില്ലേ?....
ഏതാണ്ട് ആ ഒരു കാറ്റഗറിയില്‍ ആയിരുന്നുവെന്നുതോന്നും റജുലാടെ
ചിലനേരത്തേ പരാക്രമം കണ്ടാല്‍....,...
അസ്മാബി-കോളേജ്-ക്യാമ്പസ്സിന്‍റെ മാത്രം സ്വകാര്യ അഹങ്കാരമായ
മനോഹരമായ കാറ്റാടിമരങ്ങള്‍ക്കിടയിലൂടെ നെല്ലിക്ക ഉപ്പ്കൂട്ടി ചവച്ചു
നടന്നപ്പോള്‍ ഞങ്ങള്‍ അനുഭവിച്ചത് കയ്പ്പും, മധുരവുമൊന്നുമായിരുന്നില്ല.
മറിച്ച്, നീണ്ട പത്തുവര്‍ഷങ്ങളിലൂടെ പൂത്തു-തളിര്‍ത്തു കടന്നുപോയ
ഒരുപാട് തേന്‍നെല്ലിക്കകളുടെ ഇരട്ടിമധുരം തന്നെയായിരുന്നു.
(തേന്‍-നെല്ലിക്കയെകുറിച്ച് പറയാത്തതിന്‍റെ പേരില്‍ ഒരു സുഹൃത്തും
പ്രതിഷേധിയ്ക്കാനിടവരരുത്)
സത്യംപറയട്ടെ...
ആദ്യത്തെ രണ്ടാഴ്ചകളില്‍ രണ്ടിന് പോകുന്ന എന്നെ ബോയ്സിന്‍റെ ടോയലറ്റ് വരെ പുള്ളി എന്നെ അനുഗമിക്കാറുണ്ടായിരുന്നുവന്നത് ഇപ്പോഴും എനിക്കൊരു രസകരമായ ഓര്‍മ്മയാണ്.
എന്തെങ്കിലും ഒരു മാര്‍ഗമുണ്ടായിരുന്നുവെങ്കില്‍ കക്ഷിയും കൂടി ഉള്ളിലേയ്ക്ക് കയറിവന്ന് എന്നെ മൂത്രമോഴിപ്പിയ്ക്കാന്‍സഹായിച്ചേനേയെന്നുള്ള ഒരു ഭാവമായിരിക്കും തിരിച്ചുവരുമ്പോള്‍ അവളുടെ മുഖത്ത് ഞാന്‍ കണ്ടിരുന്നത്.
റജുല കൊണ്ടുവരുന്ന ഉച്ചഭക്ഷണം പകുതിയിലേറെ എന്നേക്കൊണ്ട് കഴിപ്പിയ്ക്കും. മനപ്പൂര്‍വം രണ്ടാള്‍ക്ക് കഴിക്കാനുള്ള ഫുഡും കൊണ്ടാണ്
മൂപ്പര്‍ വന്നിരുന്നത്.
എനിക്ക് ഇല്ലാതെപോയ ഒരു സഹോദരിയുടെ അഭാവം അവളിലൂടെ
അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നത് ദിവസങ്ങള്‍ കഴിയുന്തോറും ഞാന്‍ അറിഞ്ഞുതുടങ്ങിയിരിന്നു.
എന്നാല്‍ , ഇതിനെല്ലാമിടയിലും ആ മറുക് എന്നെ അലട്ടിക്കൊണ്ടിരുന്നു.
അതേക്കുറിച്ച് ചോദിക്കണമെന്നു വിചാരിക്കുമ്പോഴെല്ലാം എന്‍റെ ഒരു സദാചാരബോധം എന്നെ പുറകോട്ട് വലിക്കും.
അതേക്കുറിച്ച് ചോദിച്ചാല്‍ എന്നെക്കുറിച്ച് റജുല എന്ത് വിചാരിക്കും.,
എന്നുള്ള ഭീതി എന്നെ പിടികൂടിയിരുന്നോ... ആവോ?... അറിയില്ല.
എന്തായാലും എനിക്കൊന്നറിയാം....
ആ മറുക് ഇപ്പോള്‍ അവളോടൊപ്പം വലുതായി അതേസ്ഥാനത്ത് തന്നെ
വിലസ്സുന്നുണ്ടാവാം.
എനിക്കാ മറുക് ഒന്നുകൂടി കാണണം...!!!
കാല്‍ പണത്തൂക്കം പോലും കാമമില്ലാതെ.......!!!
ആ ഒന്നാംക്ലാസുകാരനായ അവളുടെ പഴയ
കളിക്കൂട്ടുകാരന്‍റെ ബാല്യത്തില്‍ നിന്ന്കൊണ്ടുതന്നെ....!!!!
എങ്കിലേ റജുലയുടെ എന്‍റെ മനസ്സിലുള്ള ചിത്രത്തിന് പൂര്‍ണത വരൂ.....!!!
ഇനിയും ഇത് വലിച്ചുനീട്ടി വായനക്കാരായ നിങ്ങളുടെ വിലപ്പെട്ട സമയം
ഞാന്‍ അപഹരിക്കുന്നില്ല.
എന്നെങ്കിലും എന്‍റെ ഈ നൊമ്പരങ്ങള്‍, ഈ കുറിപ്പ്, റജുല
ലോകത്തിന്‍റെ ഏതെങ്കിലുംഒരു കോണിലിരുന്നുകൊണ്ട് കണ്ടാല്‍
ഇതിന്‍റെ താഴെ അവള്‍ എന്താവും
എഴുതിയിടുക......!!!!!!
കാണും.... അടുത്ത ദിവസം തന്നെ......!!!!
അതിനുമുന്‍പ്തന്നെ എന്‍റെ പ്രിയവായനക്കാര്‍
റജുലയ്ക്ക് ആശംസകള്‍ നേരുമല്ലോ..........
ഹാവു വായിച്ചുകഴിഞ്ഞു കുറച്ചു നീളം കുടിയാലും അനുഭവം നല്ല ഒഴുക്കോടെ അവതരിപ്പിച്ചു.ആശംസകൾ
മറുപടിഇല്ലാതാക്കൂഎന്നാലും ൻറെ അക്കുകാക്ക...
എനിക്കാ മറുക് ഒന്നുകൂടി കാണണം...!!!ഒരു പണത്തൂക്കം പോലും കാമമില്ലാതെ.......!!!
ആ ഒന്നാംക്ലാസുകാരനായ അവളുടെ പഴയ
കളിക്കൂട്ടുകാരന്‍റെ ബാല്യത്തില്‍ നിന്ന്കൊണ്ടുതന്നെ....!
പുതി കൊള്ളാം ഈ വയസ്സാം കാലത്ത്
വയസ്സാംകാലോ?...!!!!
ഇല്ലാതാക്കൂഇനി വേണേ... കുഴിയിലേയ്ക്ക്
കാലുംനീട്ടിയിരിയ്ക്കുകയാണെന്നും കൂടി കൂട്ടിയ്ക്കോ....!!
ഇടശ്ശേരീ.... :p
ഹി ഹി നല്ല അവതരണം ഒട്ടും മടുപ്പില്ലാതെ വായിച്ചു തീര്‍ത്തു ..
മറുപടിഇല്ലാതാക്കൂഇങ്ങളെ പൂതി കൊള്ളാല്ലോ :)
രസായിട്ടുണ്ട് ട്ടാ
ആശംസകള്‍
ന്നാലും ആ മറുക് ഇപ്പൊ വലുതായി കാണുമോ ( ആശ്ചര്യം )
ഇതു തന്നെയാ റഷീദ്..., എന്‍റെയും സംശയം...!!!
ഇല്ലാതാക്കൂവലുതായിക്കാണും.. അല്ലേ?.... :)
മറുക് കാണുന്നതത്ര നല്ലതല്ല കേട്ടോ..
മറുപടിഇല്ലാതാക്കൂആണോ?.....
മറുപടിഇല്ലാതാക്കൂനവാസ്..!!! :(((((
മനുഷ്യന്റെ ഓരോ അത്യാഗ്രഹങ്ങളെ..... :)
മറുപടിഇല്ലാതാക്കൂഒരു കളിക്കൂട്ടുകാരന്‍റെ പവിത്രമായ ആഗ്രഹത്തിനെ
ഇല്ലാതാക്കൂഅത്യാഗ്രഹം എന്ന് വിളിച്ച കശ്മലേ..!!! (രൌദ്രം)
സമ്പവം കലക്കി കെട്ടൊ
മറുപടിഇല്ലാതാക്കൂറജുല എന്തയാലും ഒരിക്കൽ ഇത് വായിക്കുമായിരിക്കും
അപ്പോ അയ്യേ" എന്ന് ആദ്യം പറയും ഹിഹിഹിഹി
ആ മുഹൂര്‍ത്തം ഉടനെയുണ്ടാകും....
ഇല്ലാതാക്കൂഷാജൂ......
നമ്മുക്കൊരുമിച്ചു കാത്തിരിയ്ക്കാം.... :)
അസ്മാബി-കോളേജ്-ക്യാമ്പസ്സിന്‍റെ മാത്രം സ്വകാര്യ അഹങ്കാരമായ
മറുപടിഇല്ലാതാക്കൂമനോഹരമായ കാറ്റാടിമരങ്ങള്‍ക്കിടയിലൂടെ നെല്ലിക്ക ഉപ്പ്കൂട്ടി ചവച്ചു
നടന്നപ്പോള്‍ ഞങ്ങള്‍ അനുഭവിച്ചത് കയ്പ്പും, മധുരവുമൊന്നുമായിരുന്നില്ല.
മറിച്ച്, നീണ്ട പത്തുവര്‍ഷങ്ങളിലൂടെ പൂത്തു-തളിര്‍ത്തു കടന്നുപോയ
ഒരുപാട് തേന്‍നെല്ലിക്കകളുടെ ഇരട്ടിമധുരം തന്നെയായിരുന്നു.
---------------------------------------------------------------------------------------
ഈ വരികളില്‍ പോസ്റ്റിന്റെ സൌന്ദര്യം മുഴുവനുണ്ട് ..ഈ മറുക് പുരാണം വായനക്കാരനു പോസ്റ്റ് വായിക്കാനുള്ള ഒരു നൂല്‍ പാലം മാത്രമാണ് എന്റെ വായനയില്‍ , കൂടെ കളിച്ചു ഒന്നിച്ചു പഠിച്ച ഒരു സഹപാടിയുടെ ഓര്‍മ്മകളില്‍ കൂടിയുള്ള ഈ യാത്ര എത്ര മനോഹരം . വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസ്സില്‍ മായാതെ സൂക്ഷിക്കുന്ന ഓര്‍മ്മകളും സൌഹൃദവും തീര്‍ച്ചയായും അവര്‍ തിരിച്ചറിയും ,,,,നല്ല പോസ്റ്റിനു നൂറു മാര്‍ക്ക് .
എന്റെ ചങ്ക് പറിച്ച് ബ്ലോഗില്‍ പെയ്സ്റ്റ് ചെയ്തതാ...
മറുപടിഇല്ലാതാക്കൂഫൈസല്ബായ്....
ഈ ആശംസകളും, അഭിനന്ദനങ്ങളുമെല്ലാം
നല്ലവരായ നിങ്ങളുടെയെല്ലാം അനുവാദത്തോടെ എന്‍റെ
കളിക്കൂട്ടുകാരിയ്ക്ക് സമര്‍പ്പിയ്ക്കുന്നു ... :)
:):-)
മറുപടിഇല്ലാതാക്കൂകള്ള ബടുക്കൂസേ എന്നിട്ടാണ് മടി പിടിച്ച് എഴുതാതിരുന്നത് അല്ലെ.. മനോഹരം. ആ ആഗ്രഹത്തിലെ നിഷ്കളങ്കത വായനക്കാരന് പകരുന്നു... :-)(y)
മറുപടിഇല്ലാതാക്കൂകള്ള ബടുക്കൂസേ-ന്നുള്ള വിളി കേള്‍ക്കുമ്പോള്‍
ഇല്ലാതാക്കൂനമ്മുടെ വൈക്കം ബഷീര്‍ വെല്ലിപ്പാനെയാ ഓര്‍ത്തത്.,
ഹോ, എന്തെല്ലാം.. കഥകള്‍,
ആ മഹാന്‍റെ സ്മരണകളിലൂടെ നമ്മുടെ സൗഹൃദവും
തഴച്ചുവളരട്ടെ... അനില്‍കുമാര്‍....,..... :)
വായിച്ചു കഴിഞ്ഞതിനു ശേഷമാണ് ഞാൻ കാണുന്നത് ഈ പോസ്റ്റിനു ഇത്ര നീളമുണ്ടായിരുന്നെന്നു.
മറുപടിഇല്ലാതാക്കൂമനോഹരമായിട്ടുണ്ട് ഈ എഴുത്ത്..
രജുല ഇത് ഉടനെ കാണട്ടെയെന്നു നമുക്ക് ആശിക്കാം.
മറുക് കണ്ടു കഴിഞ്ഞാൽ, ഒരു പോസ്റ്റും കൂടെ ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. അതിനും ഇത്ര നീളം ഉണ്ടായിക്കോട്ടെ.
(ഈ ഫോണ്ട് ഒന്ന് വലുതാക്കിക്കൂടെ)
അതെ,.. അഷ്‌റഫ്‌ബായ്..
ഇല്ലാതാക്കൂറജുല ഇത് കാണട്ടെയെന്നു നമ്മുക്ക് ആശിയ്ക്കാം...
പക്ഷേ.. മറുക്??????
(ഫോണ്ടിന്‍റെ കാര്യത്തിന് ഉടന്‍ തീരുമാനമുണ്ടാവും...ട്ടോ.. :)
നല്ലൊരു ബാല്യകാല ഓര്‍മ്മകള്‍.......,,,ഇപ്പോഴും നാട്ടില്‍ പോയാല്‍ കാണാറുണ്ടോ ആ മറുകിന്റെ ആളെ?..ഒരിക്കലും മതി വരാത്ത ആ കാലം ..ഹ്മം
മറുപടിഇല്ലാതാക്കൂഹ ഹ ഹാ...!!
ഇല്ലാതാക്കൂഇല്ല... ഇംതിയാസ്ബായ്,
ശരിയ്ക്കും ഇതില്‍ പ്രതിപാദിയ്ക്കുന്ന ആ അക്കാഡമിക്-ഇയര്‍
പകുതിയായപ്പോഴേയ്ക്കും, ട്രാവല്‍ഫെസിലിറ്റിയുടെ കാര്യം
പറഞ്ഞ് എന്‍റെ U-P (ഉപ്പ-പ്പോലീസ്)എന്നെ അസ്മാബി കോളേജില്‍ നിന്നും ട്രാന്‍സ്ഫര്‍ വാങ്ങിച്ചു വീടിനടുത്തുള്ള നാട്ടിക-എസ്-എന്‍ കോളേജില്‍ കൊണ്ടുവന്നാക്കി.
വീണ്ടും കാലം ഞങ്ങളുടെയിടയില്‍ വില്ലനായി മാറി.
ആ വര്‍ഷം തന്നെ രണ്ടോ,മൂന്നോ തവണ പഴയ ക്യാമ്പസ്സില്‍
വെച്ചു കണ്ടതല്ലാതെ പിന്നീട് ഈ സമയംവരെ നേരിട്ട് കണ്ടിട്ടില്ല. അവസാനമായി അറിഞ്ഞത് വിവാഹമെല്ലാം കഴിഞ്ഞു കെ-എസ്-ഇ-ബി-യില്‍ ജോലി ചെയ്യുന്നു,എന്നാണ്.
വീട്ടുകാര്‍ തമ്മിലുള്ള ശത്രുത ഇപ്പോഴും പഴയപടി തുടരുന്നു.
പക്ഷെ ഈ നൊമ്പരക്കുറിപ്പ് റജുല കാണും. എന്‍റെ സ്നേഹം
നിഷ്കളങ്കമാണെങ്കില്‍....,... പ്രാര്‍ഥിക്കുമല്ലോ?..... :)
വായിച്ചു സന്തോഷിച്ചു
മറുപടിഇല്ലാതാക്കൂ(ഈ ബ്ലോഗിനെ ഫോളോ ചെയ്യാനെന്താണൊരു വഴി?)
പെരുത്ത് നന്ദിയുണ്ട് അജിത് ചേട്ടാ...
ഇല്ലാതാക്കൂശരിയ്ക്കും ആലോചിച്ചിട്ട് തന്നെയാണോ ഫോളോ ചെയ്യാനുള്ള
ഈ തീരുമാനം ?...
ഇതൊക്കെ ഒരു നേരംപോക്കല്ലേ?.... (പൊട്ടിച്ചിരി)
ഫോളോ ചെയ്തിട്ട് വല്യകാര്യമുണ്ടാവുമോ എന്നറിയില്ല ശ്രീ.അജിത്. അകകുക്കാ യ്ക്ക് 24 മണിക്കൂറും പ്രേഷറിന്റെ മരുന്ന് കഴിക്കണം. അത് കഴിഞ്ഞു സമയം കിട്ടിയാലല്ലേ എഴുതാന്‍ കഴിയൂ.... :(
ഇല്ലാതാക്കൂഅനിലേ... അനക് ബെച്ചിട്ടുണ്ട്...,.. കള്ളബടുക്കൂസേ....
ഇല്ലാതാക്കൂഎന്റെ പിന്നാലെ കൂട്യേര്‍ക്കാ...ലേ.... !!!
ശ്ശൊ..എന്തൊരു അന്തമില്ലാത്ത എഴുത്ത്. വായിച്ച് വന്നപ്പൊ ഞാന്‍ വിചാരിച്ചു ആ മറുക് കണ്ടതും, അതിന്റെ ഇപ്പൊഴത്തെ അവസ്ഥയും, അപ്പോള്‍ റജുലയ്ക്കുണ്ടായ വിചാരങ്ങളിലൂടെയും കഥ കുതിക്കുമെന്ന്. ഇതിലിപ്പൊ ഞങ്ങള്‍ക്കുള്ള റോളെന്താണ് ?റജുലയെക്കൊണ്ട് ആ മറുക് കാണിപ്പിക്കാനുള്ള തരത്തില്‍ അഭിപ്രായം എഴുതണം. ആ പൂതി മനസ്സിലിരിക്കട്ടെ. എന്തായാലും ഇതു വായിച്ച് കഴിഞ്ഞുള്ള റജുലയുടെ അഭിപ്രായവും , മറുക് കാണാന്‍ പറ്റിയാല്‍ വിശദമായ റിപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു. നല്ല ബാല്യകാല സ്മരണ..തേന്‍ നെല്ലിക്ക പോലുള്ള മറുകിന്റെ ഓര്‍മ്മ...
മറുപടിഇല്ലാതാക്കൂപ്രിയമുള്ള തുമ്പീ....
ഇല്ലാതാക്കൂഅന്തമില്ലാത്ത എഴുത്തല്ല... അന്തോം, കുന്തോം ഇല്ലാത്ത
എഴുത്താണ്.ഇതിലും വലിയ കല്ല് നിന്നെക്കൊണ്ട് ഞാന്‍
എടുപ്പിയ്ക്കും... ട്ടോ...
പിന്നേ,... റജൂലയുടെ അഭിപ്രായം തുമ്പിയ്ക്ക് കാണാം.
പക്ഷേ,... മറുക് കണ്ടിട്ട് അഭിപ്രായമെഴുതുന്ന കാര്യം...
വേണോ..?... തുമ്പീ... അത്?.....!!! (ചിരി)
ഹൊ..കഥയുടെ ഉടനീളം മറുകല്ലേ കൈപിടിച്ച് ഓടിപ്പിച്ചത്..
മറുപടിഇല്ലാതാക്കൂമനുഷ്യ സഹജമായ ആകാംക്ഷയോടെ വായിപ്പിച്ചു..
ആശംസകൾ..!
വര്‍ഷിണി* വിനോദിനി - യ്ക്ക് ഇത്ര ആകാംക്ഷ..!!!
ഇല്ലാതാക്കൂഅപ്പോ.. ഈ അക്കാകുക്കാടെ ഒരു കാര്യോ...
ആശംസകള്‍ക്ക് ഏറെ ആഹ്ലാദത്തോടെ... :)
നല്ല ബാല്യകാല സ്മരണ,ആശംസകള്‍
മറുപടിഇല്ലാതാക്കൂഇതിന്റെ താഴെ അവള്‍ എന്താവും
എഴുതിയിടുക......!!!!!!
കാണും....
റജുലയ്ക്ക് ആശംസകള്‍ ആ ഒന്നാംക്ലാസുകാരനായ (Ali PM) അവളുടെ പഴയ
കളിക്കൂട്ടുകാരന്‍റെ ബാല്യത്തില്‍ നിന്ന്കൊണ്ടുതന്നെ....!
..........
അബ്ദുല്‍ജലീല്‍ ബായ്...
ഇല്ലാതാക്കൂനന്ദിയുണ്ട്....
താങ്കള്‍ക്ക് അകാകുക്കാടെ കഥ ഇഷ്ടമായെന്ന് അറിഞ്ഞതില്‍.,
സ്നേഹാദരങ്ങള്‍
ഹ.. ഹ.. എഴുത്ത് കലക്കി... ആശംസകള്‍...,..
മറുപടിഇല്ലാതാക്കൂഇനി ഒരു കാര്യം പറയട്ടെ... കുട്ടിക്കാലത്ത് കാണുന്ന ചില വലിയ മറുകുകള്‍ നമ്മുടെ ശരീരത്തില്‍ നിന്ന് പയ്യെ മാഞ്ഞുപോകാറുണ്ട്... അങ്ങനെ ഉള്ള മറുകുകള്‍ ചന്തിയുടെ ഭാഗത്താണ് കൂടുതലും കാണുന്നത്... :)
ഇത് നിരുത്സാഹപ്പെടുത്താന്‍ പറഞ്ഞത് അല്ല കേട്ടോ... മറുകുപുരാണം ശാസ്ത്രീയമായി പറഞ്ഞതാ..
ഹെന്‍റെ... പടച്ചോനേ... കൊഴങ്ങ്യെലോ..!!! മനോജ്‌കുമാര്‍..,
ഇല്ലാതാക്കൂഹും., എന്നിട്ട് പറഞ്ഞതു കേട്ടില്ലേ ?..
നിരുല്‍സാഹപ്പെടുത്താനല്ലാന്ന്‍...,..
ഇതങ്ങിനെ മായാന്‍ അത്ര ചെറുതൊന്നുമല്ലല്ലോ?..
ശാസ്ത്രീയമായിട്ടാണെങ്കില്‍ ലിങ്ക് ഇട്... ലിങ്ക് ഇട്...
ഹും... വിടില്ല.. ഞാന്‍...,... (അര്‍ദ്ധപരാജിതന്‍റെ ക്രോധം)
ഓരോരോ കാലത്തെ ഓരോരോ തോന്നലുകള്‍....
മറുപടിഇല്ലാതാക്കൂഅസ്സലായി എഴുതി. രെജുല ഇത് വായിച്ചു ആഗ്രഹം സഫലീകരിച്ചു തരുവാന്‍ ആശംസിക്കുന്നു.
പത്ത്-ബി-യിലെ ഗോപാലകൃഷ്ണന്‍ സുധീര്‍
മറുപടിഇല്ലാതാക്കൂകുമാറിനെ തപ്പിയിറങ്ങിയ പോലെ അക്കാകുക്ക
റജുലാനേം തപ്പിപ്പോണ്ടി വരുമോ?..
റോസാപ്പൂവേ...!!!
ഇതുവരെ റജുലാടെ ഒരു വിവരവുമില്ലല്ലോ?....
ആശംസ മാത്രം പോരാ ...ട്ടോ... റോസാപ്പൂവേ...
പ്രാര്‍ഥനയും...!!! (നെടുവീര്‍പ്പ്)
കൊച്ചു കള്ളാ മോഹം കൊള്ളാം ..നാലാള്‍ വിവരണം അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂനന്ദി....
ഇല്ലാതാക്കൂകമാര്...
ഞാൻ അടുത്തയാഴ്ച നാട്ടിൽ പോവുകയാണ്... അതിനാൽ ഇനി പോസ്റ്റെല്ലാം തിരിച്ചു വന്നിട്ടു മതിയെന്നു കരുതിയിരുന്നതായിരുന്നു. (യാദൃശ്ചികമായിട്ടാണ് ഇന്നൊരു പോസ്റ്റിട്ടത്) അതിനുള്ള അല്ലറചില്ലറ വെടിക്കോപ്പുകൾ കരുതിവെക്കുകയായിരുന്നു. അതിലൊന്ന്, ഇതു പോലൊരു മറുക് കഥ തന്നെ. ചന്തിയിലല്ല കേട്ടോ...! കൂടാതെ മറ്റു ചില പോസ്റ്റിന്റെ ആശയശകലങ്ങളും. ദേ... അക്കാക്കുക്ക ഒറ്റ പോസ്റ്റിലൂടെ അതൊക്കെ അട്ടിമറിച്ചു കളഞ്ഞു...! ഇനി ഞാനെന്തെഴുതുമെന്നാണ് ആലോചിക്കുന്നത്...!
മറുപടിഇല്ലാതാക്കൂകടുത്ത അസൂയയുണ്ട്...! എങ്കിലും പോട്ടെ... നമ്മുടെ അക്കാക്കുക്കയല്ലേ...!
ഞാൻ കഥയിലേക്ക് വന്നില്ലല്ലോ... അല്ലേ... മനോഹരമായ എഴുത്ത്... എന്നൊക്കെ പറയുന്നത് സോപ്പാണെന്ന് അറിയാം. എന്നാലും പറയാതെ വയ്യ... കഥയിൽ ഒരുപാട് ട്വിസ്റ്റ് ഒന്നും ഇല്ലെങ്കിലും, എഴുത്തിലെ സൗന്ദര്യം എന്നെ മുഴുവൻ വായിക്കാൻ നിർബന്ധിക്കുകയായിരുന്നു. പിന്നെ ആ മറുക്... ശരിക്കും മറുകല്ല, മറുകിന്റെ സ്ഥാനം തന്നെയാണ് "ഹീറോ"! അഭിനന്ദനങ്ങൾ...!!!!!
റജുലയുടെ മറുപടി...!
മറുപടിഇല്ലാതാക്കൂപ്രിയ അക്കാക്കുക്ക... എന്നെക്കുറിച്ച് എഴുതിയ എല്ലാ നല്ല വാക്കുകൾക്കും ആദ്യമേ നന്ദി പറയട്ടെ. കോളേജ് കഥകൾ അവിടെ നിക്കട്ടെ... അതല്ലല്ലോ വിഷയം... മറുകിലേക്ക് തന്നെ വരാം... ഇവിടെ പലരും ആശങ്കപ്പെടുന്നതുപോലെ, ആ മറുക് മാഞ്ഞു പോയിട്ടൊന്നുമില്ല. അതിപ്പോഴും അവിടെത്തന്നെയുണ്ട്. അത് വീണ്ടും കാണണമെന്ന നിന്റെ ആഗ്രഹം തീർത്തും അസ്ഥാനത്തല്ലതാനും. അതിനാൽ എനിക്ക് ആ മറുക് നിന്നെ വീണ്ടും കാണിച്ചു തരുന്നതിൽ സന്തോഷമേ ഉള്ളൂ. അതുകൊണ്ട്, നമുക്ക് ഒന്നുകൂടി ആ കുളക്കടവിലേക്ക് നടക്കാം...
ഇപ്പോൾ നോക്കൂ... ഇവിടെ ആ കുളമുണ്ടോ...? അതിലെ തെളിനീരുണ്ടോ...? ആമ്പൽ പൂക്കൾ? വെള്ളാരം കല്ലുകൾ? ഇല്ല... ഒന്നുമില്ല... അല്ലേ...? അപ്പോൾ ആ മറുക്...? ഉണ്ട്... പക്ഷേ, അതിരിക്കുന്നിടം... അത് പണ്ട് നീ കണ്ട, പട്ടുപോലുള്ള ചന്തിയാവില്ലെന്ന് ഈ പറഞ്ഞ ഉദാഹരണങ്ങളിൽ നിന്ന് നിനക്ക് മനസ്സിലായിക്കാണുമല്ലോ...? നിന്റെ മനസ്സിലെ ആ ചിത്രം, അത് അതു പോലെത്തന്നെ മനോഹരമായി അവിടെ കിടക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്...! ഇനിയുമിനിയും, മനോഹരമായ ഒട്ടനവധി കഥകളുടെ ഒരു അക്ഷയപ്രാത്രമായി...! അവയൊക്കെ വായിക്കാൻ ഞാനും ഉണ്ടാവും...!
എന്ന്, പ്രിയ റജുല...!
ഓർമ്മകളുടെ തീരത്തേക്കുള്ള മനസ്സിന്റെ മടക്കയാത്രകൾ എപ്പോഴും ഉന്മാദം നല്കുന്നതാണ്. ആശംസകളോടെ
മറുപടിഇല്ലാതാക്കൂവന്നതിനും,
ഇല്ലാതാക്കൂകണ്ടതിനും,
വായിച്ചതിനും,
ഹൃദയംഗമമായ നന്ദി... അക്ബര്‍-ഇക്കാ... :)
AKAKUKA nglu aalu Kollaallo Ballatha poothi thanne
മറുപടിഇല്ലാതാക്കൂshaanoo... you too brutus...!!!
ഇല്ലാതാക്കൂthanks
അങ്ങനെ ഒരു ദിവസം അപ്രതീക്ഷിതമായി ഇത് വായിക്കാനിട വന്ന റജുല
മറുപടിഇല്ലാതാക്കൂനിങ്ങളെ അന്വേഷിച്ച് വരികയും, ഒട്ടും മറ്റേ ചിന്തയോടെയല്ലാതെ
നിങ്ങൾക്കാ മറുക് വിശദമായി കാണിച്ച് തരികയും ചെയ്യുന്നു.!
ഹമ്പട കള്ളാ.....
കണ്ടിലേ വായേന്ന് തേനൊലിക്ക്ണ് ?
നടന്നതെന്നേ........
ഞാനൊരുദാഹരണത്തിന് പര്യായം പറഞ്ഞപ്പോ
അതിലങ്ങ്ട് സുഖിച്ചിരിക്ക്വാ ല്ലേ ?
നല്ല വിവരണം ട്ടോ. ആശംസകൾ.
ഹെന്‍റെ...മണ്ടൂസാ...!!!
ഇല്ലാതാക്കൂഅന്റെ ഒരു കാര്യേ....
ഇജ്ജു നോക്കിക്കോ... ഇന്‍ക്ക് സംഭവം ഒക്കെ
ബിസ്വാസം ബരാന്‍ ഞമ്മ മൊബൈലില്‍ പിടിക്കുന്നുണ്ട്..ട്ടാ..
അതു കാണുമ്പോളെങ്കിലും ഇജ്ജു ബിസ്വസിക്കൂലോ..
കള്ളമണ്ടൂസന്‍--ബടുക്കൂസേ.... :p
ഈ നാല്‍പ്പത്തിരണ്ടാം വയസ്സിലും അതിനു ഒട്ടേറെ വ്യത്യാസങ്ങളോന്നും
മറുപടിഇല്ലാതാക്കൂസംഭവിച്ചിട്ടില്ല,
എന്നുള്ള പരമാര്‍ത്ഥവും പോകെപോകെ നിങ്ങള്‍ക്ക്
മനസ്സിലായിക്കൊള്ളും....
സത്യം സത്യമായി പറഞ്ഞ ഇക്കാ എല്ലാ ഭാവുകങ്ങളും..............റജുല എവിടിരുന്നെങ്കിലും ഇത് കാണും തീര്‍ച്ച...........
സത്യം സത്യമായി പറഞ്ഞാലല്ലേ അനുഭവകഥയാവൂ...
ഇല്ലാതാക്കൂഅല്ലെങ്കില് അത് വെറും കഥയായിപ്പോകില്ലേ?...
രജുല തീര്‍ച്ചയായും കാണട്ടെയെന്നു നമ്മുക്ക് ഒരുമിച്ച്
ആശിയ്ക്കാം... നന്ദി .. മുഹമ്മദ്..
അക്കാകുക്കാ ,
മറുപടിഇല്ലാതാക്കൂമനസ്സാണ് ഇവിടെ എഴുതിയതെന്നു വ്യക്തം ,
മതിയാവാത്ത കൊതി തീരാത്ത വാത്സല്യവും സ്നേഹവും നമ്മുടെ നഷ്ടങ്ങൾ തന്നെയാണ്
ആ മറുക് കണ്ടില്ലെങ്കിലും ഈ മനസ്സ് അവർ കാണട്ടെ എന്ന് പ്രാർഥിക്കുന്നു
അഷ്‌റഫ് സല്‍വയുടെ പ്രാര്‍ത്ഥന ഫലിയ്ക്കട്ടെ..!!!!
ഇല്ലാതാക്കൂഎന്റെ ആഗ്രഹവും സഫലീകരിയ്ക്കട്ടെ...
നന്ദി
ഓർമ്മകളിൽ നിന്നും പൈങ്കിളിയിലേക്കുള്ള ദൂരം ഒരു മറുകിന്റെ അകലം മാത്രം. :) വായിക്കാൻ രസമുണ്ടായിരുന്നു. ആശംസകൾ..
മറുപടിഇല്ലാതാക്കൂവായിച്ചതിനും,
ഇല്ലാതാക്കൂആശംസകള്ക്കും നന്ദി :)
നല്ല തേൻ നെല്ലിക്ക മധുരിക്കുന പോസ്റ്റ്...
മറുപടിഇല്ലാതാക്കൂഎന്നാലും ഇനിയും അത് കാണണോ? ചിലപ്പോ ആ പഴയ ചന്തമൊന്നും കാണില്ല മറുകിന്...
"പ്രായം നമ്മിൽ മോഹം നൽകി...."
പഴയ ചന്തമൊന്നും കാണില്ലാന്നോ?....!!!
മറുപടിഇല്ലാതാക്കൂപഴകുംതോറും ഓര്‍മ്മകള്‍ക്ക് ചന്തം കൂടുകയല്ലേ...ചെയ്യ്വാ...
ഒപ്പം... മറുകിനും. :p
എന്തായാലും ചീരാമുളകിന്‍റെ എരിവൊന്നും കാണില്ലെന്നെയ്...
നിഷ്ക്കളങ്കമായ ഓർമ്മകൾ. വായിക്കാൻ സുഖമുള്ള കൊച്ചു മനസ്സുകളുടെ ചിത്രീകരണം. കൌമാരത്തിന്റെ ചാഞ്ചാട്ടങ്ങൾ. നന്നായി. ഭാവുകങ്ങൾ.
മറുപടിഇല്ലാതാക്കൂhttp://drpmalankot0.blogspot.com
http://drpmalankot2000.blogspot.com
ബാല്യകാല മടക്കയാത്രകൾ അസ്സലായി അവതരിപ്പിച്ചു....തേൻ നെല്ലിക്ക വായിക്കാൻ രസമുണ്ടായിരുന്നു . ആശംസകൾ...!
മറുപടിഇല്ലാതാക്കൂസത്യങ്ങള് വിളിച്ചുപറയാന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ പലപ്പോഴും കഴിയില്ല. ചിലപ്പോള്‍ അത് ബന്ധങ്ങളെ വഷളാക്കിയെന്നും വരും. പക്ഷെ എഴുതുമ്പോള്‍ നാം സ്വാതന്ത്ര്യമനുഭവിക്കുകയാണ്. പലതും തിരിച്ചുപിടിക്കാനുള്ള – മാനസികമായെന്കിലും- ഒരു ശ്രമം
മറുപടിഇല്ലാതാക്കൂആശംസകള്
അനിത
മനസ്സൊപ്പി വച്ചിരിക്കുന്നല്ലോ..
മറുപടിഇല്ലാതാക്കൂതെളിമയോടെ പതിഞ്ഞിരിക്കുന്നു..
"ഒരു നിധി കിട്ടിയ സന്തോഷത്തോടെ റജുല എന്‍റെ ഇരുകൈകളും കൂട്ടിപ്പിടിച്ചു
മറുപടിഇല്ലാതാക്കൂനിന്ന് വിതുമ്പിയത് ... .... .... എനിയ്ക്ക് ഇന്നലെക്കഴിഞ്ഞപോലെ തോന്നുന്നു."
അക്കു ഭായ്..... ഇതുവായിച്ചുകഴിഞ്ഞപ്പോ ബാല്യകാലതെക്കൊരു തിരിച്ചുപോക്ക്
മറുപടിഇല്ലാതാക്കൂനടത്തിയ അനുഭവം തന്നെ..എഴുതണം...
എനിക്ക് എന്‍റെ കളിക്കൂട്ടുകാരി മറ്റു ചിലത് കാണിച്ചു തന്നിട്ടുണ്ട് . ഇപ്പോള്‍ അതൊന്നു കാണണം എന്ന ആഗ്രഹവും ഉണ്ട് . പക്ഷെ ഞാനൊരു മണ്ടന്‍.
മറുപടിഇല്ലാതാക്കൂഅവളുടെ വെള്ളാരംകണ്ണുകളുടെ തിളക്കം, പത്തുവര്‍ഷങ്ങളുടെ ശക്തിയോടെ
മറുപടിഇല്ലാതാക്കൂഞാനെന്റെ മനസ്സിലേയ്ക്ക് ആവാഹിക്കുകയായിരുന്നു.
അതൊരു പ്രണയമായിരുന്നില്ല......
ഒരു പിടിച്ചടക്കലായിരുന്നു.....
പരസ്പരം.... ഞങ്ങള്‍ക്ക്.
മുഴുവന്‍ വായിച്ചു.. അസ്സലായി.. പരിസമാപ്തി ഒന്നുകൂടെ നന്നാക്കാമായിരുന്നു.. പെറുക്കിയെടുത്ത വാക്കുകള്‍ക്ക് അവളുടെ കന്തടതിലെ വെള്ളാരം കല്ലുകലെക്കാന്‍ തിളക്കം.. നൈസ്, വെരി നൈസ്..
ഞാൻ ഉദ്ദേശിച്ച രെജുല യാണ് ആളെങ്കിൽ തീർച്ചയായും അക്കാ കുക്കയുടെ ഈ പൂതി ഓളോട് പറയുന്നുണ്ട് ട്ടോ . ഹിഹിഹി ..
മറുപടിഇല്ലാതാക്കൂഅക്കകുക്ക ...അനുഭവം വായിച്ചു ..
മറുപടിഇല്ലാതാക്കൂഎഴുത്തിന്റെ ശൈലി നന്നായിട്ടുണ്ട് ,
ആദ്യ ഭാഗത്തെ സെന്റി കണ്ടപ്പോ ഞാൻ വിചാരിച്ചു
സെന്റികഥ ആണെന്ന്.....
അഞ്ച് വയസ്സിന്‍റെ വിവേകമല്ലേയുള്ളൂ....
......................................
മനസ്സിലായിക്കൊള്ളും....
......ഹ..ഹ.. മനസിലായി ട്ടോ ..
രസകരമായ ശൈലി ഉണ്ട് ...പക്ഷെ ..വിഷയം ഇത് പോരാ ....
ഇനിയും വരാം ഭാവുകങ്ങൾ
അക്കാകുക്കാ - സംശയിച്ചു നിക്കാണ്ട് ചന്തിയിൽ മറുകുണ്ടോ എന്ന് ചോദിക്കെണ്ടിയിരുന്നില്ലേ ?
മറുപടിഇല്ലാതാക്കൂഉഷാറായി അക്കാക്കുക്കാ. കുറച്ചു നേരതെക്കെങ്ങിലും ഞാനുംപോയി ആ കഴിഞ്ഞ കാലങ്ങളിലോട്ട്.
മറുപടിഇല്ലാതാക്കൂഅക്കാകുക്കാ, ശൈലിക്ക് ആദ്യ മാര്‍ക്ക് , നിഷ്കളങ്കതയ്ക്ക് രണ്ടാമത്തെ മാര്‍ക്ക് (ഇപ്പോഴത്തെ അല്ല , പണ്ടത്തെ :p ). നീളം കൂടിയെങ്കിലും മുഷിപ്പിച്ചില്ല... ആശംസകള്‍....
മറുപടിഇല്ലാതാക്കൂമറുപടി കിട്ടിയോ .........
മറുപടിഇല്ലാതാക്കൂഛെ..ഛേ..ഇങ്ങനുള്ളചിന്തകളൊന്നും പാടില്ലമാഷേ, കുറച്ചൂടെ ഡീസന്റാകൂ..! എന്തായാലും, അത് വലുതായിട്ടുണ്ടാകും ല്ലേ? ഇപ്പോഴും നിറം കറുപ്പായിരിക്കുമോ.. :)
മറുപടിഇല്ലാതാക്കൂരസകരമായ ശൈലികൊണ്ട് ദൃദ്യമായ എഴുത്ത്.
ആശംസകള്‍ കൂട്ടുകാരാ.
സസ്നേഹം പുലരി
nte akkakukkaa
മറുപടിഇല്ലാതാക്കൂസംശയിക്കേണ്ട, അതിപ്പോ ഇല്ല
മറുപടിഇല്ലാതാക്കൂഒരു പാട് പേര്‍ എഴുതികണ്ടു മറുക് കണ്ടുകഴിഞ്ഞുള്ള കഥയും കൂടിയെഴുതണമെന്നു...രേജുല കെ എസ് ഇ ബി യില്‍ ജോലി ചെയ്യുന്നുന്നല്ലേ കാക്ക കുക്കു പറഞ്ഞത്?അത് കണ്ടുകഴിഞ്ഞാല്‍ മിക്കവാറും പവര്‍കട്ട് (സമയമാല്ലെങ്കില്‍")കാക്കു ഷോക്കടിച്ചു തീര്‍ന്നോളും..പിന്നെ കഥയുണ്ടാവില്ല..കഥയുടെ നീളം അറിഞ്ഞതേയില്ല...നേരുന്നു അഡ്വാന്‍സ് ഈദു മുബാറക്..
മറുപടിഇല്ലാതാക്കൂഒഹ്..അക്കാക്കൂ വായിച്ചു കഴിഞ്ഞപ്പോ മനസ്സിന് വല്ലാത്തൊരു വിങ്ങൽ,സ്നേഹിക്കാൻ മാത്രമറിയാവുന്ന അക്കക്കൂനു അതിലേറെ സ്നേഹമുള്ള ഒരു സഹോദരിയെ കിട്ടിയതിന്റെ സന്തോഷം ഞാൻ വായിച്ചറിഞ്ഞു.നീളം കൂടുതൽ ആയിരുന്നെങ്കിലും വായനയിലതു പ്രതിഫലിച്ചു കണ്ടില്ല ...മനോഹരമായ എഴുത്ത്
മറുപടിഇല്ലാതാക്കൂപ്രിയപ്പെട്ട റെജുലാ നിങ്ങള്ക്ക് എന്റെ എല്ലാ ആശംസകളും നേരുന്നു...
എന്ന് സ്വപ്നങ്ങളുടെ കാമുകൻ ...
വായിക്കും തോറും മനസ്സില്‍ ഓടിയെത്തുന്ന ബാല്യകാല സഹ്കിയും കുളം കുളിയും ബാല്യ മനസിലെ പ്രണയങ്ങള്‍ എല്ലാം വളരെ ആകര്‍ഷകമായ രീതിയില്‍ ഒറിജിനല്‍ ആയി എഴുതി അക്കു ഇനിയും ഇടയ്ക്കു വന്നു വായിക്കും അത്രയ്ക്ക് ഹൃദ്യം രജൂല സ്നേഹം......
മറുപടിഇല്ലാതാക്കൂ