2014, സെപ്റ്റംബർ 11, വ്യാഴാഴ്‌ച

മത്സ്യകന്യക




മഴക്കവിതകള്‍ മൂളുന്നൊരു മത്സ്യകന്യകയെ
കിനാവ്‌ കാണുന്നതൊരു പതിവായിരിക്കുന്നു.

തിരകളെണ്ണിയിരിക്കുമ്പോഴൊന്നും തീരാത്തണയാതെ
നിശീഥിനിയുടെ നിമിഷങ്ങളിലെപ്പോഴോയെന്‍റെ
തൂവെള്ളപ്പുതപ്പിനടിയിലേക്ക് നീന്തിക്കയറുന്നവള്‍
പുലരിയില്‍ ഞാനുണരുംമുന്‍പേ പടികടന്ന്‍പോകുമായിരുന്നു.

കണ്ണ്തിരുമ്മിയെഴുന്നെല്‍ക്കുമ്പോഴവളുടെ വെള്ളിയര-
ഞ്ഞാണത്തിലെ ചിതമ്പലുകള്‍ കൌതുകപൂര്‍വ്വം 
വീക്ഷിക്കുന്നമാത്രയിലെന്‍റെയരക്കെട്ടിലൊരു
കളമെഴുത്തുപാട്ടിന്‍റെ വഴുവഴുപ്പാര്‍ന്ന നേര്‍ത്ത
ശീലുകള്‍ കണ്ടുഞാന്‍ അമ്പരപ്പെടാറുണ്ടെപ്പോഴും.

തന്ത്രപരമായവളെ ഞാനിന്നുരാത്രിയെന്‍റെ
ചൂണ്ടയില്‍ കോര്‍ക്കും,
പഞ്ചസാരത്തരികളിട്ട് പാലൂട്ടിവളര്‍ത്താനൊരു
പളുങ്കുഭരണി ഞാന്‍ പാകപെടുത്തിയെടുത്തിട്ടുണ്ട്.

ഞാനിപ്പോള്‍ വിളക്കണച്ചു ഉറക്കംനടിച്ചു കിടക്കുകയാണ്.
കതകുകള്‍ അവള്‍ക്കായ്‌ തുറന്നിട്ടിരിക്കുന്നു.
തിരകളുടെ ഇരമ്പല്‍ എനിക്കിപ്പോള്‍ ശ്രവ്യമാണ്,
അവളുടെ വാല്‍പാദങ്ങളുടെ മെതിയടിയൊച്ചകള്‍
അടുത്തടുത്ത് വരുന്നുണ്ട്.

മഴമേഘക്കുഞ്ഞുങ്ങളെ താരാട്ടുപാടിയുറക്കുന്നൊരു
മത്സ്യകന്യകയും ഞാനുമാണിന്നുരാത്രിയെന്‍റെ സ്വപ്നം..!

-അക്കകുക്ക-
 — feeling romantic.




2 അഭിപ്രായങ്ങൾ:

  1. മഴമേഘക്കുഞ്ഞുങ്ങളെ താരാട്ടുപാടിയുറക്കുന്നൊരു
    മത്സ്യകന്യകയും ഞാനുമാണിന്നുരാത്രിയെന്‍റെ സ്വപ്നം..! Nadakkatte, chilavonnumillallo. :)

    മറുപടിഇല്ലാതാക്കൂ
  2. മഴമേഘക്കുഞ്ഞുങ്ങളെ താരാട്ടുപാടിയുറക്കുന്നൊരു
    മത്സ്യകന്യകയും ഞാനുമാണിന്നുരാത്രിയെന്‍റെ സ്വപ്നം..!

    മറുപടിഇല്ലാതാക്കൂ

എന്റെ ബ്ലോഗ് പട്ടിക