2020, നവംബർ 4, ബുധനാഴ്‌ച

ചുംബനസമരo



ആടുകളും,ആട്ടിന്‍കൂടും കോഴികളും,കോഴിക്കൂടുമൊക്കെയുള്ള 

ഒരു വീട്ടിലായായിരുന്നു എന്‍റെയും ബാല്യം..

കോഴിമുട്ട അങ്ങാടിയില് നിന്നും വിലകൊടുത്ത് 

വാങ്ങി ആഹാരത്തിനായി ഉപയോഗിച്ചിരുന്ന സന്ദര്‍ഭങ്ങങ്ങളൊന്നും ഓര്‍മ്മയിലില്ല.

രാവിലെ, ഏതെങ്കിലും കാരണവശാല്‍ പശുവിന്‍പാല്‍ എത്തിയില്ലെങ്കിലോ, താമസിച്ചാലോ ഉമ്മ ആട്ടിന്‍പാല്‍ കറന്നെടുത്ത്,അരിച്ച് തിളപ്പിച്ച്ചായയിലൊഴിച്ച്പ്രശ്നം പരിഹരിക്കുമായിരുന്നു.

ബാല്യം, ജിജ്ഞാസയുടെയും,കുതൂഹലമായ ദിവസങ്ങളിലൂടെയും, മനോഹരമായി കടന്നുപോയിരുന്നു.

ചില മാസങ്ങളിലൊക്കെ പകലെന്നോ, രാത്രിയെന്നോയില്ലാതെ ആട്ടിന്‍കൂട്ടില്‍ നിന്നും,ആടിന്‍റെ ഇടതടവില്ലാത്ത കരച്ചില് കേള്‍ക്കാമായിരുന്നു.

വീടിന്‍റെ മുമ്പിലുള്ള റോഡിലൂടെ ,രൂക്ഷമായമായ ഗന്ധവും പേറിയുള്ള 'അയ്യപ്പനാട്' എന്ന് വിളിപ്പേരുള്ള വലിയൊരു മുട്ടനാട് ഇടയ്ക്കിടെ പാസ്സ് ചെയ്യാറുണ്ട്.

ഈ വിദ്വാന്‍ ഇങ്ങിനെയുള്ള കരച്ചില് കേട്ടാല്‍ പരിസരത്തെവിടെയുണ്ടെങ്കിലും പാഞ്ഞെത്തുമായിരുന്നു.

അത് വരെ ഈ അയ്യപ്പനാടിനെ വീടിന്‍റെ പരിസരത്ത്കണ്ടാല്‍ കല്ലെടുത്ത്‌ എറിഞ്ഞോടിക്കുമായിരുന്ന ഉമ്മ ഓടിപ്പോയി ഗെയ്റ്റ് തുറന്നുവെയ്ക്കും.

ചുള്ളന്‍ ആട്ടിന്‍കൂടിന്‍റെ പരിസരത്തെത്തിയാല് 

ഉമ്മ എന്നെയും,അനിയന്മാരെയും ആട്ടിത്തെളിച്ച് വീടിനുള്ളിലേയ്ക്ക് കയറും.

ആട്ടിന്‍കൂട്ടിലും പരിസരത്തും എന്താണ് നടക്കുന്നതെന്ന്അറിയാനുള്ള ആകാംക്ഷ എനിക്ക് ഉണ്ടാകുമെന്നുള്ളത്ഞാന്‍ പറയാതെതന്നെ എന്‍റെ പ്രിയകൂട്ടുകാര്‍ക്ക്അറിയാമല്ലോ..

ഉമ്മാന്‍റെ കണ്ണ് വെട്ടിച്ച് ആടുകളുടെ 'ഡിങ്കോള്‍ഫിക്കെഷന്‍ സീനുകള്‍' അല്‍പ്പസ്വല്‍പ്പമൊക്കെ നുമ്മ വാച്ച് ചെയ്യും.. !

എന്നാലും 'ഫുള്‍സെറ്റപ്പ്' കാണാന്‍ കഴിയാറില്ല.

അങ്ങിനെയിരിക്കേ ഇമ്മാതിരി ആട് കരയുന്ന ഒരുദിവസത്തില്,  ഭാഗ്യത്തിന് ഉമ്മാന്‍റെ സാന്നിധ്യം വീട്ടിലില്ലാതിരുന്ന സമയത്ത് നുമ്മ അയ്യപ്പനാടിന്ഗെയ്റ്റ് തുറന്നുവെച്ചു സല്യൂട്ട് അടിച്ചു.

പരാഗണത്തിന്‍റെ ഉത്തുംഗശൃംഗങ്ങളിലെ അനുഭൂതി പകരുന്ന കാഴ്ചകള്‍ കണ്ടുകൊണ്ട്‌ വിഭ്രംന്ജിച്ച് നില്‍ക്കേ വീട്ടിലെ ആടിനെ, അയ്യപ്പനാട് മൃഗീയമായി പീഡിപ്പിക്കുന്ന സീനിലേയ്ക്ക് ദൃശ്യം ചെന്നെത്തിയപ്പോ നുമ്മ ഇടയ്ക്ക്കയറി റഫറിയായി. 

പിന്നെ പറയേണ്ടല്ലോ.. പെണ്ണാടിനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച എനിക്ക് മാമുക്കോയ പറഞ്ഞപോലെ തരക്കേടില്ലാത്ത തട്ടും,മുട്ടുമൊക്കെ കിട്ടി.

എന്നാലും എന്‍റെ കൃമികടിക്ക് തെല്ലോരാശ്വാസവും ലഭിച്ചു.

______________________________________________________

ഇതിപ്പോ ഓര്‍മ്മവരാന്‍ കാരണം, 

ടീവീ ന്യൂസില് കോഴിക്കോട്ടെ ചുംബനസമരത്തില് അറസ്റ്റുവരിച്ച് എസ്-പി ഓഫീസിന്‍റെ 

മുമ്പില് കൊണ്ട് വന്ന് നിര്‍ത്തിയ ഒരു ചുള്ളനും,ചുള്ളത്തിയും അവിടെ വെച്ചു വീണ്ടും സമരത്തിലെര്‍പ്പെട്ടു ചുംബനം തുടങ്ങി.

 

 ഇരുവരും മൃഗീയമായി ചുംബിക്കാനുള്ള ശ്രമങ്ങളും, പൈശാചികമായി ഇവരെ അടര്‍ത്തിമാറ്റാനുള്ള തന്ത്രപ്പാടും.!

ചുംബനസമരക്കാരായ ചുള്ളനിലും,ചുള്ളത്തിയിലും

എന്‍റെ ഓര്‍മ്മയിലെ അയ്യപ്പനാടിനേയും,പെണ്ണാടിനെയും,

പോലീസുകാരുടെ ഇടയില്‍ ആടുകളെ പിടിച്ചുമാറ്റാന്‍

ശ്രമം നടത്തിയ എന്നെത്തന്നെയുമാണ് എനിക്ക് കാണാന്‍കഴിഞ്ഞത്.

1 അഭിപ്രായം:

എന്റെ ബ്ലോഗ് പട്ടിക