2013, ഏപ്രിൽ 27, ശനിയാഴ്‌ച

ചില തിരിച്ചറിവുകള്‍..




വെള്ളിയാഴ്ച പള്ളീല്‍പ്പോകാന്‍ തുടങ്ങിയതുകൊണ്ട്
ചില തിരിച്ചരിയലുകള്‍ ഉണ്ടാവാന്‍ സാധിച്ചു.
ഇന്നലെ പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോ കണ്ടു പരിചയമുള്ള 
ഒരു ബംഗാളി [കല്‍ക്കത്ത] വന്നു ലോഹ്യം പറഞ്ഞു.
{ഹിന്ദിയില്‍]]}

'ബായീ..!! ഞാന്‍ അടുത്ത ദിവസം വിസ്സ ക്യാന്‍സല്‍ ചെയ്തു നാട്ടീപ്പോവ്വ്വാ..
കേരളത്തീന്ന് ഒരു സ്നേഹിതന്‍ എപ്പോഴും ഫോണില്‍ വിളിച്ച്
അങ്ങോട്ട്‌ ചെല്ലാന്‍ പറയുന്നു. ഞാന്‍ ഇവിടെ
പണിഎടുക്കുന്നതില്‍ക്കൂടുതല്‍ കാശ് അവിടെ കിട്ടുമെന്നും പറഞ്ഞ്'

'ബായിടെ വീട് എവിടാ..!!?..
ഞാന്‍ പോയാല്‍ അടുത്ത ദിവസം തന്നെ കേരളത്തിലോട്ടു പോകും.
ബായി എന്തേലും വീട്ടിലേയ്ക്ക് തന്നുവിടുന്നുണ്ടെങ്കില്‍

ഞാന്‍ കൊണ്ടുപോയി കൊടുത്തോളാം.
പിന്നെ എനിയ്ക്കൊരു കണക്ഷനും ആയല്ലോ...!!'

ഞാന്‍ അന്തംവിട്ടു നില്‍ക്കുന്നതിനിടെ വീണ്ടും ബംഗാളി,

'ഇവടെ മടുത്തു ബായീ...!! 

അറബീടെ ഗിറ്ഗിറും, പുത്യേ നിയമങ്ങളും...
നിങ്ങടെ കേരളത്തിലാവുമ്പോ എപ്പോള്‍ വേണമെങ്കിലും നാട്ടീപ്പോയി വരാം.,

ഇവടെത്തേലും കൂടുതല്‍ കാശും കിട്ടും.
പിന്നെന്ത് ഒലെക്കേടെ മൂടാ?...'

ഞാന്‍ വീണ്ടും അന്തംവിട്ടു നില്‍ക്കുന്നതിനിടെ

ആ കണ്ടുപരിചയമുള്ള ബംഗാളി സലാം പറഞ്ഞു നടന്നു.

ഒരപേക്ഷ : -
ബംഗാളി 'ഒലക്കേടെ മൂട്' എന്ന് ഹിന്ദിയില്‍ എങ്ങിനെയാ പറഞ്ഞത്
എന്നുമാത്രം അക്കാകുക്കാനോട് ചോദിച്ചേക്കല്ലേ..!!





4 അഭിപ്രായങ്ങൾ:

  1. ''വേറൊരു ഗള്ഫിലെ'' (കേരളം) നാട്ടുകാരനെ കണ്ടപ്പോൾ പാവത്തിന് സന്തോഷം തോന്നി. ഇപ്പോൾ, പാവം ഈ ബൊൻഗാളികളോട് വല്ലാത്ത സ്നേഹം തോന്നുന്നു, അക്കാകുക്കാ.

    മറുപടിഇല്ലാതാക്കൂ
  2. ബംഗാളി 'ഒലക്കേടെ മൂട്' എന്ന് ഹിന്ദിയില്‍ എങ്ങിനെയാ പറഞ്ഞത്
    എന്നുമാത്രം അക്കാകുക്കാനോട് ചോദിച്ചേക്കല്ലേ..!!

    മറുപടിഇല്ലാതാക്കൂ
  3. അറിഞ്ഞിട്ടും അറിയാതെ പോകുന്ന ചില തിരിച്ചറിവുകള്‍ അല്ലേ..!

    മറുപടിഇല്ലാതാക്കൂ

എന്റെ ബ്ലോഗ് പട്ടിക