2013, ഏപ്രിൽ 29, തിങ്കളാഴ്‌ച

എന്‍റെ പ്രണയിനിക്ക്...!!!




ഓരോ ദിവസവും ഉണര്‍ന്നെഴുന്നേല്‍ക്കുന്നത്,
നിന്‍റെ വലിയൊരു ചിത്രവും കണ്ടുകൊണ്ടല്ലേ..!!!
കാലം കരിങ്കല്ലില്‍ കൊത്തി, എന്‍റെ മനസ്സില്‍
നിന്നെ ഞാന്‍ പ്രതിഷ്ഠിച്ചതല്ലേ?.... സഖീ...
       
                    എത്ര മൂടിവെച്ചാലും കാറ്റില്‍ പരിമണം തൂവുന്ന
                    ഒരു ചെമ്പകപ്പൂവായിരുന്നില്ലേ....!!!  സഖീ .. നീ....
                    എന്‍റെ പകലന്തികള്‍ക്കെന്നുമൊരു,
                    ചന്ദനച്ചാര്‍ത്തായിരുന്നില്ലേ....!!! പ്രിയേ... നീ...

ഇപ്പോഴും എന്‍റെ പകലുറക്കങ്ങളില്‍ നിന്‍റെ,
പാദസരക്കിലുക്കങ്ങള്‍ ഞാനറിയുന്നുണ്ട്.
നിന്നെയൊരുപാട് സ്നേഹിച്ചതല്ലേ... ഞാന്‍
നീയനിക്കെല്ലാമായിരുന്നില്ലേ....!!! സഖീ...

                         നിന്‍റെയരികിലേയ്ക്കിനിയെനിക്കുള്ള നാഴിക
                         അതിവിദുരമല്ല, എന്‍റെ പ്രാണപ്രേയസീ....
                         ഒരുപാട് കൊതിക്കുന്നെന്‍ പ്രിയേ....
                         ഞാനാ ധന്യനിമിഷത്തിന്‍ നിര്‍വൃതിയ്ക്കായ്...!!!

ചെമ്പകപ്പൂ സുഗന്ധം വീശിയിരുന്ന നിന്‍റെ ചുരുള്‍-
മുടികള്‍ക്കിന്ന് മൈലാഞ്ചിയിലകളുടെ ഗന്ധമായി...!!!
മഖ്ബറയിലെയാ കാഴ്ച കാണാനിനിയെനിക്കെന്‍
ഖല്‍ബില്‍ കരുത്ത് ചോര്‍ന്നുപൊകുന്നൂ...!!! പ്രിയേ...

                             ഹൃദയം പറിയുന്ന വേദനയിലല്ലേ നമ്മള്‍
                              ഇന്നലെ യാത്രപറഞ്ഞു പിരിഞ്ഞത്....!!!
                              വരാം...!! ഞാന്‍ വൈകാതെ നിന്നരികിലേയ്ക്ക്
                              നിനക്കിഷ്ടമുള്ള തൂവെള്ള വസ്ത്രവും ധരിച്ച്

വൈകാതെ ഞാനെത്തും എന്‍റെ പ്രാണ പ്രേയസീ...
നിനക്കിഷ്ടമുള്ള ഒരുപിടി  ചെമ്പകപ്പൂക്കളുമായ്
നമ്മുടെ പ്രേമത്തിന്നോര്‍മ്മകള്‍ താലോലിച്ചതുവരേയ്ക്കും
സ്വസ്ഥമായി ഉറങ്ങിക്കൊള്‍കെന്‍ പ്രാണ പ്രിയേ....!!!!
                                                         
                                                                           -അക്കാകുക്ക-










7 അഭിപ്രായങ്ങൾ:

  1. ഗുഡ്.
    കായാംബൂ കണ്ണില വിടരും.....
    സ ഖീ കെ ട്ടി യി ട്ടൂ.......

    മറുപടിഇല്ലാതാക്കൂ
  2. നാട്ടില്‍ പോകാന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു എന്ന് തോന്നുന്നല്ലോ.
    കവിത നന്നായിട്ടുണ്ട്. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. ടിക്കെറ്റ്‌ എടുത്തോ ?

    മറുപടിഇല്ലാതാക്കൂ
  4. എല്ലാരും ചെന്നെത്തുന്നിടം
    അവിടെ കാത്തിരിയ്ക്കാനൊരാള്‍

    മറുപടിഇല്ലാതാക്കൂ
  5. ഹൊ എത്ര പ്രണയാർദ്രം
    നീ കാത്തിരിക്കുക പ്രിയേ...................

    മറുപടിഇല്ലാതാക്കൂ
  6. പ്രണയത്തെ കുറിച്ച് എഴുതികൊണ്ട്
    ഈ സുന്ദരി എന്നും നിന്റെ എഴുത്തിനു പ്രജോതനമാക്ട്ടെ
    .......... ആശംസകള്‍.....
    "പ്രണയത്തെ വിവരിയ്ക്കുമ്പോള്‍
    എന്‍റെ ബുദ്ധി
    ചേറില്‍പ്പെട്ട കഴുതയെപ്പോലെ
    തലകുത്തി വീഴുന്നു"
    .. റൂമി ..

    മറുപടിഇല്ലാതാക്കൂ

എന്റെ ബ്ലോഗ് പട്ടിക