2014, ജനുവരി 3, വെള്ളിയാഴ്‌ച

ഓപ്പോള്‍ക്കൊരു സല്യൂട്ട്...!!





മാര്‍ച്ച്മാസത്തിലെ ഒരു പ്രഭാതത്തില്‍ എന്‍റെ ഹോംപേജിലൂടെ
സ്ക്രോള്‍ ചെയ്തുപോകുന്നതിനിടയില്‍ വളരെ യാദൃശ്ചികമായി
മുകളില്‍ കാണുന്ന ഫോട്ടോയില്‍ എന്‍റെ കണ്ണുകള്‍ ഉടക്കിനിന്നു.

'വളരെ വൈകിയുണ്ടായ ഒരു കുഞ്ഞിനെ വാത്സല്യപൂര്‍വ്വം
എടുത്തു ക്യാമറയ്ക്ക് ഫേസ് ചെയ്യുന്ന ഒരു അമ്മ' എന്ന്
പ്രത്യക്ഷത്തില്‍ മനസ്സില്‍ തോന്നി.

ആ പ്രൊഫൈല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കക്ഷിയുടെ
ടൈംലൈനില്‍ എത്തി, താഴോട്ട് വീണ്ടും സ്ക്രോള്‍ ചെയ്തു.

എല്ലാ ദിവസവും ചുരുക്കം വാക്കുകളില്‍ നന്മയുള്ള സന്ദേശങ്ങളുമായി
സുഹൃത്തുക്കള്‍ക്ക് സുപ്രഭാതങ്ങള്‍ നേരുന്നു.,
മിക്കാവാറും ദിവസങ്ങളില്‍ എന്തെങ്കിലും പടങ്ങള്‍ പോസ്റ്റുചെയ്ത്
രസകരങ്ങളായ അടിക്കുറിപ്പുകള്‍ എഴുതിയിടുന്നു.

മുന്നോറോളം സുഹൃത്തുക്കളും, മുപ്പതില്‍പരം ലൈക്കുകളും,
അതിനോളം വരുന്ന കമന്റുകളുമൊക്കെയായി
ഒരു 'തറവാട്ടില്‍പിറന്ന'  കുഞ്ഞുപ്രൊഫൈല്‍.

ശ്രീമതി - പത്മശ്രീനായര്‍.

രണ്ടുവരികള്‍ എഴുതിയിട്ടാലും അതില്‍ എന്തോ ഒരു പ്രത്യേകത,
അല്ലെങ്കില്‍ ഒരു സാഹിത്യം, ഒരു സ്പാര്‍ക്ക് എനിക്ക് അനുഭവപ്പെട്ടു.

വല്ലാതെ ഇഷ്ടമായ ഒരു പോസ്റ്റില്‍ 'മാഡം' എന്ന് അഭിസംബോധന
ചെയ്ത് ഒരു കമന്റ്‌ എഴുതിവിട്ടു.,
മാന്യമായ ഒരു മറുപടിയും മെന്‍ഷന്‍ ചെയ്തു തിരിച്ചുവന്നു.

പിന്നീട് ഈ വാളില്‍ അറിഞ്ഞോ,അറിയാതെയോ ഞാന്‍ ഒരു
സ്ഥിരം സാന്നിധ്യമായി മാറുകയായിരുന്നു.

എന്ത് എഴുതിയിട്ടാലും ഒരു ലാഗ് ഇല്ലാതെ അത് വായിക്കുന്നവര്‍ക്ക്
മനസ്സിലാവാനുള്ള കഴിവും, ഒരു സാഹിത്യടച്ചും ചെറുപ്പംമുതലേ
വായനാശീലമുള്ള എനിക്ക് ഇവിടെ ഈ വാളില്‍ തിരിച്ചറിയാന്‍ കഴിഞ്ഞു.

പതിയെ പതിയെ ഈ കക്ഷിയെ കാര്യമായ എഴുത്തിന്‍റെ വഴികളിലേയ്ക്ക്
തിരിച്ചു വിടാനായി എന്‍റെ ശ്രമം. ഇക്കാര്യങ്ങളൊന്നും ഇവരോട്
സൂചിപ്പിക്കാതെ ഇവര്‍ എഴുതിയ കുറച്ചു ദൈര്‍ഘ്യമുള്ള ഒരു
അനുഭവക്കുറിപ്പ് (ഒരു ചക്ക മോഷ്ടിച്ച കഥ) ശ്രദ്ധയില്‍പെട്ട ഞാന്‍
ആ സ്റ്റാറ്റസ് എടുത്ത് എന്‍റെ 'അക്കാകുക്ക' എന്ന ബ്ലോഗില്‍ കൊണ്ടുപോയി
ചിത്രങ്ങള്‍ സഹിതം പോസ്റ്റ്‌ ചെയ്തു, ആ പോസ്റ്റ്‌ലിങ്ക് കക്ഷിക്ക്
മെസ്സേജ് ചെയ്തു.,
ആ പോസ്റ്റില്‍ വളരെ ഹൃദയസ്പര്‍ശിയായ ഒരു കമന്റും അവര്‍ ഇട്ടു.

(ഇതിനെല്ലാം മുന്‍പ് അവരുടെ അനുവാദത്തോടെ ഫേസ്ബുക്കില്‍
അവരുടെ അനുവാദത്തോടെ ഞാനവരെ 'ഓപ്പോളേ' എന്നാദ്യമായി
അഭിസംബോധന ചെയ്തിരുന്നു-അന്ന് ഞാന്‍ ആദ്യമായി വിളിച്ച
ആ 'ഓപ്പോള്‍' വിളി ഇപ്പോള്‍ ആയിരങ്ങള്‍ ഇവിടെ ഏറ്റെടുത്തു
എന്നുള്ളതില്‍ അതിന്‍റെ കാരണക്കാരനായ ഞാന്‍ ഇന്ന് ഏറെ കൃതാര്‍ത്ഥനാണ്.)

ഒരു ബ്ലോഗ് ഇവര്‍ക്ക് ഉണ്ടാക്കികൊടുത്ത് അതിലെഴുതിപ്പിക്കാനുള്ള
എന്‍റെ ശ്രമം പത്മശ്രീനായര്‍ ആദ്യം തിരസ്കരിച്ചു.
ബ്ലോഗ് ഉണ്ടാക്കാന്‍ ഇ-മെയില്‍ ഐ ഡി ആവശ്യപ്പെട്ട എന്നോട് അപരിചിതന്‍
എന്നുള്ള ലേബലില്‍ ഇവര്‍ വിസമ്മതം രേഖപ്പെടുത്തി.

പിന്മാറാന്‍ തായ്യാകാതെ ഞാന്‍ 'പത്മശ്രീനായര്‍' എന്ന പേരില്‍ ഗൂഗിളില്‍
ഒരു ഐ-ഡി ഓപ്പണ്‍ ചെയ്തു ആ ഐ-ഡിയില്‍ ഒരു ബ്ലോഗ് ഉണ്ടാക്കി
ചക്ക മോഷ്ടിച്ച കഥ ആ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത് ആ ബ്ലോഗ്‌ലിങ്ക്
അവര്‍ക്ക് അയച്ചുകൊടുത്തപ്പോഴാണ്‌ അവര്‍ക്ക് എന്‍റെ ഉദ്ധേശശുദ്ധി
മനസ്സിലാവുന്നത്. ബ്ലോഗിന് 'പത്മതീര്‍ത്ഥം' എന്ന പേര്‍ അവര്‍ നിര്‍ദേശിച്ചപ്പോള്‍ എന്‍റെ സന്തോഷത്തിന് അതിരില്ലായിരുന്നു.

പിന്നീടങ്ങോട്ട് ആഴമേറിയ,വാസല്യമേറിയ ഒരു സൌഹൃദത്തിന്‍റെ
തുടക്കമായിരുന്നു.

പാലക്കാടിന്‍റെ ഗ്രാമ്യഭാഷയിലൂടെ, നാട്ടുവഴികളിലൂടെ ചക്കയും,
മാങ്ങയും, വെള്ളിക്കൊലുസുകളും ഒക്കെയായി ഇപ്പോള്‍ 'പത്മതീര്‍ത്ഥം'
എന്ന ആ ബ്ലോഗ് ഇന്ന് മറ്റേതു ബ്ലോഗുകളോടും കിടപിടിക്കാവുന്ന
സൂപ്പര്‍ രചനകളുമായി ബ്ലോഗ്‌ലോകത്തില്‍ പരാമര്‍ശിക്കപ്പെടുന്നു.

പത്മശ്രീനായര്‍ എന്ന എന്‍റെ പ്രിയപ്പെട്ട ഓപ്പോള്‍ എഴുത്തിന്‍റെ
ലോകത്തേയ്ക്ക് പതിയെപതിയെ നടന്നടുക്കുകയായിരുന്നു.
പ്രോത്സാഹനവുമായി ആയിരക്കണക്കിന് നിങ്ങളുള്‍പ്പടെയുള്ള
വായനക്കാര്‍ അവര്‍ക്ക് ഒരു പ്രചോദനമാകുകയായിരുന്നു.

ഇന്ന് ഞാനും നിങ്ങളും ഉള്‍പ്പടെയുള്ള മൂവായിരത്തില്‍ പരം
സുഹൃത്തുക്കളും,അത്രത്തോളം ഫോളോവേഴ്സുമായി ഫേസ്ബുക്കിലും
ബ്ലോഗ്‌ലോകത്തും പടര്‍ന്നുപന്തലിച്ച ഓപ്പോളും ഞാനുമായുള്ള
ഒരു ബന്ധത്തിന്‍റെ കഥയാണ്‌ ഇവിടെ ഈ വര്‍ഷാവസാനം
ഓര്‍ത്തെടുത്ത് എഴുതിയത്.

ഈ കഴിയാന്‍ പോകുന്ന വര്‍ഷം ഓപ്പോളുടെ വളര്‍ച്ചയുടെ വര്‍ഷമായിരുന്നു.
വരാനിരിക്കുന്ന 2014 ഈ വര്‍ഷത്തെക്കാള്‍ ഓപ്പോള്‍ക്ക്‌ എഴുത്തിലും
ജീവിതത്തിലും നന്മകളുടെയും, അഭിവൃദ്ധിയുടെയും ദിനങ്ങളായിത്തീരട്ടെ
എന്നു മാത്രം എല്ലാ സുഹൃത്തുക്കളോടുമൊപ്പം ഈ ഞാനും ആശംസിക്കുന്നു.

-അക്കാകുക്ക-












4 അഭിപ്രായങ്ങൾ:

എന്റെ ബ്ലോഗ് പട്ടിക