2014, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

അറബിയും,ലോട്ടറിയും,പിന്നെ ഞാനും..!രാവിലെതന്നെ കഫീലിന്‍റെ ( sponsor) ഫോണ്‍ കോള്‍,
'അക്കൂ.. എനിക്ക് പൂജാബമ്പര്‍ ലോട്ടറിയടിച്ചു, നിന്‍റെ നാട്ടില്‍പ്പോയി
കാശ് വാങ്ങാന്‍ ഒന്ന് കൂടെ വര്വോ'?....
അങ്ങനെ ഞങ്ങ രണ്ടാളും ബീമാനം കേറി നെടുമ്പാശ്ശേരിറിയിലിറങ്ങി.

കഫീലെ, എന്‍റെ വീട്ടീപ്പോയി കുളിയൊക്കെക്കഴിഞ്ഞു ഫുഡ്‌ ഒക്കെ
കഴിച്ചിട്ട് പോരേ കാശ് വാങ്ങാന്‍ ബേങ്കീപ്പോണത്?.
ഇന്‍ഷാ അള്ളാ.. എന്ന് കഫീലും മൊഴിഞ്ഞു.

പിന്നെ ഞങ്ങ രണ്ടാളുംകൂടി ആഞ്ഞുപിടിച്ചൊരു നടത്തമായിരുന്നു.
പാടവരമ്പ്കഴിഞ്ഞ് ഫല്‍ഗുണന്‍റെ ബാര്‍ബര്‍ഷോപ്പിനടുത്തെത്തിയപ്പ
കഫീലിന് മുടിവെട്ടണം എന്ന ചിന്ത കലശലായി.
എന്‍റെ മോത്ത് നോക്ക്യേപ്പോ ഞാന്‍പറഞ്ഞു 'മാഫിമുഷ്കില്‍'
അങ്ങനെ ഫല്‍ഗുണന്‍റെ അറബിക്കട്ടിംങ്ങും കഴിഞ്ഞു വീണ്ടും നടന്നു.

കുട്ടംകുളം ഷാപ്പിനടുത്തെത്തിയപ്പോ നല്ല ചെത്തിയിറക്കിയ
കള്ളിന്‍റെ മണം..!!
'ഇതിങ്ങടെ സ്വര്‍ഗത്തീക്കിട്ട്ണ സ്കോച്ച്വോന്നല്ല കഫീലേ.. വേണേല്‍
രണ്ട്കുപ്പി പൂശിക്കോ'ളാന്‍ ഞാനും...

കരിമീന്‍കറിയും,കപ്പയും വിളമ്പുന്ന കുമാരേട്ടനും
കഫീലുംകൂടെ പിന്നെ ഒരു അര്‍മാദിക്കലായിരുന്നു.
തിരിച്ചെറങ്ങുമ്പോ കുമാരേട്ടന്‍ കഫീലിനോട് 'കൈഫാലാക്'
ന്നൊരു ചോദ്യോം... !!

അങ്ങിനെ കഫീലും ഞാനും അര്‍ബനമുട്ടിന്‍റെ സ്റ്റെപ്പുമിട്ട്
ഇടവഴിയിലൂടെ കൈകോര്‍ത്ത്പിടിച്ച്നടന്നു.

മെയിന്‍റോഡിലെത്തിയപ്പോ ദാ കാണുന്നു , ഫെഡറല്‍ ബേങ്കിന്‍റെ
ബോര്‍ഡ്. കാശ്മാറാന്‍ തോപ്പ് പൊന്തിച്ച് കളസാറിയില് ലോട്ടറി
ടിക്കറ്റ് നോക്ക്യേപ്പോ ടിക്കറ്റും ഇല്ലാ..കഫീലിന്‍റെ പാസ്പോര്‍ട്ടും
ഇല്ലാ...

ഹെന്‍റെ പടച്ചോനേ.. !!
മുന്‍പില്‍ കണ്ട ഒരാനവണ്ടി കൈകാണിച്ച് കഫീലിനെയും
കയറ്റി നേരെ ഗുരുവായൂര്‍ക്ക് രണ്ട് ടിക്കറ്റ് എടുത്തു.
എന്‍റെ മുന്നില്‍ വേറെ മാര്‍ഗമൊന്നും വേറെ തോന്നീല്ല.

അങ്ങനെ കഫീലിനെ ഗുരുവായൂര് കൊണ്ടോയി എറക്കി വിട്ടപ്പോ
മനസ്സിന് വല്ലാത്ത ഒരു സമാധാനം..!!

#
ഈ കട്ടചളി മണ്ഡരി പോലെ നിതാഖാത് ബാധിച്ച് പൊറത്തെറങ്ങാന്‍
കഴിയാതെ ഫേസ്ബുക്കില്‍ ചൊറിയും കുത്തിയിരിക്കുന്ന
എല്ലാ പ്രവാസിമക്കള്‍ക്കും സമര്‍പ്പിക്കുന്നു.. 

-അക്കാകുക്ക-
 — feeling funky.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

എന്റെ ബ്ലോഗ് പട്ടിക