2014, സെപ്റ്റംബർ 11, വ്യാഴാഴ്‌ച

പുസ്തകപ്പുഴു




'മുഞ്ഞ'ബാധിച്ച അനേകം പ്രൊഫൈലുകള്‍
താണ്ടി നീയെന്‍റെയരികിലെത്തിയ 

ആ പ്രഭാതം നിനക്കോര്‍മ്മയുണ്ടോ?..

ചെറിയൊരു ചാറ്റല്‍ മഴയില്‍ നനഞ്ഞു കുതിര്‍ന്ന
നിന്‍റെ തല തുവര്‍ത്തുമ്പോള്‍ നെറ്റിയിലെ പടരുന്ന സിന്ദൂരം
ഞാന്‍ കണ്ടിട്ടും കാണാത്തപോലെ കണ്ണടച്ചു.

കളമൊഴികളും, മഴമര്‍മ്മരങ്ങളുമൊരുമിച്ചുതോര്‍ന്നനേരം
ഒരു ചെറിയ മന്ദസ്മിതത്തോടെ പടിയിറങ്ങി
നീനടന്നനേരം വീണ്ടും ഞാനിവിടെ തനിച്ചായി.

ഞാനിപ്പോള്‍, നീ പറഞ്ഞവഴികളിലൂടെ
സഞ്ചരിച്ച് നിന്‍റെ ചാരേയെത്തിനില്‍ക്കുന്നു.

പുസ്തകപ്പുഴുവായ് വെളിച്ചംകയറാത്ത മുറിയില്‍
തനിച്ചിരിക്കുന്ന നിന്നെ ഞാനെന്‍റെ പ്രേമത്തിന്‍റെ
കുരുത്തോലത്തുമ്പില്‍ കൊരുത്ത് പതിയെ വലിച്ച്
പുറത്തിടാന്‍ പോകുന്നു.

നീ വെറുക്കുന്ന ഭൂതവും,വര്‍ത്തമാനവും 

നിന്‍റെ കൈയില്‍നിന്നും പൊതിഞ്ഞുകെട്ടി 
ഞാനീ കാവേരിയില്‍ ഒഴുക്കട്ടെ?..

പ്രണയതീവ്രമായ സൂര്യരശ്മികളേററ് നീ പുളയുന്നത്
നോക്കിനിന്നെനിക്ക് നിര്‍വൃതിയടയണം.

കുങ്കുമചുവപ്പുള്ള സായാഹ്നവേളകളില്‍
കുന്നിന്‍ചെരുവിലൂടെ നമ്മുക്കൊരുമിച്ച്
പ്രേമപൂര്‍വ്വം തൊട്ടുരുമ്മി നടക്കാന്‍ നിനക്കാഗ്രഹമില്ലേ?..

അടരുന്നസന്ധ്യയില്‍ അകത്തളത്തിലൊരു പായില്‍
നീയും ഞാനും ചുംബനം കൈമാറുമ്പോള്‍
പുറത്ത് മഴപ്പെരുക്കങ്ങള്‍ക്ക് നിനക്ക് കാതോര്‍ക്കേണ്ടേ?..

പ്രിയേ...!
നിന്നെയെനിക്ക് വേണം,

വിജനമായ ഈ പുല്‍ത്തകിടിയില്‍ എന്‍റെ അടിവയറ്റിലെ
തീയായ്,ജ്വാലയായ്,കനലായ് നിന്നിലെ പുസ്തകപ്പുഴുവിനെ
സ്ഫുടം ചെയ്തെടുത്ത് ഞാനൊരു പൂമ്പാറ്റയാക്കും.

മഴവില്ലിനെക്കുറിച്ചെഴുതാന്‍ നീ തയ്യാറായിക്കോളൂ..
മാനത്ത് കാര്‍മേഘങ്ങള്‍ വിരിയുന്നുണ്ട്.

നിന്‍റെ തൂലികയിലെ വരികളായി കടലാസില്‍ പടര്‍ന്നിറങ്ങാന്‍
മഴയും,ഞാനും ഇപ്പോള്‍ പെയ്തുതുടങ്ങിക്കഴിഞ്ഞു.

-അക്കാകുക്ക-
 — feeling in love





5 അഭിപ്രായങ്ങൾ:

  1. പ്രിയേ...!
    നിന്നെയെനിക്ക് വേണം,

    വിജനമായ ഈ പുല്‍ത്തകിടിയില്‍ എന്‍റെ അടിവയറ്റിലെ
    തീയായ്,ജ്വാലയായ്,കനലായ് നിന്നിലെ പുസ്തകപ്പുഴുവിനെ
    സ്ഫുടം ചെയ്തെടുത്ത് ഞാനൊരു പൂമ്പാറ്റയാക്കും.

    മറുപടിഇല്ലാതാക്കൂ
  2. ഏതോ കിനാവിന്‍റെ തോണിയില്‍ അലയുകയാണല്ലോ! അതോ കിനാവുകള്‍ യാഥാര്‍ത്യമായോ? ഒരു കുഞ്ഞു വിങ്ങല്‍ ആപ്പോഴും ബാക്കിയാണല്ലോ, അക്കാ കുക്ക? തല തുവരത്തുമ്പോള്‍ കണ്ടിട്ടും കാണാത്തപോലെ നടിച്ച ആ സിന്ദൂരം? മഴക്കവിതകളുടെ ആ കൂട്ടുകാരിക്കും അങ്ങേയ്ക്കും ആശംസകള്‍---

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2014, നവംബർ 13 12:42 PM

    മഴവില്ലിനെക്കുറിച്ചെഴുതാന്‍ നീ തയ്യാറായിക്കോളൂ..
    മാനത്ത് കാര്‍മേഘങ്ങള്‍ വിരിയുന്നുണ്ട്!!
    നല്ല വരികള്‍......

    മറുപടിഇല്ലാതാക്കൂ
  4. പ്രണയതീവ്രമായ സൂര്യരശ്മികളേററ്
    നീ പുളയുന്നത് നോക്കിനിന്നെനിക്ക് നിര്‍വൃതിയടയണം.

    മറുപടിഇല്ലാതാക്കൂ

എന്റെ ബ്ലോഗ് പട്ടിക