അറബിയും,പെണ്‍കുട്ടിയും പിന്നെ യത്തീംഖാനയും..!!
അറബിക്കല്യാണങ്ങള്‍ കേരളത്തില്‍ എന്തുകൊണ്ട്?..
മിഡില്‍ഈസ്റ്റിലെ ഒരു അറബിപൌരന്
വിവാഹം കഴിക്കണമെങ്കില്‍ മഹര്‍ കൊടുക്കുവാന്‍.
ലക്ഷക്കണക്കിന് ദിര്‍ഹംസ് വേണം .
നേരെ മറിച്ചാണ് കേരളത്തിലെ അവസ്ഥ.
ഒരു മുസ്ലിം പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചയക്കണമെങ്കില്‍
കേരളത്തില്‍ വിഷം വാങ്ങിക്കഴിയ്ക്കാന്‍ ഗതിയില്ലാത്ത
ഒരു ചെറുപ്പക്കാരനും സ്ത്രീധനമായി ആവശ്യപ്പെടുന്നത്
ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണ്ണവും,പണവുമാണ്.
ഈ അവസ്ഥയിലുള്ള പെണ്‍കുട്ടികളുടെ കുടുംബത്തിന്‍റെ
പ്രാരാബ്ദമാണ് ഒരു പരിധിവരെ അറബികള്‍ ഇടനിലക്കാരുമായി
ചേര്‍ന്ന് ഈ രീതിയില്‍ ചൂഷണം ചെയ്യുന്നത്.
കേരളത്തിലെ വിവാഹപ്രായമെത്തിയ മുസ്ലിം ചെറുപ്പക്കാര്‍ക്കും
ഈ ദയനീയസംഭവത്തില്‍ ഒരളവുവരെ പങ്കുണ്ട് എന്നാണ്
എന്‍റെ പക്ഷം. സ്ത്രീധനം വാങ്ങിക്കാതെയുള്ള വിവാഹവും,
സ്ത്രീധനത്തിനെതിരെയുള്ള പോരാട്ടവും സാര്‍വത്രികമാവണം.
ഇങ്ങിനെയുള്ള നാണംകെട്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍
മാത്രം പ്രതികരിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് അത്.
മറ്റൊന്ന്, പ്ലസ്-വണ്ണിന് പഠിക്കുന്ന ഒരു പെണ്‍കുട്ടി എങ്ങിനെ അതുവരെ
വളര്‍ത്തിവലുതാക്കിയ രക്ഷിതാക്കള്‍ക്കും,യത്തീംഖാനക്കും
പെട്ടെന്ന് ഒരു ഭാരമായി തോന്നി,എന്നതിനുള്ള ചോദ്യമാണ്.
അതാണ് ഈ അടുത്തയിടെ കൊട്ടിഘോഷിച്ച മുസ്ലിം സമുദായത്തിന്
തന്നെ അപമാനകരമായി ഉണ്ടാക്കിയ ചില പുതിയ നിയമങ്ങള്‍.
പതിനാറുകാരിയെ വിവാഹം കഴിച്ചയപ്പിച്ചില്ലേല്‍ അവള്‍ വഴിതെറ്റി
പ്പോകും എന്ന് വിളിച്ചുപറഞ്ഞു നടക്കുന്ന ആളുകളെ പിടിച്ചു
അവരുടെ താടിക്ക് തീ വെയ്ക്കണം.അതിനുള്ള ചങ്കൂറ്റവും
കേരളത്തിലെ ചെറുപ്പക്കാര്‍ക്കുണ്ടാവണം.
അറബിക്കല്ല്യാണവും,മൈസൂര്‍കല്ല്യാണവും ഇന്നും കേരളത്തിലെ
മുസ്ലിം സമുദായത്തിന്‍റെ ശാപമാണെന്ന് ഖേദപൂര്‍വ്വം പറയട്ടെ.
ഇനി ഒരു മുസല്‍മാനായ ഞാനടക്കം ആരെങ്കിലും ഈ യാഥാര്‍ത്യങ്ങള്‍
തുറന്നെഴുതിയാലും കള്ളത്താടിയുംവെച്ച് 'ഫത്‌വ'യും പൊക്കിപ്പിടിച്ച്
കുറേ തലേക്കെട്ടുകാര്‍ ഇറങ്ങിക്കൊള്ളും.
അതും മറ്റൊരു ശാപം...!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ