മുസ്ല്യാര്‍ക്കും, മുക്രിയ്ക്കും കഴിക്കാനുള്ള ഭക്ഷണം
പരിസരത്തുള്ള മുസ്ലിംവീടുകളില്‍നിന്നും ഇവരുടെ പള്ളിയോടനുംബന്ധിച്ചുള്ള താമസസ്ഥലത്തേയ്ക്ക്
കൊണ്ട്ചെന്ന് കൊടുക്കുകയായിരുന്നു അന്നാട്ടിലെ രീതി.
കാരണം, മുസ്ലിയാരെ കുടുംബത്തുകയറ്റാന്‍ കൊള്ളില്ലാത്രെ..!!
അത്രയ്ക്ക് വേന്ദ്രനായിരുന്നു ആ ഊശാന്‍താടിക്കാരന്‍.
മുക്രി ഒരു സാധുവായിരുന്നു , കേട്ടോ...
അങ്ങിനെ കാലങ്ങള്‍ കഴിഞ്ഞുപോകവേ ...
മുസ്ല്യാര്‍ നല്ല തടിവെച്ചു കൊഴുത്തുരുണ്ടും, മുക്രി ശരീരമെല്ലാം
ശോഷിച്ച് വളരെ മെലിഞ്ഞും കാണപ്പെട്ടു.
മുക്രിയോട് ഇതിന്‍റെ കാരണം തിരക്കിയ ചായക്കടക്കാരനോട്
മുക്രി പറഞ്ഞ മറുപടിയിങ്ങിനെ,
" ഞാനും, മുസ്ലിയാരും കൂടി വീടുകളില്‍ നിന്നും ഞങ്ങള്‍ക്ക്
കൊണ്ട് വരുന്ന ഭക്ഷണം ഒരു പാത്രത്തില്‍നിന്നും ആണ് കഴിക്കുക.
കഴിച്ചുതുടങ്ങുമ്പോള്‍ മുസ്ല്യാര്‍ എന്നോട് ചോദിയ്ക്കും,
അല്ല.. മുക്ര്യെ..ഇങ്ങടെ ഉമ്മ എങ്ങിനെ മരിച്ചൂന്നാ പറഞ്ഞേ?..
അപ്പോ,ഉമ്മ കുറേ നാള്‍ അസുഖമായി കിടന്നതും, ആശുപത്രീക്കൊണ്ടു
പോയതും ഒക്കെയായായി ഞാന്‍ അത് പറയാനിരിക്കും.ഈ സമയം
കൊണ്ട് ഭക്ഷണത്തില്‍ ഏറിയപങ്കും മുസ്ലിയാര്‍ വെട്ടി വിഴുങ്ങും,
അവസാനം പാത്രത്തില്‍ മിച്ചംവരുന്ന ഭക്ഷണമാണെങ്കിലോ
എന്‍റെ ഉമ്മ മരിച്ച ആ കാര്യങ്ങള്‍ ഒക്കെ മുസ്ല്യാരോട് വിശദീകരിച്ച്
വിഷമത്തിലായ എനിക്ക് കഴിക്കാനും തോന്നില്ല."
ഇത്കേട്ടപ്പോള്‍ ചായക്കടക്കാരന്‍ പറഞ്ഞു,
"മുക്ര്യെ.. ഇന്ന് ഭക്ഷണം കഴിക്കാനിരിക്കുമ്പോ മുസ്ല്യാര് ഇങ്ങളോട്
ചോദിക്കുന്ന ആ ചോദ്യം ഇങ്ങള് തിരിച്ച് മുസ്ലിയാരോട് ചോദിക്ക്..
അപ്പോ അയാള് വെഷമിച്ചിരിക്കുമ്പോ ഇങ്ങക്ക് ബയര്‍ ഫുള്ളാക്കി
ക്കഴിയ്ക്കാലോ..."
മുക്രീയും വിചാരിച്ചു. അതെ, മുസ്ലിയാരെ അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ..
അങ്ങിനെ പതിവുപോലെ ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ മുക്രി
"അല്ല,മുസ്ലിയാരെ എന്നും എന്‍റെ ഉമ്മ മരിച്ചതെങ്ങിനാന്നല്ലേ മുസ്ലിയാര്
ചോദിക്കാറുള്ളത്, ഇന്ന് മുസ്ലിയാരുടെ ഉമ്മ എങ്ങിനെയാ മരിച്ചത്എന്നൊന്ന് കേള്‍ക്കണംന്ന് ആഗ്രഹണ്ട്"
'അതോ.. അതൊരു തൂറലും,ശര്‍ദ്ദിലും ആയിരുന്നു."
ഇതും പറഞ്ഞ് മുസ്ലിയാര് വാരിവലിച്ചു തിന്നുതുടങ്ങി.
ഇപ്പോ മനസ്സിലായില്ലേ..!!
ഈ മുസ്ലിയാരുടെ വേന്ദ്രത്തരം.
ഈ മുസ്ലിയാരെ കുടുംബത്ത്കയറ്റാന്‍ കൊള്ള്വോ..
നിങ്ങള് തന്നെ പറയിന്‍ കൂട്ടുകാരേ..
:) ഇത് പോസ്റ്റ് ആയി വായിച്ചിരുന്നു. ചിരിച്ചു ട്ടോ ഇക്കാ
മറുപടിഇല്ലാതാക്കൂവേണ്ട, ഇങ്ങരെ വീട്ടില്‍ കയറ്റേണ്ട.
മറുപടിഇല്ലാതാക്കൂ