2014, ജനുവരി 8, ബുധനാഴ്‌ച

ദൈവത്തിന്‍റെ സ്വന്തം നാട്...!!


ഭൂമധ്യരേഖയിലിന്നലെ കയറിയിരുന്നു ഞാന്‍
ഭൂമിയുടെ സ്പന്ദനം ഭൂപാളരാഗത്തില്‍ ശ്രുതി ചേര്‍ത്തു.

കരിമണലില്‍ തലപൂഴ്ത്തി കരാറുകാരന്‍ ലേലം
വിളിയുടെ മന്ത്രോച്ഛാരണം തുടങ്ങിക്കഴിഞ്ഞു.

പെരുന്തച്ചന്‍മാര്‍ ക്ഷേത്രനടകളില്‍ അമ്മത്തൊട്ടില്‍ പണിത്
മൂര്‍ച്ചയുള്ള 'ഉളി' മാതാവിന്‍റെ കണ്ഠം ലക്ഷ്യമാക്കുന്നു.

ജീവകാരുണ്യപ്രവര്‍ത്തകര്‍, വൃദ്ധമന്ദിരങ്ങളിലെ പ്രവേശനം
ലക്ഷങ്ങളുടെ ഡോണേഷനില്‍ പരിമിതപ്പെടുത്തുന്നു.

വൃഷ്ണസഞ്ചികളിലെ വിസ്ഫോടനം, മുലപ്പാല്‍ നുണയുന്ന
പൈതങ്ങളില്‍ ലൈംഗികപരീക്ഷണം നടത്തുന്നു.

കാമതൃഷ്ണകള്‍ ഇഷ്ടികച്ചൂള പോല്‍ നീറിപ്പുകയുമ്പോള്‍
തെരുവുകളില്‍ അനാഥജന്മങ്ങള്‍ കുമിഞ്ഞുകൂടുന്നു.

രാഷ്ട്രീയകോമരങ്ങളില്‍ ഭരണാസക്തിക്ക് പകരംവെയ്ക്കാന്‍
വിഷയാസക്തികളുമായി നാരികള്‍ മന്ത്രിമന്ദിരങ്ങളിലുറങ്ങുന്നു.

'മോസ്കു'കളില്‍ കഠാരകൊണ്ട് ദൈവത്തെ പങ്കുവെക്കുന്ന
വിശ്വാസികളുടെ ഇടയിലേക്ക് 'മുക്രി' ഉച്ഛത്തില്‍ ബാങ്ക് വിളിക്കുന്നു.

മയ്യത്ത്കട്ടില്‍ പള്ളിമൂലയിലിരുന്നു ആര്‍ത്തിയോടെ നുണയുന്നു.
പള്ളിപ്പറമ്പിലെ മയ്യത്തുകള്‍ മൈലാഞ്ചിത്തണലില്‍ ആര്‍ത്തുചിരിക്കുന്നു.

ഗാന്ധിജി ശീതീകരിച്ച എ-ടി-എം മുറിയില്‍ ഉറങ്ങുകയാണ്.
സൃഷ്ടി-സ്ഥിതി-സംഹാരത്തിന് 'ഗോഡ്സെ' മുന്‍‌കൂര്‍ജാമ്യമെടുക്കുന്നു.

വിവരസാങ്കേതികവിദ്യയില്‍ ബിരുദമെടുത്ത മോഷ്ടാവ്
കത്തിക്ക്മൂര്‍ച്ചകൂട്ടി ഇടപാടുകാരെ കാത്തിരിക്കുന്നു.

ഇളിഭ്യനായ പരശുരാമന്‍ വലിച്ചെറിഞ്ഞ മഴു തിരിച്ചുപിടിക്കാന്‍
അറബിക്കടലിലേക്ക് മുങ്ങാംകുഴിയിട്ടുപോകുന്നു.

ഇനി ഞാന്‍ പതിയെ ഇറങ്ങട്ടെ, ഭൂമധ്യരേഖയില്‍നിന്നും,
നേരിയ ചരിവുള്ള അച്ചുതണ്ടിലൂടെ,

ദൈവത്തിന്‍റെ സ്വന്തം നാട്ടിലേയ്ക്ക്...!!

-അക്കാകുക-
 — feeling tired.





5 അഭിപ്രായങ്ങൾ:

  1. മൊത്തത്തില്‍ വിരോധാഭാസമുള്ള ഒരു കവിത..!


    ഇനി ഞമ്മക്ക് തോന്ന്യതാണോയെന്ന് സംശയം..
    അഭിവാദ്യങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  2. ലക്-ഭായിക്ക് അങ്ങിനെ തോന്നിയെങ്കില്‍ അക്കാര്യത്തില്‍ തര്‍ക്കമുണ്ടോ?..
    നന്ദി... !!

    മറുപടിഇല്ലാതാക്കൂ
  3. അക്കുവിന്റെ ഇതുവരെയുള്ള എഴുത്തുകളില്‍ ഏറ്റവും മികച്ചതെന്ന്‌ എനിക്ക് തോന്നിയത്.. ഇതിലും മികച്ച രചനകള്‍ ഇനിയും ജനിക്കട്ടെ.. അഭിനന്ദനങ്ങള്‍ അക്കൂ..

    മറുപടിഇല്ലാതാക്കൂ
  4. താങ്ക്യൂ.. മൈ ഡിയര്‍ ഓപ്പോള്‍......

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2014, ജനുവരി 23 11:05 PM

    ചില സത്യങ്ങള്‍... :)

    മറുപടിഇല്ലാതാക്കൂ

എന്റെ ബ്ലോഗ് പട്ടിക