2014, ജനുവരി 29, ബുധനാഴ്‌ച

-അയല്‍ക്കാരിയുടെ വൈധവ്യം-




-അയല്‍ക്കാരിയുടെ വൈധവ്യം-

ഒരു നിഷ്ടൂരവിധി-
ഭോഗാസക്തിയുടെ
മധുവിധുകാലങ്ങളില്‍
ഈശ്വരന്‍റെ ക്രൂരത....!!!

വിധവാസമ്പര്‍ക്കക്കാരനും
സദാചാരവാദിയും 
ജാതകപ്പൊരുത്തമില്ലാത്തവര്‍
ബദ്ധശത്രുക്കള്‍...

മുദ്രാവാക്യം വിളിക്കുന്ന
സദാചാരക്കാരനൊരു
'കടുക്കാകൃഷി'ക്കാരന്‍,
ഷണ്ഡകോമളന്‍..!

കഞ്ഞുണ്ണിയിട്ട് കാച്ചിയ എണ്ണയുടെ
മണമുള്ള കാര്‍ക്കൂന്തല്‍
അയാള്‍ക്കേറെയസഹ്യം...
ചെന്നിനായകക്കഷായംപോലെ..!

കൃശഗാത്രികളുടെ മന്ദഹാസങ്ങള്‍
ഭീഭല്‍സപ്പെടുത്തുന്ന വേളകളില്‍
സദാചാരമുദ്രാവാക്യമെഴുത്ത്
കൊടുമ്പിരികൊണ്ടിരുന്നു.

കാമാസ്ക്തയായ വേളിയുടെ
വെട്ടേറ്റുപിടയുമ്പോഴും
അയാളുറക്കെ മുദ്രാവാക്യം
വിളിച്ചുകൊണ്ടേയിരുന്നു..

അപ്പോഴെല്ലാം അയാളുടെ വേളി
വൈധവ്യത്തിനായി
ദൈവത്തോടുള്ള
പ്രാര്‍ത്ഥനയിലായിരുന്നു..!!

ഇവിടെയിപ്പോള്‍ വൈധവ്യം
ഒരനിവാര്യവിധിയായിരിക്കുന്നു,
ഈശ്വരന്‍റെ പുണ്യദാനമായിരിക്കുന്നു.
#പ്രൈസ് the LOARD 




2 അഭിപ്രായങ്ങൾ:

  1. അപ്പോഴെല്ലാം അയാളുടെ വേളി
    വൈധവ്യത്തിനായി
    ദൈവത്തോടുള്ള
    പ്രാര്‍ത്ഥനയിലായിരുന്നു..!! Paavam

    മറുപടിഇല്ലാതാക്കൂ
  2. വൈധവ്യത്തിലൂടെയേ കാമാസക്തി പൂര്‍ത്തിയാക്കാന്‍ പറ്റൂ..?

    മറുപടിഇല്ലാതാക്കൂ

എന്റെ ബ്ലോഗ് പട്ടിക