'വിസ്കി'യിലൊഴിച്ചിരുന്നത് സോഡയോ വെള്ളമോ
അല്ല, എന്റെ പ്രണയിനിയെ തന്നെയായിരുന്നു.
ഉന്മാദത്തിന്റെ അരണ്ടവെളിച്ചത്തിലെ സായാഹ്നങ്ങളില്‍
ടിപ്പായി കൊടുത്തിരുന്നത് എന്റെ നഷ്ടപ്രണയവും..!!
ഓരോ സിപ്പില്ലും അവളെ വൃക്കയിലേക്കാവാഹിച്ചു
അരിച്ചെടുത്ത് എന്റെ തലച്ചോറിലിട്ട് നിമഞ്ജനം ചെയ്തു.
എനിക്കായവള് എഴുതിയ പ്രണയലേഖനങ്ങള്‍ക്ക്
തീപിടിപ്പിച്ച് ഞാന്‍ സിഗരറ്റ് കൊളുത്തി വലിച്ചു.
അവസാനസിപ്പില് ബാക്കി വന്ന യൗവനവും
റമ്മിലൊഴിച്ചു വലിച്ചുകുടിച്ച് പടിയിറങ്ങുമ്പോള്‍
എന്റെ ആസ്ഥാന ബാറിന്റെ പുതുക്കിപ്പണിയുന്ന
കിഴക്കേ ചുവരിലേക്കിനോക്കി ഞാന്‍ പരിഹസിച്ചു.
"ഇതെന്റെ നഷ്ടപ്പെട്ട പ്രണയിനിയുടെ ദാനമല്ലേ...? "
-akkaakukka-
Madyathekkal lahari madiraakshikkaanu. Parasparapoorakam palappozhum.
മറുപടിഇല്ലാതാക്കൂEnnittum lahari poraa....