2014, ജനുവരി 31, വെള്ളിയാഴ്‌ച

സാഹിത്യവാര്‍ഷിക ഫലം..




ഈ വര്‍ഷം വിടപറയുമ്പോള്‍ ബ്ലോഗിലും,ഫേസ്ബുക്കിലും
എന്‍റെ വായനകളെഏറ്റവും കൂടുതല്‍ സ്വാധീനിച്ച 
എഴുത്തുകാരന്‍ ആരെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ....

ലക്- വിരോധാഭാസൻ- വിരോധാഭാസങ്ങളോട് വിരോധം എന്ന 
തൂലികാനാമത്തില്‍ അറിയപ്പെടുന്ന നമ്മുടെയെല്ലാം പ്രിയങ്കരനായ എല്ലാവരുടെയും ലക്-ബായ്.




രാഷ്ട്രീയം, സാമൂഹികം, സാഹിത്യം ഈ രംഗങ്ങളിലുള്ള 
സൂക്ഷ്മമായ നിരീക്ഷണപാടവം കൈമുതലായുള്ള 
ഈ M B A ക്കാരന്‍ദുബായില്‍ പ്രവാസജീവിതം നയിക്കുന്നു.

താനെഴുതുന്ന എന്തിനെക്കുറിച്ചും വ്യക്തമായ ഒരു കാഴ്ചപ്പാടുള്ള
ഇദ്ദേഹം ഹാസ്യാത്മകവിമര്‍ശനങ്ങളോടെ ഇന്നത്തെ രാഷ്ട്രീയ
ചുറ്റുപാടുകള്‍ പാര്‍ട്ടിഭേദമന്യേ സ്റ്റാറ്റസുകളാക്കി ഇടവിട്ടിടവിട്ട്
പോസ്റ്റിവിടുമ്പോള്‍ നിങ്ങളുള്‍പ്പടെയുള്ള ഈ ഞാനും വായിച്ച്
അന്തംവിട്ടുകുത്തിയിരുന്നു ചിന്തിച്ച് വട്ടായിപ്പോയിട്ടില്ലേ?...

അസ്ഥി തുളയ്ക്കുന്ന വിമര്‍ശനശരങ്ങളാല്‍ ദുഷിച്ച
സാമൂഹിക രാഷ്ട്രീയ വിമര്‍ശനങ്ങളുമായി നമ്മള്‍ ഉള്‍പ്പെടുന്ന
സാധാരണക്കാരായ വായനക്കാരോട് സംവദിക്കാന്‍ അസാമാന്യ
കഴിവുള്ള ഇദ്ദേഹം അസാമാന്യമായ ഒരു വ്യക്തിത്വന്നുടമ കൂടിയാണ്.

എഴുതുന്ന വാക്കും, പ്രവര്‍ത്തിക്കുന്ന ശൈലിയും തമ്മില്‍
അജഗജാന്തരമുള്ള ഇവിടെയുള്ള പല പ്രമുഖരില്‍ നിന്നും
ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും ഈ വ്യക്തിപ്രഭാവം തന്നെ.

സമകാലികരാഷ്ട്രീയ സ്റ്റാറ്റസുകള്‍ ചുരുങ്ങിയ വരികളില്‍ നര്‍മ്മത്തില്‍
ചാലിച്ച് ഒന്നിന്പിറകെ ഒന്നായി ഇടതടവില്ലാതെ എഴുതിയിട്ട്
കൈയ്യടി വാങ്ങുന്നതിന്‍റെ കൂടെ കഥകള്‍,കവിതകള്‍,ലേഖനങ്ങള്‍
എന്നീ സാഹിത്യമേഖലകളിലും ഇദ്ദേഹത്തിന് അസാമാന്യപാടവമുണ്ട്.

http://virodhabhasan.blogspot.com/

http://www.panjaravadikal.blogspot.com/

മേല്‍പ്പറഞ്ഞ ഇദ്ദേഹത്തിന്റെ ബ്ലോഗുകളിലൂടെ ഒരു സന്ദര്‍ശനം
നടത്തിയാല്‍ ഇക്കാര്യം വ്യക്തമാകും.

പുതിയ സൂര്യന്‍, ധര്‍മ്മശാലയിലെ വിരുന്നുകാരന്‍, കരിക്കട്ട എന്നീ
ഇദ്ദേഹത്തിന്റെ കഥകള്‍ എനിക്കേറെ പ്രിയപ്പെട്ടതാണ്.
മൂന്ന് ആണുങ്ങള്‍, അവസാനത്തെ ചിരി, ഈഡിപ്പയ്യന്‍,ദി-കിഡ്നാപ്പര്‍
അങ്ങിനെ ഒരുപാടൊരു കഥകളുടെ ഒരു കലവറ തന്നെയാണ്
ഈ രണ്ടു ബ്ലോഗുകളും.

ചില ഫേസ്ബുക്ക് ചിന്തകള്‍, മലയാളത്തെറികള്‍, തുപ്പല്‍സംസ്കാരം
എന്നീ ലേഖനങ്ങളുള്‍പ്പടെ ഒരു പാട് ചിരിക്കാനും ചിന്തിക്കാനും,
പ്രേരണയാകുന്ന സൃഷ്ടികളുടെ ഒരു പത്തായപ്പുരതന്നെയാകുന്നു
ഈ ബ്ലോഗുകള്‍.

https://www.facebook.com/virodhabhasan ഇദ്ദേഹത്തിന്റെ ഈ ഫേസ്ബുക്ക് പേജും നിലവാരത്തിന്‍റെ കാര്യത്തില്‍ മറ്റേതു പേജുകളെക്കാളും
മുന്‍പന്തിയില്‍ തന്നെ.

വരാനിരിക്കുന്ന ഈ 2014 നമ്മുടെയും, എന്‍റെയും പ്രിയപ്പെട്ട ഈ എഴുത്തുകാരന് സാഹിത്യ സൃഷ്ടിയിലും, ജീവിതയാത്രയിലും
അഭിവൃദ്ധികളുടെ തന്നെ വര്‍ഷമായിത്തീരട്ടെ..!!

അഭിവാദ്യങ്ങളോടെ
പുതുവത്സരാശംസകള്‍...!!

with love -അക്കാകുക്ക-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

എന്റെ ബ്ലോഗ് പട്ടിക