2014, ഫെബ്രുവരി 2, ഞായറാഴ്‌ച

ഒലക്കേടെ മൂട്...!!





വേണ്ടതിനും വേണ്ടാത്തിടത്തും ഈ 'ഒലക്കേടെ മൂട്'
എന്നുപറയുന്ന ഒരു ശീലം മലയാളികള്‍ക്കിടയിലുണ്ട്..
ഈ ഒലക്കേടെ മൂടിനോടുള്ള അസഹിഷ്ണുതക്ക്
എന്തായിരിക്കാം ഹേതു?...

പ്രഹരശേഷിയുള്ള നീണ്ടുമെലിഞ്ഞ ഈ ആയുധവും
നിരന്തരമര്‍ധനം ഏറ്റുവാങ്ങാന്‍ ഉരലും ഇല്ലായിരുന്നുവെങ്കില്‍
ആയിരത്തിതൊള്ളായിരത്തിഎഴുപതുകള്‍ക്കു മുന്‍പ്
നമ്മുടെ പൂര്‍വികന്മാര്‍ കഞ്ഞികുടിക്കുമായിരുന്നോ?.. ഉവ്വോ..?

നെല്ല് പുഴുങ്ങിയുണക്കി ഉരലില്‍ നിക്ഷേപിച്ച്  പ്രസ്തുത ഉലക്കകൊണ്ട്
ഒരു പ്രത്യേകതാളത്തില്‍ മുകളിലോട്ടും താഴോട്ടും
പ്രഹരിച്ച് ഉമി നിര്‍മാര്‍ജനം ചെയ്ത് അരിയാക്കി മാറ്റി
നമ്മുടെ മുന്‍തലമുറകള്‍ക്ക് ഗൃഹനാഥകള്‍
വെച്ചുവിളമ്പി കൊടുത്തിരുന്നു. ഇല്ലേ?.. പറയൂ..

അപ്പോള്‍ ഒരു അന്നദാതാവാവിന്‍റെ മീഡിയേറററിന്‍റെ റോള്‍
കൈകാര്യം ചെയ്തിരുന്ന ഈ ഉലക്കയെ സ്ഥാനത്തും,
അസ്ഥാനത്തും ആക്ഷേപിക്കുന്നത് നന്ദികേടല്ലേ?
ജുഗുല്‍പ്സവാഹമല്ലേ.. അല്ലേ?.. ങേ..!?..

-അക്കാകുക്ക-









2 അഭിപ്രായങ്ങൾ:

എന്റെ ബ്ലോഗ് പട്ടിക