2014, നവംബർ 12, ബുധനാഴ്‌ച

നാപ്കിന്‍ പര്‍ചെയ്സിങ്ങിന്‍റെ ഓര്‍മകളിലൂടെ ...





ഒരിക്കല് സ്കൂളീന്ന് വരുന്ന വഴിയില് ഒരാള്‍ ഒരു കവര്‍
എന്‍റെ കയ്യില്ഏല്‍പ്പിച്ചിട്ട്‌ തൊട്ടടുത്ത ടെക്സ്റ്റയില്‍ ഷോപ്പിലെ
നീല ചുരിദാറിട്ട ചേച്ചിക്ക് കൊടുക്കാന്‍ പറഞ്ഞു.
ഞാന്‍ ആ കൃത്യം ഭംഗിയായി നിര്‍വഹിച്ചു
.
ഇതെല്ലാം കണ്ടുകൊണ്ട് ഷോപ്പിന്‍റെ മുതലാളി
കൌണ്ടറില്‍ ഇരുന്നിരുന്നു, ഇദ്ദേഹത്തിനാണെങ്കിലോ
ഞാന്‍ ഏതുവീട്ടിലെയാണെന്ന് അറിയുകയും ചെയ്യാം.
പിറ്റേന്ന് സ്കൂള്‍ വിട്ടെത്തിയ എനിക്ക് എന്‍റെ വീട്ടീന്ന്
പൊതിരേ കിട്ടി പണിഷ്മെന്റ്..!
എല്ലാം കഴിഞ്ഞൊരു ഉപദേശവും...
"അയാളുടെ കയ്യീന്ന് ആ 'ലവ് ലെറ്റര്‍' അയാളെപ്പേടിച്ചുവാങ്ങിയെന്നിരിക്കട്ടെ,
എങ്കിലത് ആ ഷോപ്പിന്‍റെ ഉടമസ്ഥനെ എല്പ്പിക്കായിരുന്നില്ലേ..?..
ഗുരുത്വമില്ലാത്തവനേ"
"നേരെ ആ പെങ്കുട്ടിക്ക് കൊണ്ട് കൊടുക്കുകയായിരുന്നോ ചെയ്യേണ്ടിയിരുന്നത്.?.. "
ശരി,, അങ്ങനെ ഞാന്‍ ഗുരുത്വം സമ്പാദിക്കാന്‍ തീരുമാനിച്ചു.
കുറച്ചു നാള്‍ കഴിഞ്ഞ് സ്കൂളില്‍ കണക്ക് ടീച്ചര്‍ അവധിക്ക്
പോയപ്പോള്‍ പകരക്കാരിയായി നല്ല ഭംഗിയുള്ള ഒരു ടീച്ചര്‍
പഠിപ്പിക്കാനെത്തി.
ടീച്ചറിനെ സോപ്പിട്ട് പെട്ടെന്ന് തന്നെ ഞാന്‍ അവരുടെ പെറ്റ് ആയി.
ഒരു ദിവസം ടീച്ചര്‍ ഒരു കവര്‍ തന്നിട്ട് എന്നോട് പറഞ്ഞു,
'ഉച്ചയ്ക്ക് ലഞ്ച് കഴിക്കാന്‍ പോകുമ്പോ ഇത് വീടിനടുത്തുള്ള
ലേഡീസ് ഷോപ്പില്‍ കൊടുത്താല്‍ മതി, അയാള്‍ക്കറിയാം.. "
ടീച്ചറിന്‍റെ മുഖത്തും അന്നാ കവര്‍ എന്നെ ഏല്‍പ്പിച്ച ആളുടെ
മുഖത്തുകണ്ടപോലെ ഒരു പരിഭ്രമവും,
ചമ്മലും ഞാന്‍ വായിച്ചെടുത്തു.
എങ്കിലും ടീച്ചറിനോടുള്ള ഇഷ്ടം കാരണം, ഞാനാ കവര്‍
ലേഡീസ് ഷോപ്പിലെ സുമുഖനായ ചെറുപ്പക്കാരനെ
ഏല്‍പ്പിച്ചപ്പോള്‍ "ഭക്ഷണം കഴിച്ച് തിരികെ വരുമ്പോ ഇവിടെ
കയറൂ" എന്നയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
തിരികെ സ്കൂളിലേക്ക് മടങ്ങുമ്പോ മറുപടിക്കത്ത് കൂടാതെ
ഒരു സമ്മാനപ്പൊതിയും കൂടി ടീച്ചറിന് കൊടുക്കാന്‍ അയാള്‍
എന്നെ ഏല്‍പ്പിച്ചു,
എനിക്കാണെങ്കില്‍ ആകെ പരിഭ്രമമായി. പൊതിയില്‍ അമര്‍ത്തി
നോക്കിയപ്പോ 'ബ്രഡ്' പോലെ ഞെങ്ങുന്നുണ്ട്. അഴിച്ച് നോക്കാനും ഒരു ഭയം.
പ്രശ്നം ഇനിയും നീട്ടിക്കൊണ്ടുപോയാല്‍
സംഗതി ഗുരുതരമാകുമെന്നും എന്നെയിനിയും വീട്ടുകാര്‍ പഞ്ഞിക്കിടുമെന്ന് ഭയം തോന്നിയതിനാലും പ്രസ്തുത പൊതിയും,കവറും സ്കൂളിലെ വേണ്ടപ്പെട്ട
പരമാധികാരിയായ ഹെഡ്മാസ്റ്ററെ ഏല്‍പ്പിക്കാന്‍ തീരുമാനിക്കുകയും,അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു.
ഉച്ചയൂണ് കഴിഞ്ഞെത്തിയ എന്നേപ്രതീക്ഷിച്ചിരുന്ന ടീച്ചറിനെ,
പിന്നെ പ്യൂണ്‍ വന്ന് ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക്
കൂട്ടിക്കൊണ്ട് പോകുന്നത് ഞാന്‍ തെല്ലൊരു അങ്കലാപ്പോടെയും
അഭിമാനത്തോടെയും ഒളിഞ്ഞുനിന്ന് നോക്കി കണ്ടു.
തിരിച്ചിറങ്ങുമ്പോള്‍ ആ പൊതിയും, കവറും
ടീച്ചറിന്‍റെ കൈയില്‍കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.
ഹെഡ്മാസ്റ്ററും ഈ കള്ളക്കളിയ്ക്ക് കൂട്ടുനില്‍ക്കുന്നോ?..
പക്ഷേ, കണക്ക് ടീച്ചര്‍ ഈ പ്രശ്നത്തിന്‍റെ പേരില്‍ എന്നോട്
വലിയ ശണ്Oയ്ക്ക് വന്നില്ല എന്നതും, സ്കൂളിലെ മറ്റു
ടീച്ചര്‍മാര്‍ പിന്നീട് എന്നെക്കാണുമ്പോഴെല്ലാം കളിയാക്കി
ചിരിച്ചിരുന്നതിനും കാരണം എന്തായിരുന്നെന്ന്
കുറേ കാലം കഴിഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്‌..
___________________________________________________________
‪#‎CARE‬ FREE സാനിറ്ററിനാപ്കിന്‍) പര്‍ചെയ്സിങ്ങിന്‍റെ ഓര്‍മകളിലൂടെ ഒരു യാത്ര.

-അക്കാകുക്ക-










6 അഭിപ്രായങ്ങൾ:

എന്റെ ബ്ലോഗ് പട്ടിക