2013, ഏപ്രിൽ 3, ബുധനാഴ്‌ച

വിടില്ല, ഞാന്‍ മലയാളത്തെ വികൃതമാക്കുന്ന ഒരു ഭ്രാന്തന്‍മാരെയും...!!!


സ്കൂള്‍ വിദ്യാഭ്യാസകാലത്തെ ചില ഓര്‍മ്മകളിലേയ്ക്ക്:-


പണ്ട്, ഒരു ദിവസം ആറാംക്ലാസ്സില്‍ സെലീനടീച്ചറുടെ 'ജ്യോഗ്രഫി' ക്ലാസ് തിമര്‍ത്തു കൊണ്ടിരിക്കുന്നു.

<<ടീച്ചര്‍-::)>>

"കേരളത്തില്‍ ചില സ്ഥലങ്ങളില്‍ മഴ കൂടിയും, ചില സ്ഥലങ്ങളില്‍
മഴ കുറഞ്ഞും ഇരിക്കുന്നു. കാരണമെന്ത്?...."

എന്നോടാണ് ചോദ്യം.

സ്വതവേ പലതിലും കുസൃതിയും, വൈരുദ്ധ്യാത്മകചിന്തകളും അന്നേ
എന്‍റെ കൂടപ്പിറപ്പായിരുന്നു.

ഉത്തരം പറയാന്‍ ആലോചിക്കുന്നതിനു മുന്‍പ് ടീച്ചര്‍ ചോദിച്ച ചോദ്യത്തിലെ
പന്തികേടാണ് ഞാന്‍ ആലോചിച്ചത്.

പിന്നെ ശങ്കിച്ചില്ല, എഴുന്നേറ്റുനിന്ന് ടീച്ചറോട് ഒരു മറുചോദ്യമാണ്.

"മഴ എങ്ങിനെയാ ടീച്ചറേ.... 'ഇരിക്കുക'?..."

ക്ലാസ്സില്‍ കൂട്ടച്ചിരി മുഴങ്ങി.

സെലീനടീച്ചര്‍ ഇളിഞ്ഞ് ഒരു പരുവമാവുന്നു.,
ക്രോധം മുഖത്ത് ഉറഞ്ഞുകൂടുന്നു.

'ങാ...!!! അത്രയ്ക്കായോ... നീ... എങ്കില്‍ നീ തന്നെ പറയ്, 'ഇരിക്കുന്നു' എന്നതിന് സമാനമായ മറ്റൊരു വാക്ക്.

ടീച്ചര്‍ക്കറിയോ.... ഞാനാരാ... മോനെന്ന്.......!!

ഒരല്‍പ്പമൊന്നു ചിന്തിച്ചിട്ട് വെച്ചൊരു കാച്ചാണ്.....

"കേരളത്തില്‍ ചില സ്ഥലങ്ങളില്‍ മഴ കൂടിയും ചില സ്ഥലങ്ങളില്‍ മഴ കുറഞ്ഞും 'കാണപ്പെടുന്നു'. എന്നായാലോ... ടീച്ചറേ..."

പിന്നെ, ടീച്ചറെ 'ആസാ'ക്കിയിട്ട് ഒരു ചിരിയും.

വീണ്ടും ക്ലാസില്‍ ചിരി പടര്‍ന്നു.

സെലീനടീച്ചര്‍ വീണ്ടും ഇളിഞ്ഞു ഇപ്പോള്‍ കൂഴച്ചക്ക പരുവം.!!!

അന്നു മുതല്‍  ആ സ്കൂളിലെ എന്‍റെ ആജന്മശത്രുവായ ടീച്ചര്‍  വേറെആരായിരുന്നു
എന്ന് ഇനി പേരെടുത്തു പറയേണ്ടതില്ലല്ലോ...

പറഞ്ഞുവരുന്നത്, ഈ ശീലം എനിക്കിപ്പോഴും ഉണ്ട്.

മലയാളവും, ചില പൊട്ടസാഹിത്യങ്ങളും എനിക്ക് ബോധിച്ചില്ലെങ്കില്‍ തുറന്നടിച്ച് പ്രതികരിച്ചുകളയും.
അതു കൊണ്ടുതന്നെ പലരുടെയും അപ്രീതിക്കും,
വിദ്വേഷത്തിനും സ്വാഭാവികമായി ഇരയാവേണ്ടി വരുന്നു.

'അപ്രിയ സത്യങ്ങള്‍ എന്നും എല്ലാവര്‍ക്കും അസഹ്യമാണല്ലോ'?....

എങ്കിലും,
വടക്കന്‍വീരഗാഥയിലെ ചന്തുവിനെപ്പോലെ  ഇക്കാര്യത്തില്‍
എന്‍റെ ശത്രുക്കളോട് തര്‍ക്കിച്ച്‌ പരാജയങ്ങള്‍ ഏറ്റുവാങ്ങി
 ഈ ജന്മം ബാക്കിയാക്കാനൊന്നും ഈ അക്കാകുക്ക തയ്യാറല്ല.

എഴുത്തും, വായനയും ആസ്വദിക്കാന്‍ കഴിയുന്ന ആ ദിവസം വരെയും
എന്‍റെ ഈ വിരോധങ്ങള്‍ ഞാന്‍ തുടര്‍ന്നുകൊണ്ടെയിരിക്കും.





14 അഭിപ്രായങ്ങൾ:

  1. apriya sathyangal angeekarikkaan thayyarakunnathu muthalanu naam valaraan thudangunnathu..

    മറുപടിഇല്ലാതാക്കൂ
  2. പാവം ടീച്ചറെ കുഴപ്പിച്ചു കളഞ്ഞല്ലോ???

    http://velliricapattanam.blogspot.in/2013/03/blog-post.html

    മറുപടിഇല്ലാതാക്കൂ
  3. ഈ വിരോധാഭാസം ആ പാവം ടീച്ചറുടെ നെഞ്ചെത്തു തന്നെ വേണമായിരുന്നോ

    തുടരുക ബാല്യകാല ഓർമ്മകൾ

    മറുപടിഇല്ലാതാക്കൂ
  4. വെണ്ടർ ഡാനിയേൽ എന്ന പടത്തിൽ, എസ്. ഐ. വെണ്ടറോട് ചോദിക്കുന്നുണ്ട്:
    നിഷേധി ആണല്ലേ?
    മറുപടി: അല്ല വെണ്ടറാ.
    അതുപോലെങ്ങാനും ടീച്ചര്ക്ക് ചോദിയ്ക്കാൻ തോന്നിയിരുന്നെങ്കിൽ മറുപടി ഇങ്ങിനെയാകുമായിരുന്നു അല്ലെ:
    അല്ല, ആലിയാ ടീച്ചറെ എന്ന്!
    Best wishes.

    മറുപടിഇല്ലാതാക്കൂ
  5. ജീവനോടെ ഉണ്ടെങ്കിൽ ആ ടീച്ചറിന് ഇപ്പോഴും കാണും ശത്രുത! സംശയല്ല്യ ... അമ്മാതിരി അലക്കു അല്ലെ അലക്കിയത്? :D

    മറുപടിഇല്ലാതാക്കൂ
  6. അത് ഒരു നല്ല സ്വഭാവമാണ്. എന്നാലും കംപ്യുട്ടര്‍ യുഗമല്ലേ, അല്പസ്വല്പം ക്ഷമിച്ചേക്കണേ..

    മറുപടിഇല്ലാതാക്കൂ
  7. തിരക്കിട്ട് പോസ്റ്റ്‌ ചെയ്തു ,ടൈപ്പ് ചെയ്തു എന്നൊക്കെയുള്ള ന്യായങ്ങള്‍ ഫേസ്ബുക്കിലും കാണാറുണ്ട് ,എനിക്ക് തോന്നിയത് അതല്ല ആര്‍ക്കാണ് ഇവിടെ പോസ്റ്റ്‌ ചെയ്യാന്‍ മുട്ടി നില്‍ക്കുന്നത് ,പോസ്റ്റ്‌ വായിക്കാന്‍ മുട്ടി നില്‍ക്കുന്നത് ,ഒന്ന് കൂടി ക്ഷമാപൂര്‍വ്വം എഴുതിയാല്‍ പരിഹരിക്കാവുന്ന പ്രശ്നം മാത്രമേ കാണൂ..ഒരേ ദിവസം തന്നെ ഒരുപാട് പോസ്റ്റുകള്‍ ഇടുന്നവര്‍ തന്നെയാണ് ഇതേ ന്യായം പറയുന്നതില്‍ നിന്ന് തന്നെ ഉത്തരവും കിട്ടും .എഴുതാനുള്ള വ്യഗ്രത മാത്രമാണ് അവര്‍ക്കുള്ളത് ഭാഷയെ തെല്ലും ബഹുമാനിക്കുന്നില്ല എന്ന് തന്നെ കരുതാം ഇങ്ങനെ എഴുതുന്നവര്‍ .

    മറുപടിഇല്ലാതാക്കൂ
  8. ഈ പോസ്ടിനോട് യോജിക്കാതെ വയ്യ അക്കാകുക്കാ ഇക്ക :). ചിലര്‍ക്ക് അറിയാഞ്ഞിട്ടാ -മറ്റു ചിലര്‍ക്ക് അറിയാം, പക്ഷെ സമയം ഇല്ലാത്രേ!!! അത് പറഞ്ഞതിന് ഒരാള്‍ എന്നെ ബ്ലോക്കാക്കി പോയി (രഹസ്യായി ഇന്‍ബോക്സില്‍ പറഞ്ഞതാ ട്ടോ -പരസ്യായി അക്ഷരത്തെറ്റ് എന്ന് വിളിച്ചു കൂവിയതും കൂടിയില്ല!! ) അസഹിഷ്ണുതക്കും ഇനി നമ്മള്‍ മരുന്ന് കണ്ടു പിടിക്കെണ്ടിയിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ

എന്റെ ബ്ലോഗ് പട്ടിക