2014, മാർച്ച് 7, വെള്ളിയാഴ്‌ച

കോഴിക്കുംഭകോണം..!!



എല്ലാ അറബിമാസങ്ങളിലും പതിനേഴാം തിയതികളില്‍
മദ്രസ്സയിലെ മുസ്ല്യാരെ വിളിച്ചുവരുത്തി 'മൌലൂദ്പാരായണം'
നടത്തിയിട്ട് പോക്കറ്റ്മണിയും,വയര്‍നിറയെ കോഴ്യെറച്ചീം,പത്തിരീം
തീറ്റിച്ചുവിടുന്ന ഒരേര്‍പ്പാട് വീട്ടിലുണ്ടാണ്ടായിരുന്നു.
ഇപ്പോഴും ആ പതിവ് തുടരുന്നുണ്ടോ?... ആവോ?...

വര്‍ഷങ്ങള്‍ക്കുമുന്‍പ് ഞാനും എന്‍റെ അനുജനും കൂടി ഞങ്ങളെ
മദ്രസ്സയില്‍ ഓത്തുപഠിപ്പിച്ചിരുന്ന മുസ്ലിയാരെ 'ശഹാദത്ത്കലിമ'
ചൊല്ലാതെ മൃഗീയവും,പൈശാചികവുമായ അറുത്ത കൊഴ്യെറച്ചി
തീറ്റിച്ച ഒരു കഥയുണ്ട്.

രണ്ട്കോഴിയെയും,അതുങ്ങളെ അറുക്കാനുള്ള കത്തിയും സഞ്ചിയിലാക്കി
മുസ്ല്യാര്‍ക്ക് കൊടുക്കാനുള്ള കൂലി പത്ത് ഉറുപ്പികയും തന്ന് ഉമ്മ ഞങ്ങളെ
മദ്രസ്സയിലേക്ക് വിട്ടു. വീടും മദ്രസ്സയുമായി ഒന്നര കിലോമീറ്ററോളം ദൂരമുണ്ട്.

വഴിയില്‍കാണുന്ന പുളിമരത്തിലും,മാവിലുമൊക്കെ കല്ലെറിഞ്ഞു മദ്രസ്സയും
ലക്ഷ്യമാക്കിയുള്ള യാത്രക്കിടയില്‍ വിക്രസ്സുകളുടെ കോടാലിയായ അനുജന്‍റെ
പ്രലോഭനം..
"മുസ്ല്യാര്‍ക്ക് എന്തിനാ വെര്‍തെ പത്തുര്‍പ്പ്യ കൊടുക്ക്‌ണ്..
ഇക്കാ.. നമ്മുക്ക് തന്നെ അങ്ങ്ട് പൂശ്യാലോ.. ഇവറ്റകളെ.. ങേ?..."

ഉള്ളില്‍ കുറ്റബോധമുണ്ടെങ്കിലുംപത്ത് ഉറുപ്പിക ഡിവൈഡ് ചെയ്യാമെന്ന
ഓഫറില് കെ-എസ്- യു-ക്കാരനായിരുന്ന നുമ്മ മൂക്കുംകുത്തിവീണു.

പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു,
പൂട്ടിക്കിടക്കുന്ന ഫല്‍ഗുണന്‍റെ ബാര്‍ബര്‍ഷോപ്പിന്‍റെ മുന്‍പിലുള്ള കലുങ്കിനടിയിലേയ്ക്ക് ഊര്‍ന്നിറങ്ങി സഞ്ചിയില്‍നിന്നും
ഓരോന്നായി പുറത്തെടുത്ത്കോഴികളുടെ കഴുത്തുകള്‍ തലങ്ങും,വിലങ്ങും
ഏതാണ്ട് മുസ്ല്യാര്‍ അറുക്കുന്നപോലെ കൃത്യം നിര്‍വഹിച്ചു.

അഞ്ചുറുപ്പിക വെച്ചു ഞങ്ങള്‍ പങ്കിട്ടെടുത്ത് അറുത്ത കോഴികളെയും,അറുക്കാന്‍ തന്ന കത്തിയും വീട്ടിലേല്‍പ്പിച്ചു.

വൈകുന്നേരം മുസ്ല്യാര്‍ പതിവുപോലെ മൌലൂദ്പാരായണത്തിനായെത്തിയപ്പോള്‍ ഉമ്മ,
"കത്തിക്ക് മൂര്‍ച്ച കൊറവായിരുന്ന്‍.. ല്ലേ... മുസ്ല്യാരേ?.... "

മുസ്ല്യാര്‍ ഇത്കേട്ടപാടെ അന്ധാളിച്ചു  ശ്യെയ്ത്താന്‍മാരെ നോക്കുന്നപോലെ
എന്നെയും അനുജനെയും  അടിമുടി വീക്ഷിക്കുന്നതിനിടയില്‍
ഉമ്മ പത്തിരി ചുടാന്‍ അടുക്കളയിലേക്ക് വച്ചുപിടിച്ചു.

അങ്ങനെ മൌലൂദ്പാരായണോം തീര്‍ന്നു, ഫുഡ്‌ അടിക്കാന്‍ കൈകഴുകാനായി
വാഷ്ബേയ്സിനടുത്തെയ്ക്ക് നടക്കുന്നതിനിടെ ഉമ്മ കേള്‍ക്കാതെ സ്വകാര്യായിട്ട്മുസ്ല്യാര്‍  എന്നോടൊരു ചോദ്യാ....
"അറുക്കുമ്പോ ശഹാദത് കലിമ ശോല്ല്യേര്‍ന്നോ?... ഹിമാറേ....."

ശഹാദത്ത് കലിമേ?... ങേ?.. അതെന്തൂട്ട് കുന്തം?...!!
ഞാന്‍ അന്തംവിട്ടുനില്‍ക്കുന്നതിടെ മുസ്ല്യാര്‍ കൈയും കഴുകിപ്പോയി ഡൈനിംഗ്ടേബിളിനരുകില്‍ കസേര വലിച്ചിട്ടിരിക്കുന്നതിനിടയില്‍
ഇങ്ങിനെ പിറുപിറുക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു.
"ങാ..!! കഴിക്കുന്നേന് മുമ്പ് ശഹാദത് കലിമ ശോല്ല്യാലും കബൂലാണ്,
അസ്തഹ്ഫിറുള്ളാ..!!"

മുസ്ല്യാരോടുള്ള കലിപ്പുകള്‍ ഒരിടവേളയ്ക്ക് ശേഷം...
തുടരുന്നു..

@ ഷഹാദത് കലിമ = ഇസ്ലാംമതാചാരപ്രകാരം ഈ സൂക്തം പക്ഷിമൃഗാദികളെ
ഭക്ഷിക്കാനായി അറുക്കുന്നതിന്മുന്‍പ് നിര്‍ബന്ധമായും ഉച്ഛരിച്ചിരിക്കണം . ഈ സൂക്തം ഉച്ഛരിയ്ക്കാതെ അറുത്താല്‍ ആ മാംസം ഭക്ഷിക്കുന്നത് നിഷിദ്ധമാണ്. )

-അക്കാകുക്ക-





11 അഭിപ്രായങ്ങൾ:

  1. ശഹാദത്ത് കലിമേ?... ങേ?.. അതെന്തൂട്ട് കുന്തം?...!!
    ha ha

    മറുപടിഇല്ലാതാക്കൂ
  2. 'ശഹാദത്ത് കലിമ' എന്താണെന്ന് കൃത്യമായി അറിയാത്തതുകൊണ്ട് വായന കൃത്യമായില്ല. അറുക്കുന്നതിനു മുമ്പ് മൃഗത്തിന്റെ 'അനുവാദം' വാങ്ങിക്കുന്ന പരിപാടിയാണെന്ന് ഊഹിക്കുന്നു.
    അതിനെ കുറിച്ച് ഒരു ചെറുവിശദീകരണം താഴെ കൊടുത്തിരുന്നെങ്കിൽ, എന്നെ പോലുള്ളവർക്കും ഉപകാരപ്പെട്ടേനെ.

    മറുപടിഇല്ലാതാക്കൂ
  3. കൊന്ന പാപം തിന്നാല്‍ പോകുമെന്ന് മോയില്യര്‍ക്കു അറിയാമായിരിക്കും :)
    ഇതിനെക്കാള്‍ ബാല്യ ഒരു മോയില്യാര്‍ എന്റെ അറിവിലും ഉണ്ട് ...താല്പര്യമുള്ളവര്‍ക്ക് ഇവിടെ അമര്‍ത്തി വായിക്കാം

    മറുപടിഇല്ലാതാക്കൂ
  4. അറുക്കുമ്പൊ ചൊല്ലീല്ലെങ്കിലും സാരല്യാ, കഴിക്കുമ്പ ചൊല്യാലും മതി!!

    മറുപടിഇല്ലാതാക്കൂ
  5. ഹഹ്ഹ കൊള്ളാം മോഇലാരും അക്കകുക്കയും...

    മറുപടിഇല്ലാതാക്കൂ
  6. കഴിച്ചു കഴിഞ്ഞതിനുശേഷമാണ് മുസ്ല്യാര്‍ വിവരമറിഞ്ഞതെങ്കില്‍ ‘പാവം മുസ്ല്യാര്‍‘ എന്ന് പറയാമായിരുന്നു. ഇതിപ്പോള്‍ കുട്ടികളേയും കടത്തിവെട്ടിയല്ലോ.. :)

    മറുപടിഇല്ലാതാക്കൂ
  7. കലിപ്പുകള്‍ ഒരിടവേളയ്ക്ക് ശേഷം
    തുടരണം ........................

    മറുപടിഇല്ലാതാക്കൂ
  8. അകലു കുല്ലു ഖതീബിൻ കുല്ലു യൗം താലത മര, :)

    മറുപടിഇല്ലാതാക്കൂ
  9. :)

    അക്കൂക്കാ അപ്പൊ കെ എസ് യൂ ക്കാരനാ...!

    മറുപടിഇല്ലാതാക്കൂ
  10. അജ്ഞാതന്‍2015, ഒക്‌ടോബർ 5 1:51 AM

    നല്ല പാണ്ഡിത്യം..
    അറക്കുന്നതിനുമുന്പ് ഷഹാദതത്തൂ..
    സുഹൃത്തെ മാംസം ഹലാലാവാൻ ഷഹാദത്ത് കലിമയല്ല..
    അതെങ്കിലും മനസിലാക്കിയശേഷം പരിഹസിക്ക്.
    മുസ്ലീം നാഭധാരികളായ നിങ്ങളെപോലുള്ളവരുടെ ഇത്തരം ജല്പനങ്ങളിലും,വിഢിത്തവിളംബരങ്ങളിലും നിങ്ഘൾക്ക് കിട്ടുന്ന കേവല ലൈകുകളേക്കാൾ കഠിനമാവും നാളെ നിങ്ങളെകാത്തിരിക്കുന്ന ശിക്ഷ
    നാഥൻ നിങ്ങളുടെ ബുദ്ധിക്ക് വെളിച്ചം പകരട്ടെ

    മറുപടിഇല്ലാതാക്കൂ

എന്റെ ബ്ലോഗ് പട്ടിക